Local

ഒടമല മഖാം നേർച്ച സമാപന പരിപാടികൾ മെയ് 14 മുതൽ

Local

ഒടമല മഖാം നേർച്ച സമാപന പരിപാടികൾ മെയ് 14 മുതൽ

Perinthalmanna RadioDate: 09-05-2026 പെരിന്തൽമണ്ണ: ഒടമല മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ) വിന്റെ നാലുമാസം നീണ്ടു നിന്ന നേർച്ചയുടെ സമാപന പരിപാടികൾ മെയ് 14 മുതൽ 17 വരെയുള്ള തീയതികളിലായി നടക്കും. 14ന് വൈകിട്ട് 4:00 മണിക്ക് ഒടമല ശൈഖ് ഫരീദ് ഔലിയ ദഅവ കോളേജ് വിദ്യാർത്ഥി സംഘടന ഇമാദ് സംഘടിപ്പിക്കുന്ന അഖില കേരള  ഖവ്വാലി മത്സരം നടക്കും. മെയ് 15 ന് രാത്രി 7:00 മണിക്ക് ദിക്ർ ദുആ സമ്മേളനവും മെയ് 16 ന് രാവിലെ10:00 മണിക്ക് മഹല്ല് വനിതാ സംഗമം നടക്കും. മെയ് 17 ന് രാവിലെ 9 മണിക്ക് മൗലീദ് പാരായണവും തുടർന്ന് അന്നദാനവും നടക്കും. കഴിഞ്ഞ ജനുവരി 14 ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റൽ കർമ്മം നിർവഹിച്ചത്തോടെയാണ് നേർച്ചക്ക് തുടക്കമായത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് ...
വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ജനം തെരുവിൽ

Local

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ജനം തെരുവിൽ

Perinthalmanna RadioDate: 09-05-2026 മലപ്പുറം : വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് മലപ്പുറത്ത് വാട്‌സാപ്പ് കൂട്ടായ്‌മയുടെ പ്രതിഷേധം. 'പട നയിച്ചവർ നാട് നയിക്കട്ടെ-മലപ്പുറം ടീം' എന്ന വാട്‌സാപ്പ് കൂട്ടായ്‌മയാണ് വൈകീട്ട് മലപ്പുറം നഗരത്തിൽ പ്രകടനം നടത്തിയത്. ജില്ലാ കോൺഗ്രസ് ഓഫീസിനു മുൻപിലൂടെ നീങ്ങിയ പ്രകടനം കുന്നുമ്മലിൽ സമാപിച്ചു.മുഖ്യമന്ത്രി സ്ഥാനത്തിൽ ഹൈക്കമാൻഡ് തീരുമാനത്തിനു മുൻപേ പലയിടത്തും കോൺഗ്രസ് നേതാക്കൾക്കായി െഫ്ലക്‌സുകളും പ്രകടനങ്ങളും നടക്കുന്നുണ്ട്.ഇതിന്റെ ഭാഗമായാണ് മലപ്പുറത്തും വി.ഡി. സതീശന് അനുകൂലമായ പ്രകടനമുണ്ടായത്. 'മതേതര കേരളം വി.ഡി.ക്കൊപ്പം' എന്ന ബാനർ ഉയർത്തിപ്പിടിച്ചായിരുന്നു പ്രകടനം. പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ' എന്ന മുദ്രാവാക്യവുമായി കേരളത്തിൽ ഉടനീളം പ്രകടനങ്ങൾ നടക്കുന്നുണ്ട്. പതിനാറാം കേരള നിയമസഭയുടെ അമരത്തേക്ക് വി.ഡി. സതീശൻ തന്നെ വരണമെന്നും, അദ്ദേഹം ...
തമിഴ്നാട്ടിൽ നടൻ വിജയ് മുഖ്യമന്ത്രിയാകും

Local

തമിഴ്നാട്ടിൽ നടൻ വിജയ് മുഖ്യമന്ത്രിയാകും

Perinthalmanna RadioDate: 08-05-2026 തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ 11 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും വിവരമുണ്ട്. ഇതോടെ തമിഴ് രാഷ്ട്രീയത്തിന്റെ ദിശ മാറ്റുന്ന ഒരു സഖ്യ സർക്കാരിന് നാളെ ചെന്നൈയിൽ തുടക്കമാകും.ഗവർണറെ കണ്ടിറങ്ങിയ വിജയ്, നന്ദി അറിയിക്കാനായി സി പി എം, സി പി ഐ, ലീഗ്, വി സി കെ ഓഫീസുകളിലേക്ക് എത്തും. വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. മൂന്നാം തവണയാണ് ഗവർണറെ കാണാൻ വിജയ് ലോക്ഭവനിലെത്തിയത്. ആദ്യ രണ്ട് കൂടിക്കാഴ്ചയിലും 118 എം എൽ എ മാരുടെ പിന്തുണ കത്ത് എവിടെ എന്ന് ചോദിച്ച ഗവർണർക്ക് മുന്നിൽ 120 എം എൽ എ മാരുടെ പിന്തുണ ഉറപ്പിച്ചാണ് വിജയ് മുന്ന...
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; നീക്കം തുടങ്ങി കെഎസ്ആർടിസി

