Local

നിലമ്പൂർ- ഷൊർണൂർ മെമു ട്രെയിനിന് മേലേ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു

Local

നിലമ്പൂർ- ഷൊർണൂർ മെമു ട്രെയിനിന് മേലേ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു

Perinthalmanna RadioDate: 05-05-2026 തുവ്വൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മീതെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. തുവ്വൂർ കമാനം മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തിയാണ് നിലമ്പൂർ-ഷൊർണ്ണൂർ മെമു ട്രെയിനിന് മീതേക്ക് ഇടിഞ്ഞുവീണത്. ചൊവ്വാഴ്ച്ച പുലർച്ചെ 3.30-നാണ് സംഭവം. തുടർന്ന് 7.45 ഓടെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായത്. മറ്റു ട്രെയിനുകളുടെ സമയക്രമത്തേയും ഇത് ബാധിച്ചു. കല്ലുകൾ വീണ് ട്രെയിനിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.റെയിൽപാത നവീകരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപാണ് തുവ്വൂർ കമാനം മേൽപ്പാലം മോടിപിടിപ്പിച്ചത്. സംരക്ഷണഭിത്തി ഉൾപ്പടെ കെട്ടിയായിരുന്നു നവീകരണം. എന്നാൽ, ദുർബലമായ സംരക്ഷണ ഭിത്തി അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. ട്രെയിൻ വേഗത കുറച്ച് ഓടിയിരുന്നതിനാലാണ് വലിയ അപകടം ഒഴിവാക്കിയത്.സംഭവത്തെ തുടർന്ന് ഒന്നര മണിക്കൂറിലധികം നിർത്തിയിട്ട മെമു പിന്നീട്...
കനത്ത മഴയെത്തുടർന്ന് പെരിന്തൽമണ്ണയിൽ റോഡ് തകർന്നു

Local

കനത്ത മഴയെത്തുടർന്ന് പെരിന്തൽമണ്ണയിൽ റോഡ് തകർന്നു

Perinthalmanna RadioDate: 05-05-2026 പെരിന്തൽമണ്ണ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പെരിന്തൽമണ്ണ നഗര മധ്യത്തിൽ റോഡ് തകർന്നു. ഊട്ടി റോഡിൽ വീനസ് റോഡിന് സമീപത്താണ് റോഡ് തകർന്നു. ഹൗസിങ് കോളനി റോഡിന് എതിർ വശത്തായി വീനസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഊട്ടി റോഡിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്.തിരക്കേറിയ പാതയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നത് ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്. നിലവിൽ അപകട സാധ്യത ഒഴിവാക്കാൻ ഗർത്തത്തിന് ചുറ്റും താൽക്കാലികമായി ബാരിക്കേഡുകളും അപായ സൂചനകളും സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും രാത്രി കാലങ്ങളിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്.റോഡിനടിയിലെ മണ്ണ് ഒലിച്ചുപോയതാണ് തകർച്ചയ്ക്ക് കാരണമായത്. റോഡിന്റെ ബാക്കി ഭാഗം കൂടി ഇടിയാൻ സാധ്യതയുള്ളതിനാൽ അധികൃതർ അടിയന്തരമായി ഇടപെട്ട് ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ..............................
നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു

Local

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു

Perinthalmanna RadioDate: 05-05-2026 പത്തനംതിട്ട: നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു. അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യയ്ക്ക് ഗുരുതര പരിക്കുണ്ട്.ചൊവ്വാഴ്ച രാവിലെ 6.15-നാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയും. സന്തോഷാണ് വാഹനം ഓടിച്ചത്.നടൻ സഞ്ചരിച്ച ഇന്നോവ കാർ എതിരെവന്ന ട്രക്കുമായി കൂട്ടിയിടിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് സന്തോഷിനേയും ഭാര്യയേയും പുറത്തെടുത്തത്. നാട്ടുകാർ ഉടനെ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ട്രക്ക് ഡ്രൈവർക്കും പരിക്കുണ്ട്.വില്ലനായും കൊമേഡിയനായും സഹനടനായും നായകനായും നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടേയാണ് സിനിമാ അരങ്ങേറ്റം. 1982 മുതൽ അഭിനയരംഗത്ത് സജീവമാണ്. ഇരുപ...
പെരിന്തൽമണ്ണയിൽ യു.ഡി.എഫിന് പത്ത് ശതമാനം വോട്ട് വർധിച്ചു

എൽ.ഡി.എഫിന് ഏഴ് ശതമാനം  കുറഞ്ഞു_

Local

പെരിന്തൽമണ്ണയിൽ യു.ഡി.എഫിന് പത്ത് ശതമാനം വോട്ട് വർധിച്ചു

എൽ.ഡി.എഫിന് ഏഴ് ശതമാനം  കുറഞ്ഞു_

Perinthalmanna RadioDate: 05-05-2026 പെരിന്തൽമണ്ണ : നിയമസഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കാറുള്ള പെരിന്തൽമണ്ണയിൽ ഇത്തവണ യു.ഡി.എഫിന്റെ സമഗ്രാധിപത്യം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ആകെ പോൾചെയ്ത വോട്ടിൽ 12.36 ശതമാനം വർധനവ് ഉണ്ടായപ്പോഴും എൽ.ഡി.എഫിന് 7.22 ശതമാനം വോട്ട് കുറഞ്ഞു.അതേസമയം യു.ഡി.എഫ്. വോട്ട് വിഹിതം 10.15 ശതമാനം വർധിപ്പിക്കുകയും ചെയ്തു. 2021-ൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ശതമാനത്തിൽത്താഴെ (0.3 ശതമാനം) മാത്രം ആയിരുന്നെങ്കിൽ ഇത്തവണ വോട്ട് വ്യത്യാസം 17.42 ശതമാനമായി വർധിച്ചു. 165616 പേരാണ് 2021-ലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഇത്തവണ അത് 1,86,088 ആയി വർധിച്ചിട്ടുണ്ട്. 2021-ൽ 76,530 വോട്ട് നേടിയ യു.ഡി.എഫ്. ഇത്തവണ 1,04,888 വോട്ടാണ് നേടിയെടുത്തത്.38-ൽനിന്ന് നജീബ് കാന്തപുരത്തിന്റെ ഭൂരിപക്ഷം 32,431 ആയി വർധിച്ചു. 46.21 ശതമാനത്തിൽ നിന്ന്...
മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎൽഎയായി അഡ്വ. ഫാത്തിമ തഹലിയ

Local

മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎൽഎയായി അഡ്വ. ഫാത്തിമ തഹലിയ

Perinthalmanna RadioDate: 04-05-2026 കോഴിക്കോട്: മുസ്ലിം ലീഗിന്റെ ആദ്യവനിതാ എംഎൽഎ എന്ന ചരിത്രനേട്ടത്തിനുടമായായി അഡ്വ. ഫാത്തിമ തഹലിയ. കോഴിക്കോട് ജില്ലയിൽ എൽഡിഎഫിന്റെ ശക്തികേന്ദ്രമായ പേരാമ്പ്ര മണ്ഡലത്തിൽ അപ്രതീക്ഷിതമായാണ് ഫാത്തിമ തഹലിയ ലീഗിന്റെ സ്ഥാനാർഥിയായെത്തിയത്. ശക്തനായ എതിർസ്ഥാനാർഥി എൽഡിഎഫിന്റെ മുതിർന്ന നേതാവ് ടി. പി. രാമകൃഷ്ണനെ ഏഴായിരത്തിൽപ്പരം വോട്ടുകൾക്കാണ് രാഷ്ട്രീയ പ്രവർത്തനത്തിൽ താരതമ്യേന പുതുമുഖം എന്ന് വിശേഷിപ്പിക്കാവുന്ന ഫാത്തിമ തഹലിയ പരാജയപ്പെടുത്തിയത്. ലീഗ് വനിതകൾക്ക് അവസരം നൽകുന്നില്ല എന്ന വിവാദം നിലനിൽക്കുന്നതിനിടെയാണ് നിർണായകമായ പേരാമ്പ്ര മണ്ഡലത്തിൽ നിന്ന് യുഡിഎഫിനെ പ്രതിനിധീകരിച്ച് ലീഗിന്റെ ആദ്യത്തെ വനിതാ പ്രതിനിധിയെത്തുന്നത്.മണ്ഡലം രൂപവൽക്കരിച്ച ശേഷം രണ്ടുതവണ ഒഴികെ ഒരുകാലത്തും പേരാമ്പ്ര ഇടതിനെ കൈവിട്ടിരുന്നില്ല. ഇവിടെയായിരുന്നു തികച്ചും അപ്രതീക്ഷിതമായി ഫാത്തിമ തഹലിയ അങ്ക...
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു

