Local

പുതിയ തൂതപ്പാലം അടുത്തമാസം തുറക്കും

Local

പുതിയ തൂതപ്പാലം അടുത്തമാസം തുറക്കും

Perinthalmanna RadioDate: 05-02-2026 പെരിന്തൽമണ്ണ: തൂതപ്പാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലം മാർച്ചിൽ  നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പാലത്തിന്റെ ഉപരിതല കോൺക്രീറ്റ് പണി അവസാന ഘട്ടത്തിലാണ്. മധ്യ ഭാഗത്ത് രണ്ട് സ്ലാബുകളുടെ ഉപരിതലം മാത്രമാണ് കോൺക്രീറ്റ് ചെയ്യാൻ ശേഷിക്കുന്നത്. ഇതിന്റെ സെൻട്രിങ് പണികൾ പുരോഗമിക്കുന്നു. ആറു തൂണുകളിൽ 140 മീറ്ററോളം നീളമുള്ള പാലമാണ് നിർമിക്കുന്നത്. 10 മീറ്റർ വീതിയും കിഴക്കുഭാഗത്ത് നടപ്പാതയും ഉണ്ടാകും. തൂണുകൾ ഗർഡറുകൾകൊണ്ട് ബന്ധിപ്പിച്ചാണ് നിർമാണം.18 ഗർഡറുകളാണുള്ളത്. ഗർഡറുകൾ സ്ഥാപിക്കൽ ജനുവരി മധ്യത്തിൽ പൂർത്തിയായി. തുടർന്നുള്ള പ്രവൃത്തികളും ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയായി നവീകരിക്കുന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് പാലം നിർമാണം. 1935-ൽ ബ്രിട്ടീഷ് ഭരണകാലത്ത് പണിത പാലത്ത...
സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ആക്കുന്നത് സംബന്ധിച്ച്  നിർണായക യോഗം വെള്ളിയാഴ്ച

Local

സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ആക്കുന്നത് സംബന്ധിച്ച്  നിർണായക യോഗം വെള്ളിയാഴ്ച

Perinthalmanna RadioDate: 04-02-2026 കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലെെനിലാണ് യോഗം. നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ ചേരുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം.പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മിഷനും ശമ്പള കമ്മിഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലിസമയം കൂട്ടണമെന്നാണ് നിർദ്ദേശം. ഒരു മണിക്കൂർ ജോലി കൂട്ടുന്നതിനെ സർവീസ് സംഘടനകൾ എതിർക്കുന്നില്ല, എന്നാൽ പൊതുഅവധി ദിനങ്ങൾ കുറയ്ക്കണമെന്ന നിർദ്ദേശത്തോടാണ് സംഘടനകൾ എതിർപ്പ് ശക്തമാക്കുന്നത്.മുമ്പ് മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കുന്നതിനെ കുറിച്ച് ആലോചനയുണ്ടായിരുന്നു. എന്നാൽ ജീവനക്കാരുടെ കാഷ്വൽ ലീവ് കുറയുമെന്ന നിർദ...
മാലാപറമ്പിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു

Local

മാലാപറമ്പിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു

Perinthalmanna RadioDate: 04-02-2026 പെരിന്തൽമണ്ണ:  മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജിന് സമീപമുള്ള ഇടത്തറച്ചോലയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കുളത്തൂർ ഭാഗത്ത് നിന്നും പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡരികിലെ ബാരിയറിൽ ഇടിച്ച് താഴ്ചയിലേക്ക് ചാടുകയായിരുന്നു.താഴ്ചയിലുണ്ടായിരുന്ന മരത്തിൽ കാർ തങ്ങി നിന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ഡ്രൈവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീർഘദൂര യാത്ര കഴിഞ്ഞ് വരികയായിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു.റോഡ് ഉയരം കൂട്ടിയപ്പോൾ സംരക്ഷണ വേലികൾക്കും (ഡിവൈഡറുകൾ) ...
കൊളത്തൂർ- വളാഞ്ചേരി പാതയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Local

