ഭീതിയോടെ ദൃശ്യയുടെ കുടുംബം; സുരക്ഷ ഏർപ്പെടുത്തി പോലീസ്
Perinthalmanna RadioDate: 31-12-2025 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ സംഭവത്തിന് ശേഷം ഭീതിയോടെ കഴി യുകയാണ് കൊല്ലപ്പെട്ട ദൃശ്യയുടെ കുടുംബം. ദൃശ്യയുടെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുമെന്ന് പ്രതി മുൻപ് ഭീഷണി മുഴക്കിയിട്ടുള്ളതിനാൽ ഇയാൾ രക്ഷപ്പെട്ടത് അറിഞ്ഞതോടെ വലിയ ഭീതിയിലാണ് കുടുംബം. ഇത് രണ്ടാം തവണയാണ് പ്രതി കുതിരവട്ടത്ത് നിന്ന് രക്ഷപ്പെടുന്നത്.പ്രണയാഭ്യർഥന നിരസിച്ചതിന് 2021 ജൂൺ 17-ന് രാവിലെയാണ് പെരിന്തൽമണ്ണ കുഴന്തറ ചെമ്മാട്ടുവീട്ടിൽ ദൃശ്യ(21) യെ വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി കുത്തി കൊലപ്പെടുത്തിയത്. തലേന്ന് രാത്രി ദൃശ്യയുടെ പിതാവിൻ്റെ പെരിന്തൽമണ്ണയിലെ വ്യാപാര സ്ഥാപനത്തിന് തീയിട്ട് ശ്രദ്ധ തിരിച്ച ശേഷം പിറ്റേന്ന് രാവിലെ ഏലംകുളത്തെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്.വിനീഷ് നല്ല...