Local

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു

Perinthalmanna RadioDate: 04-05-2026 നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. മുഖ്യമന്ത്രിയുടെ രാജി ഗവർണർ സ്വീകരിച്ചു. ചൊവ്വാഴ്ച ഉണ്ടാകുമെന്ന് അറിയിച്ചിരുന്ന മന്ത്രിസഭായോഗം ഉപേക്ഷിച്ചതിന് പിന്നാലെയാണ് രാജി. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മലപ്പുറം ജില്ലയിൽ മുഴുവൻ സീറ്റിലും യുഡിഎഫിന് മിന്നും ജയം

Local

മലപ്പുറം ജില്ലയിൽ മുഴുവൻ സീറ്റിലും യുഡിഎഫിന് മിന്നും ജയം

Perinthalmanna RadioDate: 04-05-2026 മലപ്പുറം: പതിനാറിൽ പതിനാറും തൂത്തുവാരും. നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പിന്നാലെ മലപ്പുറത്തെ യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസമായിരുന്നു ഇത്. പ്രത്യേകിച്ച് മുസ്‌ലിംലീഗിന്. ഒടുവിൽ വോട്ടെണ്ണൽദിനത്തിൽ ആ ആത്മവിശ്വാസം നൂറുശതമാനവും തെളിഞ്ഞു. മലപ്പുറം ജില്ലയിലെ 16-ൽ 16 സീറ്റുകളിലും യുഡിഎഫ് ജയിച്ചു. സമ്പൂർണവിജയം.തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വൻ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നിയമസഭ തിരഞ്ഞെടുപ്പിനിറങ്ങിയത്. ജില്ലാ പഞ്ചായത്തിൽ മുഴുവൻ സീറ്റും നേടിയത് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് അന്നേ യുഡിഎഫ് നേതാക്കളും പ്രവർത്തകരും പറഞ്ഞിരുന്നു. ആ വിജയം ഉറപ്പാക്കാനായി ജില്ലയിലെ യുഡിഎഫ് സംവിധാനം എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു. ജില്ലയിൽ സാധാരണയായി തിരഞ്ഞെടുപ്പ് വേളയിൽ തലപൊക്കുന്ന കോൺഗ്രസ്-ലീഗ് തർക്കങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ നേതൃത...
മങ്കടയുടെ മണ്ണിൽ അലിതരംഗം; 45,609 വോട്ടിന്റെ പടുകൂറ്റൻ ഭൂരിപക്ഷവുമായി മഞ്ഞളാംകുഴി അലിക്ക് ചരിത്രവിജയം

Local

മങ്കടയുടെ മണ്ണിൽ അലിതരംഗം; 45,609 വോട്ടിന്റെ പടുകൂറ്റൻ ഭൂരിപക്ഷവുമായി മഞ്ഞളാംകുഴി അലിക്ക് ചരിത്രവിജയം

Perinthalmanna RadioDate: 04-05-2026 മങ്കട: മണ്ഡലത്തിൽ എതിരാളികളെ നിഷ്പ്രഭരാക്കി മഞ്ഞളാംകുഴി അലി വീണ്ടും കരുത്തറിയിച്ചു. യു.ഡി.എഫിന്റെ ഉരുക്കുകോട്ട കാത്ത അദ്ദേഹം 45,609 വോട്ടുകളുടെ സർവകാല റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകൾ മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയ അലി, ഓരോ ഘട്ടത്തിലും ലീഡ് നില ഉയർത്തിക്കൊണ്ട് മണ്ഡലത്തിലെ തന്റെ ജനപ്രീതി തെളിയിച്ചു. വികസനത്തുടർച്ചയും വ്യക്തിപരമായ സ്വാധീനവും വോട്ടായി മാറിയപ്പോൾ, മങ്കടയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. വോട്ടെണ്ണൽ പൂർത്തിയായതോടെ യു.ഡി.എഫ് പ്രവർത്തകർ മണ്ഡലത്തിലുടനീളം ആവേശകരമായ വിജയാഹ്ലാദ പ്രകടനങ്ങൾ ആരംഭിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-...
സെഞ്ച്വറി തിളക്കത്തിൽ യുഡിഎഫ് അധികാരത്തിലേക്ക്

