Local

ശഅ്ബാന്‍ മാസപ്പിറവി കണ്ടു; ബറാഅത്ത് രാവ് ഫെബ്രുവരി 2 ന്

Local

ശഅ്ബാന്‍ മാസപ്പിറവി കണ്ടു; ബറാഅത്ത് രാവ് ഫെബ്രുവരി 2 ന്

Perinthalmanna RadioDate: 19-01-2026 കോഴിക്കോട്: ശഅ്ബാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ചൊവ്വ) ശഅ്ബാന്‍ ഒന്നായും ബറാഅത്ത് രാവ് ഫെബ്രുവരി 2 (തിങ്കള്‍) അസ്തമിച്ച രാത്രിയും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്...
ആധാർ ഇനി വാട്സ്ആപ്പിലും ലഭിക്കും; സേവനങ്ങൾ ലളിതമാക്കാൻ കേന്ദ്ര സർക്കാർ

Local

ആധാർ ഇനി വാട്സ്ആപ്പിലും ലഭിക്കും; സേവനങ്ങൾ ലളിതമാക്കാൻ കേന്ദ്ര സർക്കാർ

Perinthalmanna RadioDate: 19-01-2026 ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി ആധാർകാർഡ് മാറി. അതുകൊണ്ടുതന്നെ അതിൻ്റെ സുരക്ഷയും, ഉപയോഗിക്കാനുള്ള രീതിയും എളുപ്പമാക്കുകയാണ് കേന്ദ്ര സർക്കാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ. പെൻഷനുകൾ, സബ്‌സിഡികൾ, പാസ്‌പോർട്ട്, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ നിരവധി സർക്കാർ സേവനങ്ങൾക്ക് ആധാർ പ്രധാന രേഖയാണ്. സർക്കാർ നൽകുന്ന സേവനങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു നിർദേശമാണ് ഇപ്പോൾ മുന്നോട്ടുവെച്ചത്. ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള അതിവേഗ യാത്ര തന്നെയാണ് കാരണം. ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കൾക്ക് ഇനി UIDAI വെബ്‌സൈറ്റിലേക്ക് പോകേണ്ടതില്ല. അതും അല്ലെങ്കിൽ DigiLocker ആപ്ലിക്കേഷൻ തുറക്കേണ്ടതില്ല.  വാട്ട്‌സ്ആപ്പ് വഴി നേരിട്ട് ആധാർ കാർഡ് ലഭിക്കാൻ കഴിയുന്ന തരത്തിലുള്ള മാറ്റ...
വിദ്യാർഥിനി കൊല്ലപ്പെട്ട കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, പെരിന്തൽമണ്ണ ഡിവൈഎസ്‌പി നേതൃത്വം നൽകും

Local

വിദ്യാർഥിനി കൊല്ലപ്പെട്ട കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, പെരിന്തൽമണ്ണ ഡിവൈഎസ്‌പി നേതൃത്വം നൽകും

Perinthalmanna RadioDate: 19-01-2026 പെരിന്തൽമണ്ണ: വാണിയമ്പലം തൊടികപ്പുലം പുള്ളിപ്പാടത്ത് റെയിൽവേ പുറമ്പോക്കിലെ കുറ്റിക്കാട്ടിൽ ദലിത് വിദ്യാർഥിനി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. ഡിവൈഎസ്‌പി എ.പ്രേംജിത്തിന്റെ നേതൃത്വത്തിൽ കരുവാരക്കുണ്ട് സിഐ, ഡിവൈഎസ്‌പിയുടെ ഡാൻസാഫ് സ്‌ക്വാഡ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്‌റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. സംഭവദിവസം പ്രതി സഞ്ചരിച്ചുവന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ഇവർ യാത്ര ചെയ്‌ത ബസുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.ഇരുവരുടെയും മൊബൈൽ ഫോണുകളിലേക്കു വന്നതും പോയതുമായ കോളുകളുൾപ്പെടെ പരിശോധിക്കുന്നുണ്ട്. പ്രതിക്കെതിരെ പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ പരാതിപ്പെട്ടതല്...
എസ്ഐആർ കരട് പട്ടികയിൽ പരാതികൾ സമർപ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി

Local

എസ്ഐആർ കരട് പട്ടികയിൽ പരാതികൾ സമർപ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി

Perinthalmanna RadioDate: 19-01-2026 വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള തീയത് ജനുവരി 30 വരെ നീട്ടി. ജനുവരി 22 വരെയായിരുന്നു നേരത്തെ സമയമുണ്ടായിരുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കി.സുപ്രിംകോടതിയുടെ നിർദേശപ്രകാരമാണ് മാറ്റമെന്ന് കമ്മീഷൻ വ്യക്തമാക്കി. 2025 ഡിസംബർ 23-നാണ് കേരളത്തിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിലും പരാതികൾ സമർപ്പിക്കാനുള്ള തീയതി 30 വരെ നീട്ടിയിട്ടുണ്ട്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്...
15 വർഷത്തിലധികം പഴക്കമുള്ള മോട്ടർ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഫീസ് കുത്തനെ കുറച്ചു

Local

15 വർഷത്തിലധികം പഴക്കമുള്ള മോട്ടർ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഫീസ് കുത്തനെ കുറച്ചു

Perinthalmanna RadioDate: 19-01-2026 സംസ്ഥാനത്ത് 15 വർഷത്തിലധികം പഴക്കമുള്ള മോട്ടർ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഫീസ് കുത്തനെ കുറച്ചു. കേന്ദ്രസർക്കാർ വർധിപ്പിച്ച നിരക്കിൽ ഏകദേശം 50 ശതമാനത്തോളം കുറവ് വരുത്തിയുള്ള വിജ്ഞാപനം ഗതാഗതവകുപ്പ് പുറത്തിറക്കി. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതായി സർക്കാർ അറിയിച്ചു.2025 ലെ കേന്ദ്ര മോട്ടർവാഹന നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ 10,15, 20 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് കേന്ദ്രസർക്കാർ വൻതോതിൽ വർധിപ്പിച്ചിരുന്നു. 1989 ലെ കേന്ദ്ര മോട്ടർവാഹന ചട്ടം 81ലെ ഒന്നാം വ്യവസ്ഥ പ്രകാരം ഫീസിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. ഇതുപയോഗിച്ചാണ് 15 വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾക്ക് ആശ്വാസകരമായ ഇളവ് പ്രഖ്യാപിച്ചത്.ഫീസ് വർധന പൊതുജനങ്ങൾക്ക് അമിത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന നിവേദനങ്ങൾ പരിഗണിച്ചാണ് ഗതാഗതവകുപ്പിന്റെ നടപടി. പുതിയ നിരക്കുകൾ നടപ്പാക...
സംസ്ഥാന പാതയുടെ വീതികുറവും അരിക് ഇ‌ടിച്ചിലും കാരണം അപകടങ്ങൾ തുടർക്കഥയാവുന്നു

Local

സംസ്ഥാന പാതയുടെ വീതികുറവും അരിക് ഇ‌ടിച്ചിലും കാരണം അപകടങ്ങൾ തുടർക്കഥയാവുന്നു

Perinthalmanna RadioDate: 18-01-2026 കീഴാറ്റൂർ : പ‌ട്ടിക്കാട് - വടപുറം സംസ്ഥാന പാതയിൽ പട്ടിക്കാട് റെയിൽവേ ഗേറ്റ് മുതൽ ഒറവംപുറം വരെ റോഡിന്റെ വീതി രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം കഷ്‌ടിച്ചു കടന്നു പോകാവുന്നത്ര മാത്രം. റോഡിന്റെ ഇരുവശവും താഴ്ന്ന നിലയിലാണ്. റോഡിന്റെ രണ്ട് അരികിലും വണ്ണമുള്ള വരയുണ്ട്. ഇതിനപ്പുറത്തേക്ക് വാഹനം തെന്നി നീങ്ങിയാൽ അപകടം സുനിശ്ചിതം. പറമ്പൂർ ഭാഗത്ത് റോഡിന്റെ കിഴക്കുവശം ഒരാൾ താഴ്‌ചയുള്ള റബർ തോട്ടമാണ്. ഇവിടെ ഒരു ഓട്ടോറിക്ഷ തലകീഴായി വീണു. അധികം വൈകാതെ ഒരു കാറും താഴേക്ക് മറിഞ്ഞു. ഒരാഴ്ച മുൻപ് ലോറിയുമായി കൂട്ടിമുട്ടി ഓട്ടോ താഴേക്ക് തലകീഴായി മറിഞ്ഞു. പറമ്പൂരിൽ തന്നെ ഈ സ്ഥലത്തു നിന്ന് വ‌ടക്കുമാറി എതിരെ വന്ന വാഹനത്തിന് അരികു കൊടുക്കുന്നതിനിട‌െ കാർ വശത്തേക്ക് മറിഞ്ഞു. കൊണ്ടിപറമ്പ്, അരിക്കണ്ടംപാക്ക് എന്നിവിടങ്ങളിൽ ഉണ്ടായ അപകടങ്ങൾ ഏറെയാണ്. തച്ചിങ്ങനാടം ബാങ്ക് പടിയിൽ കുറഞ്ഞ കാലയളവിൽ വ...
ലോറിയുടെ ഇന്ധനടാങ്ക് പൊട്ടി റോഡിൽ ഒഴുകിപ്പോയത് മുന്നൂറ് ലിറ്റർ ഡീസൽ

Local

ലോറിയുടെ ഇന്ധനടാങ്ക് പൊട്ടി റോഡിൽ ഒഴുകിപ്പോയത് മുന്നൂറ് ലിറ്റർ ഡീസൽ

Perinthalmanna RadioDate: 18-01-2026 വളാഞ്ചേരി : ചരക്കു ലോറിയുടെ ഇന്ധനടാങ്ക് പൊട്ടി മുന്നൂറ് ലിറ്ററോളം ഡീസൽ റോഡിൽ പരന്നൊഴുകി. ശനിയാഴ്‌ച പുലർച്ചെ ഒന്നിന് വളാഞ്ചേരി സെൻട്രൽ ജങ്ഷനിലായിരുന്നു സംഭവം.ലോറി കോഴിക്കോട് ഭാഗത്തുനിന്ന് സിമന്റുമായി പാലക്കാട്ടേക്ക് പോകുകയായിരുന്നു. തിരുവേഗപ്പുറ പാലംപണി നടക്കുന്നതിന്റെ സൂചനാ ബോർഡിൽ തട്ടി ഡീസൽടാങ്ക് പൊട്ടുകയായിരുന്നു. ഇന്ധനം റോഡിലേക്ക് ഒഴുകുന്നതിനിടെ ലോറിയുമായി ഡ്രൈവർ പട്ടാമ്പി റോഡിലേക്ക് കുറച്ചു ദൂരം മുന്നോട്ടു പോയി സുരക്ഷിതമായൊരിടത്ത് നിർത്തി. അതിനാൽ നഗരം 'ഡീസൽപ്രളയ'ത്തിൽനിന്ന് രക്ഷപ്പെട്ടു.വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തിരൂരിൽനിന്നെത്തിയ സംഘം റോഡ് കഴുകി വൃത്തിയാക്കി ഗതാഗത യോഗ്യമാക്കി. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---...
ജില്ലയിലെ കെഎസ്ഇബി സെക്‌ഷൻ ഓഫിസുകളിൽ ക്രമക്കേട് കണ്ടെത്തി

Local

ജില്ലയിലെ കെഎസ്ഇബി സെക്‌ഷൻ ഓഫിസുകളിൽ ക്രമക്കേട് കണ്ടെത്തി

Perinthalmanna RadioDate: 18-01-2026 പെരിന്തൽമണ്ണ: ‘ഓപ്പറേഷൻ ഷോർട് സർക്കീറ്റ്’ എന്ന പേരിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി കെഎസ്ഇബി സെക്‌ഷൻ ഓഫിസുകളിൽ മിന്നൽ പരിശോധന നടത്തി. മലപ്പുറം ജില്ലയിലും വിവിധ ഓഫിസുകളിൽ നടന്ന പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി.മഞ്ചേരി സെക്‌ഷൻ ഓഫിസിലെ താൽക്കാലിക ജീവനക്കാരനായ ഉദ്യോഗസ്ഥൻ ഒരു സബ് എൻജിനീയർക്ക് ഗൂഗിൾ പേ മുഖേന 70,500 രൂപ അയച്ചു നൽകിയത് കണ്ടെത്തി. പെരിന്തൽമണ്ണ സെക്‌ഷൻ ഓഫിസിൽ ടച്ചിങ് വെട്ട് ജോലികളുടെ വിവിധ കരാറുകൾക്ക് ഒരു കരാറുകാരൻ തന്നെ ബെനാമി പേരുകളിൽ ക്വട്ടേഷൻ സമർപ്പിച്ചു. മഞ്ചേരി, പെരിന്തൽമണ്ണ, നിലമ്പൂർ, വണ്ടൂർ, കൊണ്ടോട്ടി സെക്‌ഷൻ ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ പക്കൽനിന്നായി കണക്കിൽപ്പെടാത്ത 34,000 രൂപ പിടിച്ചെടുത്തു.സംസ്ഥാനത്തെ 70 ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസുകളിലായി 5 വർഷത്തിനിടയിലെ കരാറുകളാണ് പരിശോധിച്ചത്. ഭൂരിഭാഗം ഓഫിസുകളിലും കരാർ ജോലികളുടെ ഫയൽ കൃത്യമായി പരിപാലിക്ക...
ഭായിമാർ കൂട്ടത്തോടെ നാട്ടിലേക്ക്; നിർമാണ മേഖലയിൽ പ്രതിസന്ധി

Local

ഭായിമാർ കൂട്ടത്തോടെ നാട്ടിലേക്ക്; നിർമാണ മേഖലയിൽ പ്രതിസന്ധി

Perinthalmanna RadioDate: 17-01-2026 പെരിന്തൽമണ്ണ: അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കുമടങ്ങുന്നത് വ്യാപാര, നിർമാണ മേഖലകളിൽ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ആശങ്ക. അസം, ബംഗാൾ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് എസ്ഐആർ പൂർത്തീകരണത്തിന്റെ ആവശ്യാർഥം അവർ സ്വന്തം ദേശങ്ങളിലേക്കു തിരിക്കുന്നത്.സാധാരണയായി തിരഞ്ഞെടുപ്പിനു ദിവസങ്ങൾക്കു മുൻപുതന്നെ ഇവർ നാടുകളിലേക്കു മടങ്ങാറുണ്ട്. ഒന്നര മാസത്തിലധികം സമയം അവിടെ ചെലവഴിച്ചാണ് തിരികെയെത്താറുള്ളത്.എന്നാൽ, എസ്ഐആർ നടപടികൾ അടിയന്തരമായി പൂർത്തിയാക്കേണ്ടതിനാലാണ് ഇത്തവണ പതിവിലും നേരത്തെ പുറപ്പെട്ടതെന്നാണു പറയുന്നത്. അസം, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള അതിഥിത്തൊഴിലാളികളാണ് സംസ്ഥാനത്ത് കൂടുതലുള്ളത്.25 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയിൽ തൊഴിലാളികൾ വിവിധ ജില്ലകളിൽ വ്യത്യസ്ത ജോലികൾ ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അസം തൊഴിലാളി...
അനധികൃത വാഹന പാർക്കിങ്‌; ഏഴ് ദിവസത്തിനിടെ 61,86,650 രൂപ പിഴ

Local

അനധികൃത വാഹന പാർക്കിങ്‌; ഏഴ് ദിവസത്തിനിടെ 61,86,650 രൂപ പിഴ

Perinthalmanna RadioDate: 17-01-2026 റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ഗതാഗതതടസ്സം ലഘൂകരിക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായി, അനധികൃതമായി റോഡിൽ വാഹനം പാർക്ക് ചെയ്തവർക്കെതിരേ നടത്തിയ പരിശോധനയിൽ 23,771 വാഹനങ്ങളിൽ നിന്നായി 61,86,650 രൂപ പിഴ ഈടാക്കി.കേരള പോലീസിന്റെ ട്രാഫിക് ആൻഡ്‌ റോഡ് സേഫ്റ്റി മാനേജ്‌മെൻറ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജനുവരി ഏഴു മുതൽ 13 വരെ നീണ്ട പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.സംസ്ഥാന പാതകളിൽ 7,872, ദേശീയ പാതകളിൽ 6,852, മറ്റു പാതകളിൽ 9047 എന്ന രീതിയിലാണ് നിയമലംഘനങ്ങൾ നടന്നതായി കണ്ടെത്തിയത്. അപകടസാധ്യത കൂടിയ മേഖലകൾ, വാഹനസാന്ദ്രത കൂടിയ പാതകൾ, പ്രധാനപ്പെട്ട ജങ്‌ഷനുകൾ, സർവീസ് റോഡുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടന്നത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-----...