കൊളത്തൂർ- വളാഞ്ചേരി പാതയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Perinthalmanna RadioDate: 04-02-2026 കൊളത്തൂർ : വളാഞ്ചേരി- അങ്ങാടിപ്പുറം സംസ്ഥാന പാതയുടെ ഭാഗമായ കൊളത്തൂർ സ്റ്റേഷൻപടി - അമ്പലപ്പടി റോഡിൽ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാതയിൽ പാലം നിർമാണം നടക്കുന്നതിനാൽ രണ്ടാം തീയതി മുതൽ ഗതാഗതം നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിലവിൽ പറഞ്ഞ പ്രകാരം ഉള്ള ഗതാഗത നിയന്ത്രണം  ആവശ്യം വരുന്ന മുറക്ക്  നടപ്പിലാക്കുന്നതാണന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. വളാഞ്ചേരി നിലമ്പൂർ സംസ്ഥാനപാതയുടെ ഭാഗമായ ഈ പാതയിലൂടെ നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttp...
പെരിന്തൽമണ്ണ നഗരസഭയുടെ സാന്ത്വനം സഹവാസ ക്യാംപ് നാളെ മുതൽ

Local

പെരിന്തൽമണ്ണ നഗരസഭയുടെ സാന്ത്വനം സഹവാസ ക്യാംപ് നാളെ മുതൽ

Perinthalmanna RadioDate: 04-02-2026 പെരിന്തൽമണ്ണ: നഗരസഭയിലെ ആരോഗ്യപരമായ പരിമിതികൾ കൊണ്ട് പ്രയാസം അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്കും, അരയ്ക്കു താഴെ തളർന്നവർക്കും പുതിയ ജീവിതപാത ഒരുക്കുന്നതിന് ആരംഭിച്ച പദ്ധതിയായ സാന്ത്വനം സഹവാസ ക്യാംപ് നാളെ മുതൽ 14 വരെ നടക്കും. കാഞ്ഞിരക്കുന്ന് കോളനിയിലെ സൈമൺ ബ്രിട്ടോ കോന്ദ്രത്തിലാണ് ക്യാംപ്. ഭിന്ന ശേഷിക്കാരും, അരയ്ക്കു താഴെ തളർന്നവരുമായി 120 പേർ ക്യാംപിൽ മുഴുവൻ സമയവും പങ്കെടുക്കും. ഇവർക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ 300 ഓളം പേർ വന്നു പോകുന്ന രീതിയിലാണ് ക്യാംപ് വിഭാവനം ചെയ്യുന്നത്.എല്ലാ ദിവസവും ജനപ്രതിനിധികളും വിവിധ മേഖലകളിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങളും ക്യാംപിലെത്തും. സഹവാസ ക്യാംപ്, തൊഴിൽ പരിശീലനം, കലാപരിപാടികൾ, വിപണന മേള, യോഗാ ക്ലാസ്സുകൾ, മെഡിക്കൽ ക്യാംപ്, തൊഴിൽ മേള, സംവാദങ്ങൾ, കുടുംബ സംഗമം തുടങ്ങിയ വിവിധ സെഷനുകളിലായാണ് 10 ദിവസത്തെ ക്യാ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയി‍ൽ ന്യൂറോളജിസ്റ്റില്ലാതെ സ്ട്രോക്ക് യൂണിറ്റ്

Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയി‍ൽ ന്യൂറോളജിസ്റ്റില്ലാതെ സ്ട്രോക്ക് യൂണിറ്റ്

