പാതിവഴിയിൽ നിർമാണം നിലച്ച് തച്ചിങ്ങനാടത്തെ പ്രീ മെട്രിക് ഹോസ്റ്റൽ കെട്ടിടം

Share to


Perinthalmanna Radio
Date: 16-11-2025

പട്ടിക്കാട് : മതിയായ ഫണ്ടില്ലാത്തതും സർക്കാർ വകുപ്പുകൾ തമ്മിലുള്ള സഹകരണക്കുറവിലും നിർമാണം മുടങ്ങിക്കിടക്കുന്ന സാധാരണക്കാരന്റെ സ്വപ്നം. അതാണ് കീഴാറ്റൂർ തച്ചിങ്ങനാടത്തെ പ്രീ മെട്രിക് ബോയ്‌സ് ഹോസ്റ്റൽ.
പട്ടികജാതി വിദ്യാർഥികൾക്ക് സ്വപ്നം കാണാൻ തണലൊരുക്കുന്ന ഹോസ്റ്റലാണ് നിർമാണം പാതിയായിക്കിടക്കുന്നത്. നെന്മിനി വില്ലേജ് ഓഫീസിനു പുറകിലെ പ്രീ മെട്രിക് ഹോസ്റ്റലാണ് പത്തു വർഷമായിട്ടും വാർപ്പ് മാത്രമായി കിടക്കുന്നത്.
പട്ടികജാതി വികസന വകുപ്പും നിർമാണച്ചുമതലയുള്ള പിഡബ്ല്യുഡി ബിൽഡിങ് വിഭാഗവുമായുള്ള സഹകരണക്കുറവും ഫണ്ട് കുറവുമാണ് മെല്ലെപ്പോക്കിന് കാരണമെന്നാണ് ആക്ഷേപം. കെട്ടിടത്തിന്റെ വാർപ്പ്‌ കഴിഞ്ഞ് ബാക്കി പണികൾ നിർത്തിയിട്ട് മാസങ്ങളായി.

ഹോസ്റ്റൽ ഇല്ലാത്തതിനാൽ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ അരിക്കണ്ടംപാക്ക് വളഞ്ഞത്താണിയിലെ വാടകക്കെട്ടിടത്തിലാണ് വിദ്യാർഥികളുടെ താമസം.
ഹോസ്റ്റൽ ഇല്ലാത്തതിനാൽ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ അരിക്കണ്ടംപാക്ക് വളഞ്ഞത്താണിയിലെ വാടകക്കെട്ടിടത്തിലാണ് വിദ്യാർഥികളുടെ താമസം.

19 വിദ്യാർഥികളും രണ്ട് ജീവനക്കാരുമാണുള്ളത്. ബ്ലോക്ക് പഞ്ചായത്തിന് മാസം 26,000 രൂപയുടെ സാമ്പത്തികച്ചെലവാണിത്. മതിയായ ഫണ്ട് കിട്ടി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭിന്നതകൾ മാറ്റി നിർമാണം പൂർത്തിയാക്കാൻ ഇനിയെത്ര നാൾ വേണ്ടിവരുമെന്നാണ് കുട്ടികൾ ചോദിക്കുന്നത്.

നാലരപ്പതിറ്റാണ്ടിലധികമായി വിവിധ പ്രദേശങ്ങളിലെ വാടകക്കെട്ടിടങ്ങളിലാണ് ഹോസ്റ്റൽ പ്രവർത്തിച്ചിരുന്നത്. 2015-ലാണ് സ്വന്തം കെട്ടിടമെന്ന പദ്ധതിക്ക് തുടക്കമിടുന്നത്. പട്ടികജാതി വികസന വകുപ്പ് 1.15 കോടി രൂപ അനുവദിക്കുകയും കെട്ടിടനിർമാണത്തിന് ഭരണാനുമതി നൽകുകയും ചെയ്തു. നെന്മിനി വില്ലേജ് ഓഫീസിനു പുറകിലെ 24 സെന്റ് സ്ഥലം കണ്ടെത്തി. മുറികൾ, പഠനമുറികൾ, അടുക്കള, ഡൈനിങ് ഹാൾ, ബാത്ത് റൂമുകൾ തുടങ്ങിയവ ഉൾപ്പെടുന്നതായിരുന്നു പ്ലാൻ.

സാങ്കേതികാനുമതി കിട്ടാൻ 2017 വരെ കാത്തിരിക്കേണ്ടിവന്നു. പിന്നെയും രണ്ടു വർഷം വൈകി 2019-ലാണ് നിർമാണം തുടങ്ങിയത്. സാങ്കേതികാനുമതി കിട്ടാൻ 2017 വരെ കാത്തിരിക്കേണ്ടിവന്നു. പിന്നെയും രണ്ടു വർഷം വൈകി 2019-ലാണ് നിർമാണം തുടങ്ങിയത്. പിഡബ്ല്യുഡി ബിൽഡിങ്‌സിലെയും പട്ടികജാതി വികസന വകുപ്പിലെയും ഉദ്യോഗസ്ഥർക്കിടയിലെ ഭിന്നതകൾ നിർമാണം വൈകിപ്പിച്ചു. കെട്ടിടത്തിനുള്ള പില്ലറുണ്ടാക്കി. പണം തികയാഞ്ഞപ്പോൾ കരാറുകാരൻ പണി നിർത്തി.

മാസങ്ങൾക്കുശേഷം ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ട് കളക്ടറുടെ നേതൃത്വത്തിൽ യോഗം വിളിച്ചു. തുടർന്നാണ് പണി വീണ്ടും തുടങ്ങിയത്. 2024-ൽ വാർപ്പ്‌ കഴിഞ്ഞപ്പോൾ ഫണ്ട് തികയാഞ്ഞതിനാൽ വീണ്ടും മുടങ്ങി. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വകുപ്പുമന്ത്രിയെ കണ്ടതിനെത്തുടർന്ന് 2025-ൽ 3.5 കോടി രൂപ അനുവദിച്ചു. ഈ തുക കിട്ടിയിട്ടുവേണം ഹോസ്റ്റലിന്റെ തുടർനിർമാണം പൂർത്തിയാക്കാൻ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/IbXFMLBaqir9pII6VKVLor?mode=wwt
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *