Local

ഏപ്രിൽ, മേയ് റേഷൻ വിതരണം; ഇ പോസ് തകരാർ പരിഹരിച്ചില്ല

Local

ഏപ്രിൽ, മേയ് റേഷൻ വിതരണം; ഇ പോസ് തകരാർ പരിഹരിച്ചില്ല

Perinthalmanna RadioDate: 08-04-2026 ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ ഒന്നിച്ചു വിതരണം ചെയ്യുമ്പോഴുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാർ ഇനിയും പരിഹരിച്ചില്ല. ബില്ലിങ്ങും വിതരണത്തിലുമുള്ള പ്രശ്നങ്ങൾ തുടരുകയാണ്. ഓരോ വിഭാഗം കാർഡ് ഉടമകൾക്കും കൃത്യമായ അളവിലുള്ള സാധനങ്ങളല്ല ഇ പോസിൽ കാണിക്കുന്നതെന്നും അതിനാൽ വിതരണം തടസ്സപ്പെടുകയാണെന്നും റേഷൻ വ്യാപാരികൾ പരാതിപ്പെട്ടു. സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്ന കാര്യം ഭക്ഷ്യ പൊതു വിതരണ വകുപ്പും സമ്മതിച്ചു.2 മാസത്തെ റേഷൻ വിഹിതം ഒന്നിച്ച് നൽകുന്ന സംവിധാനം സോഫ്റ്റ്‌വെയറിൽ സജ്ജീകരിച്ചപ്പോൾ ഉടലെടുത്ത സാങ്കേതിക തടസ്സങ്ങൾ സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ വേഗതക്കുറവിനു കാരണമായെന്നാണ് വിശദീകരണം.ഇതു പരിഹരിക്കാൻ ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.2 ദിവസം കൊണ്ട് 9% റേഷൻ വിതരണം നടന്നെന്നും വകുപ്പ് അ...
കേരളം നാളെ വിധിയെഴുതും ; ഇന്ന് നിശ്ശബ്ദ പ്രചാരണദിനം

Local

കേരളം നാളെ വിധിയെഴുതും ; ഇന്ന് നിശ്ശബ്ദ പ്രചാരണദിനം

Perinthalmanna RadioDate: 08-04-2026 കേരളത്തെ രാഷ്ട്രീയച്ചൂടിലാക്കിയ 23 ദിവസങ്ങൾ പിന്നിട്ട് ഇന്ന് നിശ്ശബ്ദ പ്രചാരണദിനം. 16–ാം കേരള നിയമസഭയെയും പുതിയ സർക്കാരിനെയും തിരഞ്ഞെടുക്കാനായി നാളെ കേരളം ബൂത്തിലേക്കു നീങ്ങും.കേരളം നാളെ വിധിയെഴുതുമ്പോൾ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണു വോട്ടെടുപ്പ്. 883 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 53,984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. പോളിങ് സാധനങ്ങളുടെ വിതരണം ഇന്നു രാവിലെ 43 കേന്ദ്രങ്ങളിൽ ആരംഭിക്കും. 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.തെരുവുകളിൽ അലയടിച്ച മുദ്രാവാക്യങ്ങൾക്കും ആകാശമുയർന്ന കൊടിക്കൂറകൾക്കും ഇനി വിശ്രമമാണെങ്കിലും രാഷ്ട്രീയ കേരളത്തിന്റെ അണിയറകളിൽ ഉറക്കമില്ലാത്ത രാവാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുംകൊണ്ട് കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിൽ, ശക്തി പ്രകടനത്തിന്റെ അവസാന...
പരസ്യപ്രചാരണം അവസാനിച്ചു; ഇനി പോളിങ് ബൂത്തിലേക്ക്

Local

പരസ്യപ്രചാരണം അവസാനിച്ചു; ഇനി പോളിങ് ബൂത്തിലേക്ക്

Perinthalmanna RadioDate: 07-04-2026 നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശമാക്കി മുന്നണികള്‍. മണ്ഡലങ്ങളിലെ വോട്ടര്‍മാരെയെല്ലാം നേരിട്ട് കണ്ട് വോട്ട് ചോദിക്കാനായതിന്റെ ആശ്വാസത്തിലാണ് പാര്‍ട്ടി, മുന്നണി നേതാക്കള്‍. മറ്റന്നാള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്.ആരോപണ- പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തി കളം നിറഞ്ഞുള്ള കളികളിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മുന്നണികള്‍. മൂന്നാഴ്ച നീണ്ടുനിന്ന പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശത്തോടെ അവസാനമായത്. കടുത്ത വേനല്‍ ചൂടിനെ വകവെക്കാതെ റോഡ് ഷോകളും കണ്‍വെന്‍ഷനുകളും നേരിട്ടുള്ള വോട്ട് തേടലുമായി പ്രചാരണം ശക്തമാക്കിയതോടെ സമാനതകളില്ലാത്ത രാഷ്ട്രീയ ആവേശത്തിലേക്കാണ് നാട് മാറിയത്. തങ്ങൾ വിജയം ഉറപ്പിച്ചതായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു എൽഡിഎഫ് പ്രചാരണജാ...
സാദിഖലി തങ്ങൾക്കെതിരെ പോസ്റ്റ്; പ്രതിയുടെ ജാമ്യഹർജി തള്ളി

Local

സാദിഖലി തങ്ങൾക്കെതിരെ പോസ്റ്റ്; പ്രതിയുടെ ജാമ്യഹർജി തള്ളി

Perinthalmanna RadioDate: 07-04-2026 പെരിന്തൽമണ്ണ ∙ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ശേഷം, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമൂഹമാധ്യമ പോസ്റ്റിട്ട കേസിൽ പ്രതിയുടെ ജാമ്യഹർജി പെരിന്തൽമണ്ണ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി.പെരിന്തൽമണ്ണ പൊന്ന്യാകുർശി കണ്ണൻതൊടി വീട്ടിൽ മുഹമ്മദ് റോഷന്റെ (31) ഹർജിയാണ് മജിസ്ട്രേട്ട് കെ.എൻ. ആശ തള്ളിയത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇ.നവാബ് ഖാൻ ചൂണ്ടിക്കാട്ടി. തുടരന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി അപേക്ഷ ഈ മാസം പത്തിനു പരിഗണിക്കും. മാർച്ച് 30ന് ആണ് ഇയാൾ പിടിയിലായത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന...
സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം 7 മുതൽ രണ്ടു ദിവസം മദ്യനിരോധനം

Local

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം 7 മുതൽ രണ്ടു ദിവസം മദ്യനിരോധനം

Perinthalmanna RadioDate: 07-04-2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ രണ്ടുദിവസത്തേക്ക് കേരളത്തിൽ മദ്യവിൽപ്പനയുണ്ടാകില്ല. ചൊവ്വാഴ്ച വൈകീട്ട് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകീട്ടുവരെയാണ് മദ്യവിൽപ്പനയ്ക്ക് നിരോധനമുള്ളത്. മേയ് നാലിന് വോട്ടെണ്ണൽ ദിനത്തിലും മദ്യവിൽപ്പനയുണ്ടാകില്ല.ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് മുതൽ 'ഡ്രൈ ഡേ' ഉത്തരവ് നിലവിൽവരും. അതിനാൽ ചൊവ്വാഴ്ച വൈകീട്ട് ഏഴുമണി മുതൽ കേരളത്തിലെ മദ്യശാലകൾ അടഞ്ഞുകിടക്കും. ബുധനാഴ്ചയും തുറക്കില്ല. ഇനി വ്യാഴാഴ്ച വൈകീട്ട് വോട്ടെടുപ്പ് അവസാനിച്ച് ശേഷം മാത്രമാകും മദ്യവിൽപ്പനശാലകൾ പ്രവർത്തനം ആരംഭിക്കുക.ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാൽ റീപോളിങ് നടക്കുന്ന ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. വോട്ടെണ്ണൽ ദിനമായ മേയ് നാലിനും കേരളത്തിൽ മദ്യശാലകൾ പ്രവർത്തിക്...
പെരിന്തൽമണ്ണയിൽ ആവേശം വിതറി എൽ.ഡി.എഫ്, യു.ഡി.എഫ് റോഡ് ഷോകൾ

