Local

അൽപ്പാകുളത്തിൻ്റെ നവീകരണ പ്രവൃത്തി അശാസ്ത്രീയമെന്ന് ഒരുവിഭാഗം നാട്ടുകാർ

Local

അൽപ്പാകുളത്തിൻ്റെ നവീകരണ പ്രവൃത്തി അശാസ്ത്രീയമെന്ന് ഒരുവിഭാഗം നാട്ടുകാർ

Perinthalmanna RadioDate: 21-05-2026 അങ്ങാടിപ്പുറം: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ പി.എം.കെ.എസ്.വൈ. (പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന) പദ്ധതി പ്രകാരം 55 ലക്ഷം രൂപ ചെലവിൽ നടത്തുന്ന അൽപ്പാക്കുളത്തിൻ്റെ നവീകരണ പ്രവൃത്തി അശാസ്ത്രീയമാണെന്ന് ഒരു വിഭാഗം നാട്ടുകാരുടെ പരാതി.അതിപുരാതനമായ കുളത്തിൻ്റെ നവീകരണം ജിയോളജി വകുപ്പിന്റെ വിദഗ്ദാഭിപ്രായത്തിന് അനുസരിച്ചാകണം നടത്തേണ്ടത്.നൂറ്റാണ്ടുകൾക്ക് മുൻപ് പണിത കുളത്തിനു ചുറ്റും മനോഹരമായ കരിങ്കൽ പടവുകളുണ്ട്. ഇതിൽ ഒരു ഭാഗത്തെ പടവുകൾ മറച്ച് അതിനു മീതെ കോൺക്രീറ്റ് ഇട്ടത് ഇതിന്റെ ചരിത്രവും നിർമാണത്തിലെ പുരാവസ്തുപരമായ പ്രാധാന്യവും കണക്കിൽ എടുക്കാതെ ആണെന്നും പരാതിക്കാർ ആരോപിക്കുന്നു. ആർക്കിയോളജി വിഭാഗത്തിൻ്റെ നിർദ്ദേശത്തിന് അനുസരിച്ച് പടവുകൾ മറയ്ക്കാതെ പണി നടത്തണമെന്നാണ് ഇവരുടെ അഭിപ്രായം.എന്നാൽ അൽപ്പാക്കുളത്തിൻ്റെ നവീകരണവുമായ...
സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ്

Local

സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ്

Perinthalmanna RadioDate: 21-05-2026 പെരിന്തൽമണ്ണ:  പുതിയ അധ്യായന വർഷത്തിനു മുന്നോടിയായി വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് വേണ്ടിയും അടുത്ത അധ്യായന വർഷം അപകട രഹിതമാക്കുക എന്ന ലക്ഷ്യത്തോടെയും പെരിന്തൽമണ്ണ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു. വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ് ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, വിൻഡോ ഷട്ടർ, വാഹനത്തിന്റെ ജിപിഎസ്, യന്ത്ര ഭാഗങ്ങളുടെയും വേഗ പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷ കിറ്റ്, ഇൻഡിക്കേറ്റർ,  എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഓരോ സ്കൂൾ വാഹനങ്ങളും ഉദ്യോഗസ്ഥർ തന്നെ ഓടിച്ചു നോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുകയും വാഹനത്തിനകത്തെ യാത്ര സൗകര്യങ്ങൾ വരെ പരിശോധനയ്ക്ക് വിധേയമാക്കി. പെരിന്തൽമണ്ണ തറയിൽ ബസ്റ്റാൻഡിൽ വെച്ചാണ്  സ്കൂൾ...
അപകടക്കെണിയൊരുക്കി ദേശീയ പാതയോരത്ത് കുഴികൾ

Local

അപകടക്കെണിയൊരുക്കി ദേശീയ പാതയോരത്ത് കുഴികൾ

Perinthalmanna RadioDate: 21-05-2026 മങ്കട : ദേശീയ പാതയോരങ്ങളിൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി എടുത്ത കുഴികൾ ശാസ്ത്രീയമായി പുനഃസ്ഥാപിക്കാത്തത് അപകടഭീഷണിയാകുന്നു. മതിയായ സുരക്ഷാ സംവിധാനവും മുന്നറിയിപ്പും ഇല്ലാത്തതിനാൽ കഴിഞ്ഞദിവസം ലോറി കുഴിയിൽ കുടുങ്ങി.പൈപ്പ് ലൈനിനായി കീറിയ വിവിധ ഭാഗങ്ങളിൽ ഏകദേശം ഓരോ 150 മീറ്ററുകൾക്കിടവിട്ട് മണ്ണ് താഴ്ന്ന് ഗർത്തങ്ങൾ രൂപപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പുകൾ കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. പൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം കുഴികൾ മണ്ണിട്ട് മൂടുന്നതിൽ മാത്രം നടപടികൾ ഒതുങ്ങുകയാണെന്നും പിന്നീട് കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്നതോ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതോ നടക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. പല സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ കവചങ്ങളോ ഇല്ലാത്തതിനാൽ വാഹനങ്ങൾ റോഡരികിലേക്ക് ഒതുക്കുമ്പോൾ മണ്ണ് താഴ്ന്ന് അപകടാവസ്ഥ സൃഷ്ടിക്കുകയാണ്...
എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്

