Local

പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം മുന്നിൽ

Local

പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം മുന്നിൽ

Perinthalmanna RadioDate: 04-05-2026 @ 8:40AMപെരിന്തൽമണ്ണ: വോട്ടെണ്ണൽ പുരോഗമിക്കുന്ന പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽ ആദ്യ ഫല സൂചനകൾ യുഡിഎഫിന് അനുകൂലം. ഏറ്റവും പുതിയ ഫലസൂചനകൾ പ്രകാരം യു.ഡി.എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്.നിലവിൽ 81 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് നജീബ് കാന്തപുരം മുന്നിട്ടുനിൽക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി. മുഹമ്മദ് ഹനീഫയും എൻ.ഡി.എ സ്ഥാനാർത്ഥി കെ.പി. ബാബുരാജും തമ്മിലാണ് ഇവിടെ പ്രധാന മത്സരം നടക്കുന്നത്.കഴിഞ്ഞ 2021-ലെ തിരഞ്ഞെടുപ്പിലും കേവലം 38 വോട്ടുകൾക്ക് നജീബ് കാന്തപുരം വിജയിച്ച മണ്ഡലമെന്ന നിലയിൽ, ഇത്തവണത്തെ ഓരോ വോട്ടും നിർണ്ണായകമാണ്. വോട്ടെണ്ണൽ തുടരുന്ന സാഹചര്യത്തിൽ പെരിന്തൽമണ്ണയിലെ അന്തിമ ഫലം അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com ...
വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫല സൂചനകൾ അൽപ സമയത്തിനകം

Local

വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫല സൂചനകൾ അൽപ സമയത്തിനകം

Perinthalmanna RadioDate: 04-05-2026 കഴിഞ്ഞ ഒരു മാസമായി കേരളം കാത്തിരുന്ന ജനവിധിയറിയാൻ ഇനി മിനുട്ടികൾ മാത്രം ബാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ സജ്ജീകരിച്ചിട്ടുള്ളത്.  രാവിലെ എട്ട് മണിക്ക് സ്ട്രോങ് റൂമുകള് ‍തുറന്നതോടെ വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചു . തപാൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത് . ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണാൻ പരമാവധി 14 ടേബിളുകൾ വീതമുണ്ടാകും. ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. 8.30ഓടെ തന്നെ ആദ്യ ഫലസൂചനകൾ ലഭ്യമായിത്തുടങ്ങും. 10 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തിൽ തിരിച്ചെത്താമെന്ന ആത്മ വിശ്വാസത്തിലാണ് യുഡിഎഫ് എങ്കിൽ മൂന്നാം തവണയും ഭരണം നിലനിർത്താമെന്ന പൂർണ വിശ്വാസമാണ് എൽഡിഎഫിന്. കേരളത്തിൽ നിർണായക ശക്തിയാവുക എന്ന ആഗ്രഹം സഫലമാക്കാൻ സാധിക്കുമെന്ന് ബി...
പെരിന്തൽമണ്ണയിൽ വിജയ പ്രതീക്ഷയിൽ ഇരു മുന്നണികളും

Local

പെരിന്തൽമണ്ണയിൽ വിജയ പ്രതീക്ഷയിൽ ഇരു മുന്നണികളും

Perinthalmanna RadioDate: 04-05-2026 പെരിന്തൽമണ്ണ ∙ 6 പഞ്ചായത്തുകളും പെരിന്തൽമണ്ണ നഗരസഭയും ഉൾക്കൊള്ളുന്ന പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ചുരുങ്ങിയത് 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയിൽ യുഡിഎഫ് കേന്ദ്രങ്ങൾ. ഭൂരിപക്ഷം 18000 വരെ ഉയരാമെന്നും അവർ കണക്കുകൂട്ടുന്നു. മേലാറ്റൂർ, വെട്ടത്തൂർ, താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളിൽ യുഡിഎഫ് മികച്ച വിജയം പ്രതീക്ഷിക്കുന്നു. പെരിന്തൽമണ്ണ നഗരസഭ, ഏലംകുളം പഞ്ചായത്ത് എന്നിവിടങ്ങളിലും മേൽക്കൈ നേടുമെന്നാണ് യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. എൽഡിഎഫ് സ്ഥാനാർഥിയായ വി.പി മുഹമ്മദ് ഹനീഫയുടെ പഞ്ചായത്തായ പുലാമന്തോൾ എൽഡിഎഫിനായിരിക്കും ലീഡ് എന്ന് യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു.എന്നാൽ മൂവായിരത്തിലധികം വോട്ട് നേടി വിജയം കൈവരിക്കും എന്നാണ് എൽഡിഎഫിന്റെ അവകാശവാദം. ആകെ 244 ബൂത്തുകൾ ആണ് നിയോജക മണ്ഡലത്തിൽ ഉള്ളത്. മേലാറ്...
രാജ്യറാണി എക്സ്പ്രസ് ട്രെയിൻ സർവിസിൽ താൽക്കാലിക മാറ്റം

Local

രാജ്യറാണി എക്സ്പ്രസ് ട്രെയിൻ സർവിസിൽ താൽക്കാലിക മാറ്റം

Perinthalmanna RadioDate: 03-05-2026 പെരിന്തൽമണ്ണ തിരുവനന്തപുരം ഡിവിഷനിൽ വിവിധ ദിവസങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ട്രെയിൻ സർവിസുകളിൽ താൽക്കാലിക മാറ്റങ്ങൾ വരുത്തും. മെയ് 14, 21, 26, ജൂൺ രണ്ട് തീയതികളിൽ നിലമ്പൂർ റോഡിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16325 നിലമ്പൂർ റോഡ് കോട്ടയം എക്സ്‌പ്രസ് തൃപ്പൂണിത്തുറയിൽ താൽക്കാലികമായി നിർത്തും. തൃപ്പൂണിത്തുറയ്ക്കും കോട്ടയത്തിനും ഇടയിൽ ഈ ട്രെയിൻ സർവിസ് ഭാഗികമായി റദ്ദാക്കും.ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് മെയ് ഏഴിന് നിലമ്പൂർ റോഡിൽ നിന്ന് ആരംഭിച്ച് കോട്ടയം, ചങ്ങനാശ്ശേ രി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

Local

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

Perinthalmanna RadioDate: 03-05-2026 സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കൂടി വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കനത്ത മഴയും ശക്തിയായ കാറ്റും മുൻനിർത്തി ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി,കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. മെയ് ഏഴ് വരെ സംസ്ഥാനത്ത് വേനൽമഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനും കാറ്റ് വീശാനുമുള്ള സാഹചര്യം മുൻനിർത്തി നാളെ പാലക്കാട് ഇടുക്കി, ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------...
2,000 രൂപയുടെ നോട്ടുകള്‍ ഇനിയും കൈയ്യിലുണ്ടെങ്കില്‍ മാറാനാവും

Local

2,000 രൂപയുടെ നോട്ടുകള്‍ ഇനിയും കൈയ്യിലുണ്ടെങ്കില്‍ മാറാനാവും

Perinthalmanna RadioDate: 03-05-2026 പെരിന്തൽമണ്ണ: രാജ്യത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ 98.47 ശതമാനവും ഇതിനകം ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 2023 മെയ് 19നു നോട്ടുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ വിപണിയില്‍ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. 2026 ഏപ്രില്‍ 30നുള്ള കണക്കുകള്‍ പ്രകാരം ഇത് 5,451 കോടി രൂപയായി കുറഞ്ഞതായി ആര്‍ബിഐ വ്യക്തമാക്കി. 2,000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് ഇപ്പോഴും നിയമ സാധുത നില നില്‍ക്കുന്നുണ്ടെന്ന് ആര്‍ബിഐ വ്യക്തമാക്കി. നിലവില്‍ ബാങ്ക് ശാഖകളിലൂടെ നോട്ടുകള്‍ മാറ്റാന്‍ കഴിയില്ല. എന്നാല്‍ ആര്‍ബിഐയുടെ രാജ്യത്തെ 19 ഇഷ്യൂ ഓഫീസുകള്‍ വഴി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടുകള്‍ മാറ്റാനോ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ സാ...
വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ

Local

വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ

Perinthalmanna RadioDate: 03-05-2026 സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പ് വോട്ടെണ്ണൽ നാളെ. വോട്ടെണ്ണലിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്നലെ അവസാനിച്ചു. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യതെരഞ്ഞടുപ്പ് ഓഫീസർ അറിയിച്ചു. സംസ്ഥാനത്ത്  43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ സജ്ജീകരിച്ചിട്ടുള്ളത്. വിധിദിനമായ നാളെ രാവിലെ എട്ടിന് സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നതോടെ വോട്ടെണ്ണൽ നടപടികളാരംഭിക്കും. സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ, ഒബ്‌സർവറുടെ സാക്ഷ്യപത്രത്തോടു കൂടിയായിരിക്കും സ്ട്രോങ്ങ് റൂമുകൾ തുറക്കുക. സുതാര്യത ഉറപ്പാക്കുന്നതിനായി നടപടികൾ വീഡിയോയിൽ റെക്കോർഡ് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ആദ്യം തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ഇതിനുശേഷമായിരിക്കും ഇവിഎം വോട്ടുകൾ എണ്ണുന്നത്. 500 എണ്ണത്തിന് ഒരു ടേബിൾ എന്ന ക്രമത്തിലാകും തപാൽ വോട...
വലമ്പൂർ പുളിക്കൽ പറമ്പിൽ ടാർ ഷെഡിൽ തീ പിടിത്തം

Local

വലമ്പൂർ പുളിക്കൽ പറമ്പിൽ ടാർ ഷെഡിൽ തീ പിടിത്തം

Perinthalmanna RadioDate: 03-05-2026 അങ്ങാടിപ്പുറം : വലമ്പൂർ പുളിക്കൽ പറമ്പിൽ ടാർ സൂക്ഷിച്ച ഷെഡിൽ തീ പിടിത്തം. പെരിന്തൽമണ്ണയിൽ നിന്ന് രണ്ടു യൂനിറ്റ് ഫയർഫോഴ്‌സ്‌ എത്തി തീയണച്ചു. ശനിയാഴ്‌ച വൈകീട്ട് 4.50ഓടെയാണ് സംഭവം. ടാർ റോഡിൽ ഉപയോഗിക്കുന്നതിന് മുമ്പുള്ള ഫർണിഷ് ഓയിലാണ് കത്തിയത്. 1500ഓളം ലിറ്റർ ഫർണിഷ് ഓയിൽ കത്തി നശിച്ചു. ഫയർ ഫോഴ്‌സ് ആദ്യ യൂണിറ്റ് എ ത്തി തീ നിയന്ത്രണ വിധേയമാക്കി. പിന്നീട് രണ്ടാം യൂണിറ്റ് എത്തി തീ പൂർണമായും അണച്ചതായി ഫയർ ആൻഡ് റസ്ക്യു ഓഫിസർ അറിയിച്ചു. തീ പടരാൻ കാരണം വ്യക്തമായിട്ടില്ല. സമീപത്തുണ്ടായിരുന്ന കാലി ബാരലുകളും കത്തി നശിച്ചു. സമീപം നിർത്തിയിട്ടിരുന്ന കാർ എടുത്തു മാറ്റുന്നതിനിടയിൽ ഒരാൾക്ക് കാലിനു പൊള്ളലേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്...
മെയ് മാസത്തിൽ സാധരണയിലും കൂടുതൽ മഴയ്ക്ക് സാധ്യത

Local

മെയ് മാസത്തിൽ സാധരണയിലും കൂടുതൽ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 02-05-2026 2026 മെയ് മാസത്തിൽ ഇന്ത്യയിലുടനീളം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നും, നിരവധി പ്രദേശങ്ങളിൽ കൊടുങ്കാറ്റുണ്ടാകുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ മാസത്തെ മഴ ദീർഘകാല ശരാശരിയുടെ 110 ശതമാനം കവിയുമെന്നാണ് പ്രവചനം. ഇത് സാധാരണ വേനൽക്കാലത്തിന്‍റെ സാഹചര്യങ്ങളിൽ നിന്നുമുള്ള ഗണ്യമായ മാറ്റത്തിന്‍റെ സൂചനയാണ്.1971 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം, മെയ് മാസത്തിലെ മഴയുടെ എൽപിഎ, ഉത്തരേന്ത്യയിലും രാജ്യത്തുടനീളവും 64.1 മില്ലിമീറ്ററാണ്. ഈ വർഷത്തെ പ്രവചനം സൂചിപ്പിക്കുന്നത് മിക്ക പ്രദേശങ്ങളിലും സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്നാണ്. ഇത് ഉയർന്ന താപനിലക്ക് ആശ്യാസം നൽകുമെന്നും ഉഷ്ണതരംഗ സാഹചര്യങ്ങൾ ലഘൂകരിക്കുമെന്നും കരുതുന്നു.അടുത്ത ദിവസങ്ങളിൽ രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടാവും. പല ഭാഗങ്ങളിലും വ്യാപകമായ മഴയും ഇടിമിന്നലും മണിക്കൂറിൽ 40-60 കിലോമീറ്റർ വേ...
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ മലപ്പുറം ഗവ. കോളേജിൽ

Local

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ മലപ്പുറം ഗവ. കോളേജിൽ

Perinthalmanna RadioDate: 02-05-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഉൾപ്പെടെ ജില്ലയിലെ 16 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.  പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ മലപ്പുറം ഗവ. കോളേജിൽ സജ്ജീകരിച്ച കേന്ദ്രത്തിൽ നടക്കും. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുന്നത്. 441 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 574 കൗണ്ടിങ് അസിസ്റ്റന്റുമാര്‍, 441 മൈക്രോ ഒബ്‌സര്‍വര്‍മാരുള്‍പ്പെടെ 1456 കൗണ്ടിങ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ളത്. ഒരു റൗണ്ടില്‍ പരമാവധി 14 ബൂത്തുകളിലെ ഇ.വി.എമ്മുകളാണ് എണ്ണുന്നത്.  ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇ.വി.എമ്മിലെ വോട്ട് എണ്ണുന്നതിന് പരമാവധി 14 കൗണ്ടിങ് മേശകള്‍ ക്രമീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് 500 ന് ഒന്ന...