Local

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; നീക്കം തുടങ്ങി കെഎസ്ആർടിസി

Perinthalmanna RadioDate: 08-05-2026 സംസ്ഥാനത്ത് വനിതകൾക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന 'ഇന്ദിര ഗ്യാരണ്ടി' പദ്ധതിയിൽ നീക്കം തുടങ്ങി കെഎസ്ആർടിസി. പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ കെഎസ്ആർടിസിക്ക് നിർദേശം നൽകി. കോർപ്പറേഷൻ എംഡിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം നാളെ മുതൽ കെഎസ്ആർടിസി ബസുകളിൽ 'ജെൻഡർ ടിക്കറ്റിംഗ്' സംവിധാനം പ്രാബല്യത്തിൽ വരും. പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക.ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇടിഎം മെഷീനിൽ രേഖപ്പെടുത്താൻ കണ്ടക്ടർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സാങ്കേതിക മാറ്റങ്ങൾ പരിചയപ്പെടുത്താൻ കണ്ടക്ടർമാർക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നൽകും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർ ഇതിന് മേൽനോട്ടം വഹിക്കും. യുഡിഎഫ് സർക്കാരിൻ്റെ പ്രഖ്...
പെരുമാറ്റച്ചട്ടം പിൻവലിച്ചു; തദ്ദേശ പദ്ധതി നിർവഹണം പുനരാരംഭിക്കാം

Local

പെരുമാറ്റച്ചട്ടം പിൻവലിച്ചു; തദ്ദേശ പദ്ധതി നിർവഹണം പുനരാരംഭിക്കാം

Perinthalmanna RadioDate: 07-05-2026 മലപ്പുറം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെ തദ്ദേശസ്ഥാപനങ്ങൾക്ക് ഇനി പദ്ധതി പ്രവർത്തനങ്ങളിലേക്കു കടക്കാം. കഴിഞ്ഞ മാർച്ച് 15 മുതൽ ഇന്നലെ വരെയായിരുന്നു പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നത്. ഇന്നലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പെരുമാറ്റച്ചട്ടം പിൻവലിച്ച് ഉത്തരവിറക്കിയതോടെ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾ പുനരാരംഭിക്കാം. തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ നിലവിൽവന്ന് ബജറ്റ് അവതരിപ്പിച്ചെങ്കിലും തുടർന്നു വന്ന നിയമസഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തെ തുടർന്ന് തുടർപ്രവർത്തനങ്ങൾ നടത്താനായിരുന്നില്ല.വേനൽക്കാല വരൾച്ചയെ തുടർന്നുള്ള ലോറികളിലെ ശുദ്ധജല വിതരണ പദ്ധതികൾ മാത്രമാണ് പ്രത്യേക അനുമതിയോടെ നിലവിൽ തദ്ദേശസ്ഥാപനങ്ങളിൽ നടക്കുന്നത്. പുതിയ പദ്ധതികൾക്ക് അംഗീകാരം വാങ്ങിയെങ്കിലും ഇവയുടെ ടെൻഡർ നടപടികൾ ആരംഭിക്കാ...
എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രസന്റേഷൻ സ്കൂളിന് മുന്നിൽ സമര പരമ്പര

Local

എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രസന്റേഷൻ സ്കൂളിന് മുന്നിൽ സമര പരമ്പര

Perinthalmanna RadioDate: 08-05-2026 പെരിന്തൽമണ്ണ:എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂളിൽ നിന്നുള്ള മാനസിക പീഡനം ആരോപിച്ച് പ്രസന്റേഷൻ സ്കൂളിന് മുന്നിൽ വിദ്യാർഥി സംഘടനകളുടെ സമര പരമ്പര. എസ്എഫ്ഐയും എംഎസ്എഫും വെവ്വേറെ പ്രതിഷേധ മാർച്ച് നടത്തി. പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ബാലാവകാശ കമ്മിഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസം വിദ്യാർഥി ജീവനൊടുക്കിയത് സ്കൂൾ അധികൃതരുടെ മാനസിക പീഢനം മൂലമാണെന്ന് ആക്ഷേപം. പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂളിന് എതിരെയാണ് ബന്ധുക്കൾ പരാതി നൽകിയത് . വലമ്പൂർ ചിരട്ടമണ്ണ പൂങ്ങോട്ടിൽ ഹരീഷിന്റെ മകൻ തേജസ് (14) കഴിഞ്ഞ ഒന്നിനാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. കുട്ടിയുടെ ടിസി ആവശ്യപ്പെട്ട് രക്ഷിതാക്കൾ സമീപിച്ചപ്പോൾ എം.എസ്.സി ( മോറൽ സയൻസ്) മാർക്ക് കുറവായതിനാൽ വീണ്ടും പരീക്ഷ എഴുതി വിജയിച്ചാലേ ടിസി നൽകൂ എന്ന് വാശി പിടിക്കുകയും പരീക്ഷ എഴുതിക്കു...
വേനൽമഴ ശക്തമായതോടെ ജില്ലയിൽ ചൂട് കുറഞ്ഞു

Local

വേനൽമഴ ശക്തമായതോടെ ജില്ലയിൽ ചൂട് കുറഞ്ഞു

Perinthalmanna RadioDate: 07-05-2026 പെരിന്തൽമണ്ണ: വേനൽമഴ ശക്തമായതോടെ ജില്ലയിൽ താപനില 2 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞു. ജില്ലയുടെ മഴ ലഭ്യതക്കുറവ് 44 ശതമാനമായി കുറഞ്ഞു. കടും വേനൽ ശുദ്ധജല ക്ഷാമത്തിനു കാരണമാകുമെന്ന ആശങ്കൾക്കിടെ മഴ ലഭിച്ചുതുടങ്ങിയത് നാടിന് ആശ്വാസമായി. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.ഇന്നലെ മാത്രം ജില്ലയിൽ ലഭിച്ചത് 5.4 മി.മീറ്റർ മഴയാണ്. മാർച്ച് 1 മുതൽ ഇന്നലെവരെ ജില്ലയിൽ ലഭിച്ചത് 76.6 മി.മീറ്റർ മഴയാണ്. ഇക്കാലയളവിൽ സാധാരണ ലഭിക്കേണ്ടത് 137.3 മി.മീറ്റർ മഴയാണ്. മഴക്കുറവ് 44%. അതേ സമയം, മേയ് മാസം തുടങ്ങുന്നതിനു മുൻപ് മഴക്കുറവ് 50 ശതമാനത്തിൽ കൂടുതലായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനം ജില്ലയ്ക്ക് പ്രതീക്ഷയാണ്. ഇതോടെ, സ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്നാണു പ്രതീക്ഷ. അതേസമയം, മഴ ലഭിച്ചു തുടങ്ങിയതോടെ താപനില ഗണ്യമായി കുറഞ്ഞു. ഇന്നലെ 33 ശതമാനമ...
വേനൽമഴ ആശ്വാസമായി; വെള്ളിയാർ പരന്നൊഴുകി

Local

വേനൽമഴ ആശ്വാസമായി; വെള്ളിയാർ പരന്നൊഴുകി

Perinthalmanna RadioDate: 07-05-2026 മേലാറ്റൂർ : പൊള്ളുന്ന ചൂടിൽ ആശ്വാസമായി എത്തിയ വേനൽമഴ വെള്ളിയാറിന് പുതുജീവനേകി. വേനലിൽ വറ്റിവരണ്ട വെള്ളിയാർ ജലസമൃദ്ധിയോടെ പരന്നൊഴുകാൻ തുടങ്ങി. ഒരാഴ്‌ചയ്ക്കിടെ പലദിവസങ്ങളിലായി പെയ്ത വേനൽമഴയാണ് നീരൊഴുക്ക് വർധിപ്പിച്ചത്. ഇതോടെ കുടിവെള്ളപദ്ധതികൾക്കും കാർഷികവിളകൾക്കുമെല്ലാം തെല്ലൊരാശ്വാസമായി.പാലക്കാട്, മലപ്പുറം ജില്ലകളിലൂടെ ഒഴുകുന്ന വെള്ളിയാർ മണ്ണാർക്കാട്, അലനല്ലൂർ, മേലാറ്റൂർ, കീഴാറ്റൂർ പഞ്ചായത്തുകളുടെ ഒരു പ്രധാന ജലസ്രോതസ്സാണ്. വേനൽച്ചൂട് രൂക്ഷമായതോടെ നീരൊഴുക്കുകുറഞ്ഞ് വെള്ളിയാർ പല ഇടങ്ങളിലും നൂലൂപോലെയായിരുന്നു. വേനൽ കനക്കുംമുൻപ് പലയിടങ്ങളിലായി നിർമിച്ച താത്കാലിക തടയണകളാണ് വെള്ളിയാറിനെ ജലസമ്പന്നമാക്കിയിരുന്നത്. എന്നാൽ വേനൽ അതിരൂക്ഷമായതോടെ തടയണകളിലെ വെള്ളവും വറ്റാൻ തുടങ്ങി. അതുകൊണ്ടുതന്നെ വെള്ളിയാറിനെ ആശ്രയിച്ചുള്ള കുടിവെള്ളപദ്ധതികളുടെ പമ്പിങ് മുടങ്ങുകയും പലയ...
തുവ്വൂർ മേൽപാലത്തിന്റെ ബലപരിശോധന നടത്തി

Local

തുവ്വൂർ മേൽപാലത്തിന്റെ ബലപരിശോധന നടത്തി

Perinthalmanna RadioDate: 07-05-2026 കരുവാരകുണ്ട്: സംരക്ഷണഭിത്തി തകർന്ന തുവ്വൂർ കമാനം മേൽപാലം റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ ബലപരിശോധന നടത്തി. സതേൺ റെയിൽവേ ഡപ്യൂട്ടി എൻജിനീയർ ശ്രീനിവാസൻ ലൂക്കിന്റെ നേതൃത്വത്തിലാണ് റെയിൽവേ അധികൃതർ പാലം പരിശോധിച്ചത്. സംരക്ഷണ ഭിത്തി തകർന്ന ഭാഗം അടിയന്തരമായി കോൺ‍ക്രീറ്റ് ചെയ്യാനാണ് തീരുമാനം. പാലത്തിന്റെ 4 ഭാഗവും കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തുംനിലമ്പൂർ – ഷൊർണൂർ പാത നവീകരണത്തിന്റെ ഭാഗമായാണ് മേൽപാലത്തിന്റെ ഇരു ഭാഗവും മണ്ണെടുത്ത് വീതി കൂട്ടിയത്. ചെരിച്ചു മണ്ണെടുത്ത ഭാഗത്ത് കല്ല് നിരത്തി ബലപ്പെടുത്തുകയും ചെയ്തു. എന്നാൽ മതിയായ വീതിയില്ലാതെയാണ് കരിങ്കല്ല് ഉപയോഗിച്ച് ഭിത്തി കെട്ടിയത്.മഴ പെയ്തതോടെ ഭിത്തിയുടെ അടിഭാഗം തകർന്ന് മണ്ണിടിയുകയായിരുന്നു.അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർമാരായ എം.മനോജ്, ജോൺ ക്ലമന്റ്, പഞ്ചായത്ത് പ്രസിഡന്റ് സി.ടി.ജസീന എന്നിവരും കൂടെയുണ്ടായിരുന്നു. അ‌ടുത്ത ദ...
പെരിന്തൽമണ്ണയിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ; സ്കൂളിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യവുമായി രക്ഷിതാക്കൾ രംഗത്ത്

Local

പെരിന്തൽമണ്ണയിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ; സ്കൂളിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യവുമായി രക്ഷിതാക്കൾ രംഗത്ത്

Perinthalmanna RadioDate: 07-05-2026 പെരിന്തൽമണ്ണ: സ്കൂൾ അധികൃതരുടെ മാനസിക പീഡനത്തെത്തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കൾ രംഗത്ത്. പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന 15 വയസ്സുകാരൻ തേജസിനെ ഒരാഴ്ച മുൻപാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സ്കൂളിലെ ക്ലാസ് ടീച്ചറും പ്രിൻസിപ്പലും ചേർന്ന് കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യാത്ത കുറ്റങ്ങൾ ആരോപിച്ചു മാനസികമായി തളർത്തുകയും ചെയ്തിരുന്നതായി തേജസിന്റെ പിതാവ് ഹരീഷും മാതാവ് ജിഷയും ആരോപിക്കുന്നു. സ്കൂളിലെ പീഡനം സഹിക്കവയ്യാതെ കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ, സ്കൂൾ അധികൃതർ നടത്തുന്ന എം.എസ്.സി (മോറൽ സയൻസ്) പരീക്ഷയിൽ വിജയിച്ചാൽ മാത്രമേ ടി.സി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) നൽകുകയുള്ളൂ എന്ന് അധികൃതർ വാശിപിടിച്...