Local

എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്

Perinthalmanna RadioDate: 21-05-2026 തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്.പ്രോ ടെം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കുക. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക. 29നാണ് നയപ്രഖ്യാപന പ്രസംഗം.തിങ്കളാഴ്ചയാണ് വി ഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും അണിയറ നീക്കങ്ങള്‍ക്കുമൊടുവില്‍ വി ഡി സതീശന്‍ മന്ത്രിസഭയിലെ അംഗങ്ങളുടെ സമ്പൂര്‍ണ വകുപ്പുവിഭജനം ഇന്നലെയാണ് ഔദ്യോഗികമായി പൂര്‍ത്തിയായത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങ...
പെരിന്തൽമണ്ണ –  വളാഞ്ചേരി റൂട്ടിൽ KSRTC ബസുകളില്ല; സൗജന്യയാത്ര ലഭിക്കില്ലെന്ന ആശങ്കയിൽ സ്ത്രീകൾ

Local

പെരിന്തൽമണ്ണ –  വളാഞ്ചേരി റൂട്ടിൽ KSRTC ബസുകളില്ല; സൗജന്യയാത്ര ലഭിക്കില്ലെന്ന ആശങ്കയിൽ സ്ത്രീകൾ

Perinthalmanna RadioDate: 20-05-2026 പെരിന്തൽമണ്ണ: കെഎസ്ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്രയ്‌ക്ക് വഴിയൊരുങ്ങുമ്പോൾ, ദേശസാൽകൃത റൂട്ടായിട്ടും പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ ഈ ആനുകൂല്യം ലഭിക്കില്ല. 14 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്ന റൂട്ടിൽ നിലവിൽ ഒരു ബസും ഓടുന്നില്ലെന്നതാണ് കാരണം. സ്വകാര്യ ബസുകൾ മാത്രമാണ് റൂട്ടിൽ സർവീസ് നടത്തുന്നത്. ദേശസാൽകൃത റൂട്ടായതിനാൽ സ്വകാര്യ ബസുകൾക്കും പുതിയ പെർമിറ്റ് നൽകുന്നില്ല. ചില സമയങ്ങളിൽ ബസുകൾക്കായി ഏറെനേരം പല സ്‌റ്റോപ്പുകളിലും യാത്രക്കാർ കാത്തു നിൽക്കേണ്ടി വരുന്നു. സ്വകാര്യ ബസുകൾ പലപ്പോഴും പാതി വഴിയിൽ യാത്ര അവസാനിപ്പിക്കുകയോ കൊളത്തൂർ ബസ് സ്‌റ്റാൻഡ‍ിലേക്ക് പോകാതെ പൊലീസ് സ്‌റ്റേഷൻ ജംക്‌ഷനിൽ നിന്ന് തിരിഞ്ഞു പോവുകയോ ചെയ്യുന്ന സാഹചര്യവുമുണ്ട്. വളാഞ്ചേരിയിൽ നിന്ന് വരുന്ന ബസുകളാകട്ടെ അങ്ങാടിപ്പുറത്തെ കുരുക്ക് മൂലമുള്ള സമയനഷ്‌ടം ഒഴിവാക്കാനായി പരിയാപുരം ...
വി.ഡി സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു

Local

വി.ഡി സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു

Perinthalmanna RadioDate: 20-05-2026 തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി. സതീശന്. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ രമേശ് ചെന്നിത്തലയ്ക്ക്. തുടക്കത്തിൽ കേട്ടതിൽനിന്ന് വ്യത്യസ്തമായി കാര്യമായ അഴിച്ചുപണി വകുപ്പുവിഭജനത്തിൽ നടന്നു.കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫിന് വൈദ്യുതി വകുപ്പാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ റവന്യൂ വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ. എ.പി. അനിൽകുമാറിനാണ് റവന്യൂ വകുപ്പ് നൽകിയിരിക്കുന്നത്. എക്‌സൈസ്, സഹകരണ വകുപ്പുകളാണ് എം. ലിജുവിന് ലഭിച്ചിട്ടുള്ളത്.*മന്ത്രിമാരും വകുപ്പുകളും*1. വി.ഡി. സതീശൻ- ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി2. പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി3. രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്, കയർ4. ...
മിൽമ പാൽ വില 4 രൂപ കൂട്ടി; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ

Local

മിൽമ പാൽ വില 4 രൂപ കൂട്ടി; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ

Perinthalmanna RadioDate: 20-05-2026 തിരുവനന്തപുരം:  മിൽമ പാൽ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതൽ വിലവർധന പ്രാബല്യത്തില്‍ വരിക. മുഖ്യമന്ത്രി വി.ഡി സതീശനെ പാല്‍ വില കൂട്ടുന്ന കാര്യം അറിയിച്ചെന്ന്   മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു.മിൽമയുടെ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് വില വര്‍ധനവില്‍ തീരുമാനമുണ്ടായത്. ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് 56 രൂപയാകും. വില വർധനവിന് കഴിഞ്ഞ സർക്കാർ അംഗീകാരം നൽകിയിരുന്നു. കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്. ഇതോടെ മിൽമ പുറത്തിറക്കുന്ന പാലിതര ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില കൂടും. കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ പാൽ വില വർധിപ്പിക്കാനുള്ള തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായ സാഹചര്യത്തിൽ വില വർധന നടപ്പാക്കിയിരുന്നില്ല. ...............................................കൂടുതൽ വാർത്തകൾക്ക് ...
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

Local

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 20-05-2026 സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.നാളെ മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുമെന്നാണ് പ്രവചനം. നാളെ (വ്യാഴാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക...
പെരിന്തൽമണ്ണയിലെ ബേക്കറിയിൽ ഷട്ടറിന്റെ പൂട്ടു പൊളിച്ച് മോഷണം

Local

പെരിന്തൽമണ്ണയിലെ ബേക്കറിയിൽ ഷട്ടറിന്റെ പൂട്ടു പൊളിച്ച് മോഷണം

Perinthalmanna RadioDate: 20-05-2026 പെരിന്തൽമണ്ണ:  ടൗണിലെ ബേക്കറി സ്ഥാപനത്തിൽ ഷട്ടറിന്റെ പൂട്ടു പൊളിച്ച് മോഷണം. കാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 20000 രൂപ കവർന്നു. കെ.എസ്.ബേക്കറി ആൻഡ് ഹൽവ കമ്പനിയിലാണ് മോഷണം നടന്നത്. മോഷ്‌ടാവിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരാളാണ് ദൃശ്യങ്ങളിലുള്ളത്. ഷട്ടറിന്റെ പൂട്ടു തകർത്ത് അകത്തെത്തി കാഷ് കൗണ്ടർ തകർത്താണ് പണം അപഹരിച്ചിട്ടുള്ളത്. പുറത്ത് മറ്റൊരു വാഹനം എത്തിയപ്പോൾ ഓടിപോകുന്നതും ദൃശ്യങ്ങളിലുണ്ട്.ബേക്കറി മാനേജർ ഫൈസൽബാബു പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. സമീപത്തെ മറ്റൊരു ബേക്കറി സ്ഥാപനത്തിലും പൂട്ടു തകർത്ത് മോഷണത്തിന് ശ്രമം നടന്നിട്ടുണ്ടെങ്കിലും കാര്യമായൊന്നും നഷ്‌ടപ്പെട്ടിട്ടില്ല. പെരിന്തൽമണ്ണ പൊലീസ് അന്വേഷണം തുടങ്ങി. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങള...
ചെറിയ മഴയിലും ചോർന്നൊലിച്ച് പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡ്

Local

ചെറിയ മഴയിലും ചോർന്നൊലിച്ച് പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡ്

Perinthalmanna RadioDate: 19-05-2026 പെരിന്തൽമണ്ണ: നഗരത്തിലെ പ്രധാന യാത്രാ കേന്ദ്രമായ മൂസക്കുട്ടി സ്മാരക മുനിസിപ്പൽ ബസ് സ്റ്റാൻഡ് ചെറിയ മഴയിൽ പോലും ചോർന്നൊലിക്കുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും കടുത്ത ദുരിതമാകുന്നു. മഴ പെയ്യുമ്പോൾ കെട്ടിടത്തിനുള്ളിലേക്ക് വ്യാപകമായി വെള്ളം ഇറങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.വെള്ളം ഒന്നിച്ച് താഴേക്ക് പതിക്കാതിരിക്കാൻ മുകൾഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റുകൾ കെട്ടിവെച്ച് താൽക്കാലിക പരിഹാരം കണ്ടിരുന്നെങ്കിലും, ഇതും മറികടന്ന് വെള്ളം താഴേക്ക് കുത്തിയൊലിക്കുകയാണ്. മഴവെള്ളം കടകളിലേക്ക് തെറിക്കാതിരിക്കാനും സാധനങ്ങൾ നശിക്കാതിരിക്കാനും ചോർച്ചയുള്ള ഭാഗങ്ങളിൽ പാത്രങ്ങൾ വെച്ചാണ് വ്യാപാരികൾ നിലവിൽ പിടിച്ചുനിൽക്കുന്നത്.കൂടാതെ, കെട്ടിടത്തിന്റെ ചോർച്ച ശ്രദ്ധിക്കാതെ ഇതുവഴി പോകുന്ന കാൽനടയാത്രക്കാർ, നിലത്ത് തളം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തെന്നി വീഴുന്ന സാഹചര്യവും നിലനിൽക്കുന്ന...