മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം 25 മുങ്ങി മരണം
Perinthalmanna RadioDate: 19-07-2025മലപ്പുറം: മുന്നറിയിപ്പുകളും ബോധവത്കരണവും ശക്തമായിട്ടും മലപ്പുറം ജില്ലയില്‍ മുങ്ങി മരണങ്ങള്‍ക്ക് കുറവില്ല. ഈ വർഷം ഇതുവരെ ജില്ലയില്‍ റിപ്പോർട്ട് ചെയ്തത് 25 മുങ്ങിമരണങ്ങളെന്ന് അഗ്നിരക്ഷാ സേനയുടെ കണക്കുകള്‍.ഏറ്റവും കൂടുതല്‍ മുങ്ങിമരണം റിപ്പോർട്ട് ചെയ്തത് തിരൂർ ഫയർ സ്റ്റേഷന് കീഴിലാണ്. ആറെണ്ണം. ഏറ്റവും കുറവ് മുങ്ങിമരണങ്ങള്‍ റിപ്പോർട്ട് ചെയ്തത് പൊന്നാനിയിലാണ്. ഇവിടെ ഒരു മുങ്ങിമരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഗ്നിരക്ഷാ സേനയുടെ കണക്കില്‍പ്പെടാത്ത മുങ്ങിമരണങ്ങളുടെ കൂടി കണക്കെടുത്താല്‍ മരണസംഖ്യ ഇനിയും ഉയരും.കഴിഞ്ഞ വർഷം ജില്ലയില്‍ 75 മുങ്ങി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2024, 2023, 2022 വർഷങ്ങളില്‍ മരണ സംഖ്യ യഥാക്രമം 117, 120, 84 എന്നിങ്ങനെയായിരുന്നു. അതി സാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ വെള്ളത്തിലിറങ്ങുന്നതും പലപ്പോഴും മരണത്തിന് കാരണമാവാറുണ്ട്. നാ...