UDF- 102 | LDF- 35 | NDA- 3

Local

സെഞ്ച്വറി തിളക്കത്തിൽ യുഡിഎഫ് അധികാരത്തിലേക്ക്

UDF- 102 | LDF- 35 | NDA- 3

Perinthalmanna RadioDate: 04-05-2026 Time : 4:00 PMപെരിന്തൽമണ്ണ: കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെ ആഞ്ഞടിച്ചൊരു കൊടുങ്കാറ്റ്, അഞ്ച് ദശകത്തോളം ഇളക്കം തട്ടാതിരുന്ന തളിപ്പറമ്പും ഉരുക്കിൽ തീർത്ത പയ്യന്നൂരും ഉദുമയും തൃക്കരിപ്പൂരും അടക്കമുള്ള ചെങ്കോട്ടകൾ തകർന്ന് തരിപ്പണമായി. ആർത്തിരമ്പിയെത്തിയ ഭരണവിരുദ്ധ വികാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ആടിയുലഞ്ഞു. മന്ത്രിമാർ തോറ്റ്തുന്നംപാടി. തുടർച്ചയായ പത്തു വർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് 102 സീറ്റോടെ യുഡിഎഫ് അധികാരത്തിലേക്ക്. 2021ൽ 99 സീറ്റുമായി അധികാരത്തുടർച്ച നേടിയ എൽഡിഎഫ് 35-ലേക്ക് കൂപ്പുക്കുത്തി. യുഡിഎഫ് തരംഗത്തിനിടയിലും മൂന്ന് സീറ്റ് പിടിച്ച് ബിജെപി കരുത്തറിയിച്ചു. നേമം തിരിച്ച് പിടിച്ച ബിജെപി ചരിത്രത്തിലാദ്യമായി ചാത്തന്നൂരിലും കഴക്കൂട്ടത്തും കാവിക്കൊടി പാറിച്ചു.സെഞ്ചുറിയടിച്ച് ഭരണത്തിലേറുമെന്ന വി.ഡി.സതീശന്റെ വാക്കുകളെ കേരളം അ...
പെരിന്തൽമണ്ണയിൽ റെക്കോർഡ് ഭൂരിപക്ഷം; നജീബ് കാന്തപുരം 32,838 വോട്ടുകൾക്ക് വിജയിച്ചു

UDF- 101 | LDF- 37 | NDA- 2

Local

പെരിന്തൽമണ്ണയിൽ റെക്കോർഡ് ഭൂരിപക്ഷം; നജീബ് കാന്തപുരം 32,838 വോട്ടുകൾക്ക് വിജയിച്ചു

UDF- 101 | LDF- 37 | NDA- 2

Perinthalmanna RadioDate: 04-05-2026 TIME : 2:00 PMപെരിന്തൽമണ്ണ: നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന് ചരിത്ര വിജയം. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 32,838 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് അദ്ദേഹം മണ്ഡലം നിലനിർത്തിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എതിരാളികൾക്ക് ഒപ്പമെത്താൻ സാധിക്കാത്ത വിധം വ്യക്തമായ ജനപിന്തുണ ഉറപ്പാക്കിയാണ് നജീബ് കാന്തപുരം നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.സംസ്ഥാനത്താകെ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണൽ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ആകെയുള്ള 140 സീറ്റുകളിൽ 101 ഇടങ്ങളിൽ യു.ഡി.എഫ് വ്യക്തമായ ലീഡ് നിലനിർത്തുന്നു. ഭരണകക്ഷിയായ എൽ.ഡി.എഫ് 37 സീറ്റുകളിലും എൻ.ഡി.എ 2 സീറ്റുകളിലുമാണ് മുന്നിട്ടുനിൽക്കുന്നത്. യു.ഡി.എഫിന്റെ ഈ വൻ മുന്നേറ്റത്തിൽ പെരിന്തൽമണ്ണയിലെ റെക്കോർഡ് വിജയം ശ്രദ്ധേയമായി. വൻ ഭൂരിപക്ഷത്തോടെ ...