ഒരോടംപാലം- മാനത്ത്മംഗലം ബൈപാസ്; ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ
Perinthalmanna RadioDate: 12-04-2026 പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിലെ അങ്ങാടിപ്പുറത്തെ ദുസഹമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതുതായി അധികാരം ഏൽക്കുന്ന സർക്കാരിൽ പ്രതീക്ഷയർപ്പിക്കുകയാണ് യാത്രക്കാർ. ഒരാടം പാലം മുതൽ മാനത്ത് മംഗലം ജംക്‌ഷൻ വരെ ബൈപാസ് നിർമ്മിക്കുകയാണ് ഏക പരിഹാരം. ഈ ബൈപാസ് നിർമ്മിക്കും എന്ന വാഗ്ദാനം നൽകിയാണ് 2016 ഇടതുമുന്നണി തിരഞ്ഞെടുപ്പ് നേരിട്ടത്. 2021 ഇടതുമുന്നണിയുടെ മുഖ്യ വാഗ്ദാനം മാനത്ത് മംഗലം ബൈപ്പാസ് നിർമ്മിക്കും എന്നായിരുന്നു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മൂന്ന് തവണ സ്ഥലം സന്ദർശിക്കുകയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുകയും ചെയ്തു. എങ്കിലും ഫലം ഉണ്ടായില്ല.മങ്കട- പെരിന്തൽമണ്ണ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഒരാടാംപാലം - മാനത്ത് മംഗലം ബൈപ്പാസ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പെരിന്തൽമണ്ണ,മങ്കട മണ്ഡലങ്ങളിൽ വിജയിച്ചത് യുഡിഎഫ് സ്ഥാ...










