അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ തിരുവേഗപ്പുറ പാലം തുറന്നു
Perinthalmanna RadioDate: 29-01-2026 വളാഞ്ചേരി: അറ്റകുറ്റ പണികൾക്കായി അടച്ചിട്ട തിരുവേഗപ്പുറ പാലം തുറന്നു. ഇന്നലെ രാവിലെ മുതൽ ബസ്, ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങൾക്കും ഇതു വഴി വാഹന ഗതാഗതം അനുവദിച്ചു. ഉപരി തലത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് പാലം കഴിഞ്ഞ രണ്ടിന് അറ്റകുറ്റപ്പണികൾക്കായി അടച്ചത്. മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് തൂതപ്പുഴയിലുള്ള പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചതോടെ ബസുകൾ ഇരു ഭാഗങ്ങളിലുമെത്തി തിരിച്ചു പോകുകയായിരുന്നു.യാത്രക്കാർ പാലത്തിലൂടെ നടന്നെത്തിയാണു കൊപ്പം, വളാഞ്ചേരി ഭാഗങ്ങളിലേക്കു തുടർയാത്ര നടത്തിയിരുന്നത്. ദീർഘദൂര വാഹനങ്ങൾ പൂക്കാട്ടിരി, കൊളത്തൂർ, പുലാമന്തോൾ വഴിയും, മൂർക്കനാട് പാലം കടന്നുമാണു കൊപ്പം ഭാഗത്തേക്കും തിരിച്ചും ഓടിയിരുന്നത്.കഴിഞ്ഞ ഒക്ടോബർ 31ന് ആണ് പാലത്തിനു മുകളിൽ വിള്ളൽ കണ്ടെത്തിയത്. 25ലക്ഷം രൂപയാണ് നവീകരണത്തിന് വകയിരുത്തിയത്. വിള്...










