അങ്ങാടിപ്പുറത്ത് പാടശേഖരങ്ങളിൽ കുമിൾരോഗം; കർഷകർക്ക് നഷ്ട പരിഹാരത്തിനായി നിവേദനം നൽകി
Perinthalmanna RadioDate: 24-01-2026 അങ്ങാടിപ്പുറം: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 30 ഏക്കറോളം പാടശേഖരങ്ങളിൽ കുമിൾരോഗത്താൽ നെൽകൃഷി നശിച്ചതിനാൽ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എം.എൽ.എ. കൃഷിമന്ത്രി പി. പ്രസാദിന് നിവേദനം നൽകി.രോഗവ്യാപനം തടയണമെന്നും ഭാവിയിൽ രോഗബാധ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. രോഗ വ്യാപനത്താൽ കർഷകർ നേരിടുന്ന പ്രയാസങ്ങളെ മുൻനിർത്തി കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിയെ കണ്ട് എം.എൽ.എ. നേരിട്ട് നിവേദനം നൽകിയത്. വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് അടിയന്തര പരിഹാരം ഉറപ്പു നൽകി. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------...