Perinthalmanna RadioDate: 04-02-2026 പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചെന്ന് സർക്കാർ നിയമസഭയിൽ. ആവശ്യമായ ജീവനക്കാരുടെ നിയമനം ഉൾപ്പെടെയുള്ള നടപടികൾ എന്തുകൊണ്ടാണ് വൈകുന്നതെന്ന ചോദ്യത്തിനും സ്‌ട്രോക്ക് യൂണിറ്റിലേക്ക് ന്യൂറോളജിസ്‌റ്റിനെ നിയമിക്കുമോ എന്ന ചോദ്യത്തിനും ഉത്തരമില്ല. നജീബ് കാന്തപുരം എംഎൽഎയുടെ ചോദ്യങ്ങൾക്കാണ് മന്ത്രി വീണാ ജോർജ് മറുപടി നൽകിയത്. എൻഎച്ച്എം മുഖാന്തിരം അനുവദിച്ച 8.52 ലക്ഷം രൂപയ്‌ക്കുള്ള ഉപകരണങ്ങൾ കെഎംഎസ്‌സിഎൽ മുഖേന വിതരണം ചെയ്‌ത് ജില്ലാ ആശുപത്രിയിൽ സ്‌ട്രോക്ക് യൂണിറ്റ് പ്രവർത്തനം തുടങ്ങിയതായി സർക്കാർ അറിയിച്ചു. പ്ലാൻ ഫണ്ട് 5 ലക്ഷം രൂപയും എൻഎച്ച്എം ഫണ്ടായ 2 ലക്ഷം രൂപയും വിനിയോഗിച്ച് വാർഡിന്റെ നവീകരണ പ്രവർത്തനങ്ങളും നടത്തി. നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ 150 രോഗികൾക്ക് സ്ട്രോക്ക് യൂണിറ്റ് വഴി ചികിത്സ നൽകിയതാ...
ജില്ലയില്‍ ഒരു മാസത്തിനിടെ 157 തീപിടിത്ത കേസുകള്‍

Local

ജില്ലയില്‍ ഒരു മാസത്തിനിടെ 157 തീപിടിത്ത കേസുകള്‍

Perinthalmanna RadioDate: 03-02-2026 മലപ്പുറം: ചൂട് കനത്തതോടെ ജില്ലയില്‍ തീപിടിത്ത കേസുകളും ക്രമാതീതമായി വർദ്ധിക്കുകയാണ്. ഒരു മാസത്തിനിടെ ജില്ലയില്‍ 157 തീപിടിത്ത കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തത് തിരൂർ ഫയർ സ്റ്റേഷന് കീഴിലാണ്, 35 എണ്ണം. ഏറ്റവും കുറവ് കേസുകള്‍ താനൂരിലും - ആറെണ്ണം. പെരിന്തല്‍മണ്ണ -27, പൊന്നാനി-26, മലപ്പുറം -25, നിലമ്പൂർ -19, തിരുവാലി -ഒമ്പത്, മഞ്ചേരി -10 എന്നിങ്ങനെയാണ് വിവിധ ഫയർ സ്റ്റേഷനുകള്‍ക്ക് കീഴില്‍ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം. കഴിഞ്ഞ വർഷത്തേതില്‍ നിന്നും താരതമ്യം ചെയ്യുമ്പോള്‍ കേസുകളുടെ എണ്ണത്തില്‍ 30 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ഫയർ ഫോഴ്സ് അധികൃതർ പറയുന്നു.കടുത്ത ചൂടില്‍ തോട്ടങ്ങള്‍ക്കും പുല്‍മേടുകള്‍ക്കും അടിക്കാടുകള്‍ക്കും ചപ്പുചവറുകള്‍ക്കും മാലിന്യക്കൂമ്പാരങ്ങള്‍ക്കും തീ പിടിക്കുന്ന ഗ്രൗണ്ട് ഫയറുകളാണ് ജില്ല...
ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറിയേക്കും

Local

ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറിയേക്കും

Perinthalmanna RadioDate: 03-02-2026 കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ്‌ യൂണിയനുകൾ ഫെബ്രുവരി 12 ന്‌ നടത്തുന്ന ദേശീയ പണിമുടക്കിന് പൂർണ പിന്തുണയുമായി സിപിഎം. പണിമുടക്ക് സമരത്തിന് എല്ലാ പിന്തുണയും നൽകുമെന്ന്‌ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി അറിയിച്ചു. പ്രധാന തൊഴിലാളി സംഘടനകൾക്കൊപ്പം രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ കൂടിയാകുമ്പോൾ കേരളത്തിൽ പണിമുടക്ക് ബന്ദായി മാറിയേക്കുംരാജ്യത്തിൻ്റെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക‍, തീവ്രസ്വകാര്യവൽക്കരണത്തിന്‌ തടയിടുക, സാമൂഹ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പണിമുടക്ക്. പണിമുടക്കിൻ്റെ സമ്പൂർണ വിജയം ഉറപ്പാക്കാൻ ഓരോ പാർട്ടി അംഗവും അവരുടെ പ്രവർത്തനമേഖലയിൽ സജീവമായി ഇടപെടണമെന്നും എംഎ ബേബി ആഹ്വാനം ചെയ്തു.പരമാവധി ജനങ്ങളെ സംഘടിപ്പിക്കണം. കോർപ്പറേറ്റ്‌ കൊള്ളലാഭത്തിൻ്റെ അൾത്താരയിൽ...
സംസ്ഥാനത്ത് ഈ മാസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Local

സംസ്ഥാനത്ത് ഈ മാസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Perinthalmanna RadioDate: 03-02-2026 സംസ്ഥാനത്ത് ഈ മാസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഫെബ്രുവരി മാസത്തിലെ മഴയുടെ അളവ് കുറയുമെന്നും മുന്നറിയിപ്പുണ്ട്. പകൽ സമയത്ത് വടക്കൻ കേരളത്തിൽ സാധാരണ ചൂടിനേക്കാൾ കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മറ്റിടങ്ങളിൽ സാധാരണ ചൂടിനാണ് സാധ്യത.അതേസമയം, ഇത്തവണ ജനുവരി മാസം അധിക മഴ ലഭിച്ചതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 55 ശതമാനം അധിക മഴ ലഭിച്ചെന്നാണ് റിപ്പോർട്ട്. 7.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ജനുവരിയിൽ കേരളത്തിന് ലഭിച്ചത് 11.4 മില്ലിമീറ്ററാണ്. കഴിഞ്ഞ വർഷം 5.5 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് ഇത്തവണ കൂടുതൽ മഴ ലഭിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളിലാണ് കുറവ് ലഭിച്ചത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-----------...
തൂതയില്‍ പാലം നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു

Local

തൂതയില്‍ പാലം നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു

Perinthalmanna RadioDate: 03-02-2026 പെരിന്തൽമണ്ണ : മുണ്ടൂർ- ചെർപ്പുളശ്ശേരി- പെരിന്തല്‍മണ്ണ റോഡില്‍ തൂത ജംഗ്ഷനില്‍ പുതിയ പാലത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു.പാലത്തിന്റെ ഗർഡറുകളെല്ലാം കഴിഞ്ഞ മാസം തന്നെ പൂ‌ർണമായും സ്ഥാപിച്ചിരുന്നു. ഇതിനു മുകളിലുള്ള കോണ്‍ക്രീറ്റിംഗ് ആണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ആറ് തൂണുകളിലായി 18 ഗർഡറുകളാണ് സ്ഥാപിച്ചത്. കോണ്‍ക്രീറ്റിംഗ് പൂർത്തിയാകുന്നതോടെ പാലം തൂതപ്പുഴയുടെ ഇരുകരകളുമായി ബന്ധിക്കും.10 മീറ്റർ വീതിയിലും 140 മീറ്റർ നീളത്തിലുമാണ് പുതിയ പാലം ഒരുങ്ങുന്നത്. നിലവിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലത്തിലൂടെ ഒരേ സമയം വലിയ വാഹനങ്ങള്‍ക്ക് ഇരുഭാഗത്തേക്കും പോകാനാകില്ല. അതിനാല്‍ ഇവിടെ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകും.പാലം നിർമ്മാണം അവസാന ഘട്ടത്തിലെത്തിയെങ്കിലും ഈ മാസം ഇത് ഉദ്ഘാടനം ...