
Perinthalmanna Radio
Date: 13-04-2026
മേലാറ്റൂർ: മലയോര പാതയുടെ അരികിൽ പലയിങ്ങളിലായി കുട്ടിയിട്ട മണ്ണ് കാൽ നടക്കാർക്ക് ദുരിതമാകുന്നു. മേലാറ്റൂർ- കരുവാരക്കുണ്ട് മലയോര പാതയ്ക്ക് അരികിൽ മേലാറ്റൂർ എസ്.ബി.ഐ.യ്ക്ക് സമീപത്തും ഹൈസ്കൂൾ പ്പടിയിലും പുല്ലിക്കുത്ത് മൈത്രി നഗറിലേക്കുള്ള വഴിക്ക് സമീപവുമാണ് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. ജൽജീവൻ പദ്ധതിയുടെ പൈപ്പിടാനായി നിർമിച്ച ചാൽ മൂടിയപ്പോൾ ബാക്കിവന്ന മണ്ണാണ് പാതയോരത്ത് കൂട്ടിയിട്ടിട്ടുള്ളത് എന്നാണ് വിവരം.
ഇത് കാൽനടക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. നിത്യവും വിദ്യാർഥികൾ ഉൾപ്പെടെ നിരവധി കാൽ നടക്കാർ ആശ്രയിക്കുന്ന പാതയോരം കൂടിയാണിത്. പൊതുവേ വീതി കുറഞ്ഞ മലയോര പാതയിലൂടെ ഇടതടവില്ലാതെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. റോഡിൻ്റെ പല ഭാഗങ്ങളിലായി മണ്ണ് കൂട്ടിയിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ വരുമ്പോൾ അരികു ചേർന്ന് നടക്കാൻ കഴിയാത്ത അവസ്ഥയാണ്. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും മൺകൂനകൾ തടസ്സമാകുന്നുണ്ട്. കുട്ടിയിട്ട മണ്ണ് എത്രയും പെട്ടെന്ന് നീക്കം ചെയ്യുകയോ അതല്ലെങ്കിൽ കാൽ നടക്കാർക്ക് തടസ്സമുണ്ടാകാത്ത വിധം അത് റോഡരികിൽ പരത്തി ഇടുകയോ ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
