യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരും; ഫീസ് ഈടാക്കില്ലെന്ന് ആര്‍ബിഐ

Share to



Perinthalmanna Radio
Date: 01-10-2025

ഡല്‍ഹി: യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരുമെന്നും ഫീസ് ഈടാക്കാൻ പദ്ധതിയില്ലെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. ഡിജിറ്റല്‍ പേയ്മെൻ്റുകള്‍ക്ക് പ്രത്യേക നിരക്ക് ഏർപ്പെടുത്തുമെന്ന ആശങ്കകള്‍ക്കിടെയാണ് സഞ്ജയ് ഇക്കാര്യം വ്യക്തമാക്കിയത്.

യുപിഐ ഇടപാടുകള്‍ എല്ലാ കാലത്തും സൗജന്യമായിരിക്കില്ലെന്ന് കഴിഞ്ഞ ആഗസ്തില്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞിരുന്നു. ”യുപിഐ എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. യുപിഐ ഇടപാടുകള്‍ നടത്താൻ ചെലവുണ്ട്. ഇത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ സിസ്റ്റത്തിന്റെ ദീർഘകാല നിലനില്‍പ്പിന് കൂട്ടായോ വ്യക്തിഗതമായോ ഇതിന്റെ ചെലവുകള്‍ വഹിക്കേണ്ടിവരുമെന്നുമാണ്” സഞ്ജയ് പറഞ്ഞത്.

റിസര്‍വ് ബാങ്കിന്‍റെ ധനനയവും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.5% ആയി തുടരും. ജിഎസ്ടി പരിഷ്‌കാരത്തിന് ശേഷം ആദ്യമായി ചേർന്ന ധനനയ സമിതി യോഗത്തിലാണ് തീരുമാനം. ജിഎസ്ടി ഇളവുകള്‍ പണപ്പെരുപ്പം തടയാൻ ഇടയായെന്ന് ധനനയ നിർണയ കമ്മറ്റി അംഗങ്ങള്‍ ഒരുപോലെ അഭിപ്രായപ്പെട്ടു. ഇതോടെ ഭവന,വാഹന വായ്പകളുടെ പലിശയില്‍ മാറ്റമുണ്ടാകില്ല. പണപ്പെരുപ്പ നിരക്ക് 3.1% ല്‍ നിന്ന് 2.6% ആയതിനാല്‍ അടുത്ത സാമ്ബത്തിക വർഷം ഉയർന്ന ജിഡിപി വളർച്ചാ നിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *