Local

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 ശതമാനം വിജയം
Local

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 ശതമാനം വിജയം

Perinthalmanna RadioDate: 13-05-2026 ഈ വർഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbse.gov.in results, cbse.nic.in വെബ്സൈറ്റിലൂടെ ഫലം ലഭ്യമാണ്. 82.50 % വിജയം. മുന്നിൽ തിരുവനന്തപുരം മേഖല. കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനം ഇക്കൊല്ലം കുറഞ്ഞു. വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികളാണ് 88.86 ശതമാനം ആണ് വിജയം.ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പ്ലസ്ടു പരീക്ഷയിൽ 18,59,551 വിദ്യാർഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം മെയ് 13നായിരുന്നു പ്ലസ്ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.cbse.gov.in, results.cbse.nic.in, cbseresults.nic.in, digilocker.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ പരീക്ഷാ ഫലം പരിശോധിക്കാം. കൂടാതെ, UMANG ആപ്ലിക്കേഷൻ മുഖേനയും പരീക്ഷാ ഫലം പരിശോധിക്കാം. റോൾ നമ്പർ, സ്കൂൾ നമ്പർ, ജനനത്തീയതി, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ പരീക്ഷാ ഫലം പരിശോധിക്കാനായി നൽകേണ്ടതുണ്ട്.രാജ്യത്ത് കഴിഞ്ഞ വർഷം സിബിഎ...
കേരള മുഖ്യമന്ത്രി ആര്?ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്ന്
Local

കേരള മുഖ്യമന്ത്രി ആര്?ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്ന്

Perinthalmanna RadioDate: 13-05-2026 ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി തന്നെ മുന്നിട്ടിറങ്ങിയെങ്കിലും കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് ഇന്നലെയും കഴിഞ്ഞില്ല. ഇന്നു പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം നൽകുന്ന സൂചന. ഇന്നലെതന്നെ പ്രഖ്യാപനം വരുമെന്ന് എഐസിസിയിൽനിന്നു സൂചനകളുണ്ടായിരുന്നെങ്കിലും കേരളത്തിലെ മുതിർന്ന നേതാക്കളുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച പ്രതീക്ഷിച്ചതിലും വൈകി. രാത്രി എട്ടോടെയാണു മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരനുമായി കൂടിക്കാഴ്ച നടത്തിയത്.ജനവികാരം പ്രതിപക്ഷനേതാവ് വി.ഡി.സതീശന് അനുകൂലമാണെന്നു കെ.മുരളീധരൻ രാഹുലിനെ അറിയിച്ചെന്നാണു സൂചന. പരസ്യമായി പറഞ്ഞില്ലെങ്കിലും വി.എം.സുധീരനും ഇതേ നിലപാട് അറിയിച്ചതായി വിവരമുണ്ട്. രാഹുലിനോടു പറഞ്ഞത് വെളിപ്പെടുത്താൻ താൽപര്യപ്പെടുന്നില്ലെന്ന് എം.എം.ഹസൻ പറഞ്ഞൊഴിഞ്ഞു. പുറമേ സമാന നിലപാട് പറ‍ഞ്ഞ സുധാകരൻ, കൂടിക്കാഴ്ചയിൽ വേണുഗോപാലിനെ പിന്തുണ...
കനത്ത കാറ്റിലും മഴയിലും സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു
Local

കനത്ത കാറ്റിലും മഴയിലും സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു

Perinthalmanna RadioDate: 13-05-2026 പാണ്ടിക്കാട്: കനത്ത കാറ്റിലും മഴയിലും സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. ആളപായമില്ല. പാണ്ടിക്കാട് ജി.എം.എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകളാണ് തകർന്നത്. ചൊവ്വാഴ്‌ച വൈകീട്ട് 4.30ഓടെ പെയ്ത മഴയിലും വീശിയടിച്ച കാറ്റിലുമാണ് അപകട മുണ്ടായത്. മേൽക്കൂരയിൽ സ്‌ഥാപിച്ച ഇരുമ്പു പൈപ്പുകൾ ഉൾപ്പെടെ ഷീറ്റുകൾ മുഴുവനായി സ്‌കൂൾ മുറ്റത്തേക്ക് പറന്നു വീഴുകയായിരുന്നു. അവധിക്കാലം ആയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മൂന്ന് ക്ലാസ് മുറികളുള്ള മേൽക്കൂരക്ക് താഴെയുള്ള വരാന്തയുടെ തൂണുകളും തകർന്നുവീണു. പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, തഹസിൽദാർ, വില്ലേജ് ഓഫിസർ, വൈദ്യുതി വകുപ്പ് ജീവനക്കാർ, വിദ്യാഭ്യാസ വകുപ്പ് അധികൃതർ എന്നിവർ സ്‌ഥലം സന്ദർശിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmann...
സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Local

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 12-05-2026 തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.മേയ് 14-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും മേയ് 15-ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. മേയ് 16-ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനു പുറമെ തെക്കൻ കർണാടകയ്ക്ക് മുകളിലായി 5.8 കിലോമീ...
മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് പേര്‍ മരിച്ചു

Local

മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് പേര്‍ മരിച്ചു

Perinthalmanna RadioDate: 12-05-2026 മങ്കട: മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ആറ് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ട് പേര്‍ കൊണ്ടു പോകുന്ന വഴി മരിച്ചു. രണ്ട് പേര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ മങ്കട സ്വദേശികളാണെന്നാണ് വിവരം ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t---------------------------------------------®Perin...
പുതിയ സർക്കാർ ചുമതലയേറ്റില്ല; എസ്എസ്എൽസി ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിൽ

Local

പുതിയ സർക്കാർ ചുമതലയേറ്റില്ല; എസ്എസ്എൽസി ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിൽ

Perinthalmanna RadioDate: 12-05-2026 സംസ്ഥാനത്ത് ഭരണമാറ്റം നടന്നെങ്കിലും പുതിയ സർക്കാരും മന്ത്രിസഭയും അധികാരമേൽക്കാത്തതിനാൽ, ഈ വർഷത്തെ എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനത്തിൽ അവ്യക്തത. അന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചതനുസരിച്ച് ഈ വെള്ളിയാഴ്ചയാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. മൂല്യനിർണയവും മറ്റു നടപടികളുമൊക്കെ പൂർത്തിയാക്കി പരീക്ഷാബോർഡ് ബുധനാഴ്ച ചേരും. അവർ ഫലത്തിന് അന്തിമരൂപം നൽകുമെങ്കിലും ഫലപ്രഖ്യാപനം മുൻകൂട്ടി നിശ്ചയിച്ച പോലെ വെള്ളിയാഴ്ച നടത്തണമോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.പരീക്ഷാബോർഡ് ചേർന്നാൽ, ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗികനടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഒരു ദിവസംകൂടി വേണ്ടിവരും. അതനുസരിച്ചാണ് ബുധനാഴ്ച പരീക്ഷാബോർഡിന്റെ യോഗം നിശ്ചയിച്ചത്. പതിവുപോലെ തുടർനടപടി പൂർത്തിയാക്കി, വെള്ളിയാഴ്ച ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവൻ പൂർത്തീകരിച്ചുകഴിഞ്ഞു. എന്നാൽ, സർക്കാരോ മന്ത്രിയോ ഒന്നുമാവാത്തതി...
പെട്രോൾ, ഡീസൽ വില രണ്ട് ദിവസത്തിനുള്ളിൽ കൂട്ടിയേക്കും

Local

പെട്രോൾ, ഡീസൽ വില രണ്ട് ദിവസത്തിനുള്ളിൽ കൂട്ടിയേക്കും

Perinthalmanna RadioDate: 12-05-2026 ന്യൂഡൽഹി ∙ പെട്രോൾ, ഡീസൽ വില രണ്ടു ദിവസത്തിനുള്ളിൽ വർധിപ്പിച്ചേക്കുമെന്നു സൂചന. എണ്ണക്കമ്പനികൾ പ്രതിമാസം 30,000 കോടി രൂപയുടെ നഷ്ടത്തിലാണു പ്രവർത്തിക്കുന്നതെന്നും ഈ സാഹചര്യത്തിൽ മുന്നോട്ടു പോകുക പ്രയാസമാണെന്നും കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. കമ്പനികളിൽ നിന്നുള്ള കടുത്ത സമ്മർദത്തിന്റെ പശ്ചാത്തലത്തിലാണു വില വർധനയ്ക്കു കേന്ദ്രസർക്കാർ അനുമതി നൽകിയതെന്നാണു വിവരം. 5–10 രൂപ വിലവർധനയുണ്ടായേക്കും. പെട്രോൾ, ഡീസൽ ഉപയോഗം ജനങ്ങൾ പരമാവധി കുറയ്ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തതും ഇതിന്റെ പശ്ചാത്തലത്തിലാണെന്നു സൂചനയുണ്ട്.അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും ഉപയോഗം നിയന്ത്രിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വാശ്രയത്വത്തിനും ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യ...
തൂതയിൽ ഇന്ന് വിസ്മയപ്പൂരം; ഉച്ചക്ക് 12 മണി മുതൽ ഗതാഗത നിയന്ത്രണം

Local

തൂതയിൽ ഇന്ന് വിസ്മയപ്പൂരം; ഉച്ചക്ക് 12 മണി മുതൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 12-05-2026 തൂത: കൂടിക്കാഴ്ചയുടെയും കുടമാറ്റത്തിന്റെയും നിറവിസ്മയം ഒരുക്കിയുള്ള തൂത ഭഗവതിക്ഷേത്രത്തിലെ പൂരം ഇന്ന് ആഘോഷിക്കും. തലയെടുപ്പുള്ള 31 ഗജവീരന്മാർ, പഞ്ചവാദ്യം, പെരുവനം കുട്ടൻമാരാർ നയിക്കുന്ന നാഗത്തറ മേളം, തിറ–പൂതൻ കളി തുടങ്ങിയ കാഴ്ചവട്ടങ്ങളാൽ തൂത നിറഞ്ഞുകവിയും. കുടമാറ്റവും കൂടിക്കാഴ്ചയും കാണാനും നാഗത്തറമേളം ആസ്വദിക്കാനുമായി ലക്ഷങ്ങൾ ഇന്നു തൂത ഭഗവതി സന്നിധിയിൽ എത്തും.ചെർപ്പുളശ്ശേരി, നെല്ലായ, ആലിപ്പറമ്പ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നു വൈകിട്ട് അഞ്ചോടെ നാടൻകലാരൂപങ്ങളുടെയും വാദ്യഘോഷത്തിന്റെയും അകമ്പടിയിൽ ചെറുപൂരങ്ങൾ കാവിലേക്കു നീങ്ങുന്നതോടെ ആവേശം ആകാശത്തോളം ഉയരും. വിവിധ ദേശങ്ങളിലെ എഴുന്നള്ളിപ്പുകൾ 5.30ന് പൂരപ്പറമ്പിലെത്തി അണിനിരക്കും. വടക്കോട്ടഭിമുഖമായി നിലയുറപ്പിക്കുന്ന ദേവസ്വം എഴുന്നള്ളിപ്പിൽ പാറന്നൂർ നന്ദൻ ഭഗവതിയുടെ തിടമ്പേന്തും.കരുമാനാംകുർശ്ശി, ...
കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ
Local

കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ

Perinthalmanna RadioDate: 11-05-2026 തിരുവനന്തപുരം: കെ.എസ്.ആർ.ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്നതിനെതിരെ പ്രതിഷേധവുമായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. സർക്കാരിന്റെ ഈ നീക്കം കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ പൂർണമായ തകർച്ചക്ക് വഴിതെളിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രായോഗികമല്ലെന്നാണ് ഉടമകളുടെ പക്ഷം.ഡീസൽ വില വർധനവും മറ്റ് ചെലവുകളും കാരണം സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സർക്കാരിന്റെ ഈ പുതിയ പ്രഖ്യാപനം വരുന്നത്. കെ.എസ്.ആർ.ടി.സിയിൽ മാത്രം സൗജന്യയാത്ര അനുവദിക്കുന്നത് യാത്രക്കാരെ സ്വകാര്യ ബസുകളിൽ നിന്ന് അകറ്റുമെന്നും ഇത് പല റൂട്ടുകളിലെയും സർവീസുകൾ നിർത്തലാക്കാൻ നിർബന്ധിതമാക്കുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഒരു വലിയ വിഭാഗം യാത്രക്കാരെ നഷ്ടപ്...
അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ പില്ലറിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ പില്ലറിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Perinthalmanna RadioDate: 11-05-2026 അങ്ങാടിപ്പുറം: അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ പില്ലറിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. പില്ലറിന് മുകളിൽ കുടുങ്ങിയ ആൾക്ക് താഴെ ഇറങ്ങാൻ കഴിയാതെ വന്നതോടെ നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം വല ഉപയോഗിച്ചാണ് ഇയാളെ താഴെ എത്തിച്ചത്. മേൽപ്പാലത്തിന് മുകളിൽ നിന്ന് വല താഴ്ത്തി ഇയാളെ അതിൽ ഇരുത്തി സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു. ഇയാൾ എങ്ങനെ പില്ലറിൽ എത്തിയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പരിക്കുകളില്ലാതെ സുരക്ഷിതമായി ഇയാളെ താഴെ ഇറക്കാൻ സാധിച്ചത് വലിയ ആശ്വാസമായി. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ...