Wednesday, December 25

ബിഗ് സ്ക്രീനില്‍ കളി; പെരിന്തൽമണ്ണയിൽ ആവേശം ഖത്തറോളം

Share to

Perinthalmanna Radio
Date: 21-11-2022

പെരിന്തൽമണ്ണ: നെഹ്രു സ്റ്റേഡിയത്തിൽ രാത്രി 9.29. സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റൽ സ്‌ക്രീനിൽ റഫറിമാർ കൈ കൊടുക്കുന്ന ചിത്രം തെളിഞ്ഞതോടെ ലോകകപ്പ് നേടിയ സന്തോഷത്തിൽ ആയിരുന്നു ആരാധകർ. സാങ്കേതിക തകരാറുകൾ മാറി ‘വല്യ സ്‌ക്രീനി’ൽ മിഴിവോടെ ഖത്തറിലെ കളിയുടെ ദൃശ്യങ്ങൾ അപ്പോഴാണ് തെളിഞ്ഞത്. ആറു മണിയോടെ തുടങ്ങിയ അനിശ്ചിതത്വമാണ് ഒറ്റ നിമിഷത്തിൽ മാറിയത്. ഉദ്ഘാടന പരിപാടികൾ കാണാനാവാത്തതിൽ ഇടയ്ക്ക് ആരാധകർ അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും ക്ഷമയോടെ അവർ കാത്തിരുന്നു. 600 ചതുരശ്ര അടി വിസ്തീർണത്തിലുള്ള സ്‌ക്രീനിലാണ് മിഴിവൊട്ടും കുറയാതെ സ്റ്റേഡിയത്തിലിരുന്ന് കളി കാണാനാവുന്നത്. ഫൈനൽ വരെയുള്ള മത്സരങ്ങൾ സൗജന്യമായാണ് പ്രദർശിപ്പിക്കുന്നത്.

‘പെരിന്തൽമണ്ണ ടു ഖത്തർ ലൈവ്’ എന്ന പരിപാടി പെരിന്തൽമണ്ണ സബ്കളക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിച്ചു. എ.ഡി.എം. എൻ.എം. മെഹറലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, കല്യാൺ സിൽക്‌സ് സി.ഇ.ഒ. അനിൽകുമാർ, ചമയം ബാപ്പു, ക്ലബ്ബ് ഭാരവാഹികളായ യു. അബ്ദുൾ കരീം, റിയാസ് തുടങ്ങിയവർ പങ്കെടുത്തു.

Share to

Leave a Reply

Your email address will not be published. Required fields are marked *