പെരിന്തൽമണ്ണയിൽ കെ.ടി. ജലീൽ എൽഡിഎഫ് സ്ഥാനാർഥിയായേക്കും
Perinthalmanna RadioDate: 16-01-2026പെരിന്തൽമണ്ണ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.ടി. ജലീൽ തവനൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കില്ലെന്ന് റിപ്പോർട്ട്. ജലീലിനെ ഇത്തവണ പെരിന്തൽമണ്ണയിൽ മത്സരിപ്പിക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. തവനൂരിൽ യുവനേതാവ് വി.പി. സാനുവിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കാനാണ് സാധ്യത.തദ്ദേശ തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ യുഡിഎഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് യുഡിഎഫ് ആണ്. കൂടാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ യുഡിഎഫ് വ്യക്തമായ ലീഡ് നേടിയിരുന്നു. ഈ സാഹചര്യത്തിൽ വി.പി. സാനുവിനെപ്പോലൊരു യുവനേതാവിനെ ഇറക്കുന്നത് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണ ഫിറോസ് കുന്നുംപറമ്പിലിനെതിരെ ജലീൽ വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറവായിരുന്നു.അതേസമയം, ശക്തമായ മത്സരത്തിലൂടെ കഴിഞ്ഞ തവണ നഷ്ടമായ പെരിന്തൽമണ്ണ മണ്ഡലം ജലീലിലൂടെ തിരിച്ചു പിടിക...