Local

പെരിന്തൽമണ്ണയിൽ ആവേശം വിതറി എൽ.ഡി.എഫ്, യു.ഡി.എഫ് റോഡ് ഷോകൾ

Perinthalmanna RadioDate: 07-04-2026 പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിലെത്തിച്ച് മുന്നണികളുടെ റോഡ് ഷോകൾ നടന്നു. എൽ.ഡി.എഫ് സ്ഥാനാർഥി വി.പി. മുഹമ്മദ് ഹനീഫയുടെയും യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെയും പ്രചാരണത്തിന്റെ ഭാഗമായാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് ഷോകൾ സംഘടിപ്പിച്ചത്.എൽ.ഡി.എഫ് സ്ഥാനാർഥി വി.പി. മുഹമ്മദ് ഹനീഫയുടെ പര്യടനം ഓണപ്പുടയിൽ നിന്ന് ആരംഭിച്ച് ചെമ്മലശ്ശേരി വില്ലേജ് ഓഫീസ്, താഴത്തേതിൽ പടി, കുണ്ടറക്കൽപടി, ബാങ്ക് പടി, രണ്ടാംമൈൽ, വടക്കൻ പാലൂർ, പുലാമന്തോൾ തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി കട്ടുപ്പാറയിൽ സമാപിച്ചു. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ മനഴി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച് കോഴിക്കോട് റോഡിൽ സമാപിച്ച പ്രഭാത നടത്തത്തിലും സ്ഥാനാർഥി പങ്കാളിയായി. വി. ശശികുമാർ, ഇ....
പെരിന്തൽമണ്ണയിലും  ഇന്ന് കൊട്ടിക്കലാശം; മൂന്ന് മുന്നണികൾക്കും പ്രത്യേക ഇടങ്ങൾ, നഗരത്തിൽ ഗതാഗത നിയന്ത്രണം

Local

പെരിന്തൽമണ്ണയിലും  ഇന്ന് കൊട്ടിക്കലാശം; മൂന്ന് മുന്നണികൾക്കും പ്രത്യേക ഇടങ്ങൾ, നഗരത്തിൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 07-04-2026 പെരിന്തൽമണ്ണ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പെരിന്തൽമണ്ണയിലും ഇന്ന് കൊട്ടിക്കലാശം നടക്കും. ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതൽ 5:45 വരെയാണ് പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള കൊട്ടിക്കലാശം നിശ്ചയിച്ചിരിക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി മൂന്ന് പ്രമുഖ മുന്നണികൾക്കും നഗരത്തിന്റെ മൂന്ന് ഭാഗങ്ങളിലായാണ് സ്ഥലം അനുവദിച്ചിട്ടുള്ളത്.എൽ.ഡി.എഫിന് പട്ടാമ്പി റോഡിലെ സി.പി.എം. ഓഫീസ് പരിസരവും യു.ഡി.എഫിന് കോഴിക്കോട് റോഡിലെ ലീഗ് ഓഫീസ് പരിസരവും എൻ.ഡി.എക്ക് പാലക്കാട് റോഡിലെ ചമയം ടെക്സ്റ്റൈൽസ് പരിസരവുമാണ് അനുവദിച്ച സ്ഥലങ്ങൾ. പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഈ ക്രമീകരണങ്ങൾ തീരുമാനിച്ചത്.കൊട്ടിക്കലാശത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4 മണി മുതൽ 6 മണി വരെ നഗരത്തിൽ ക...
ഭിന്നശേഷി സൗഹൃദ ബൂത്തുകള്‍ സൗന്ദര്യവല്‍ക്കരിക്കും

Local

ഭിന്നശേഷി സൗഹൃദ ബൂത്തുകള്‍ സൗന്ദര്യവല്‍ക്കരിക്കും

Perinthalmanna RadioDate: 06-04-2026 മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ ഭിന്നശേഷി സൗഹൃദ ബൂത്തുകളെ സൗന്ദര്യവത്ക്കരിക്കും. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പ്രതിനിധികള്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന് പൂച്ചെടി കൈമാറി. ജില്ലയില്‍  മലപ്പുറം, മഞ്ചേരി, വണ്ടൂര്‍, നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത ഭിന്നശേഷി സൗഹൃദ ബൂത്തുകളെ സൗന്ദര്യവത്ക്കരിക്കും. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ എസ്.വാര്യര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ഡെപ്യൂട്ടി ഡി.എം.ഒ എ ഷിബുലാല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മലപ്പുറം റീജിയണ്‍ പ്രസിഡന്റ് അനില്‍ പത്മനാഭ, ട്രഷറര്‍ നൗഷാദ് മാമ്പ്ര, കമ്മിറ്റി അംഗങ്ങളായ എം.സി. സതീഷ്, ലീന ബാബു, ഷൈല ബീഗം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ...............................
വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല

Local

വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല

Perinthalmanna RadioDate: 06-04-2026 ന്യൂഡല്‍ഹി: വയനാട് തുരങ്കപാതയുടെ അനുമതി തടയണമെന്ന അപ്പീല്‍ സുപ്രിംകോടതി തള്ളി. എല്ലാ വശങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നാണ് സുപ്രിം കോടതി നിരീക്ഷിച്ചു. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണെന്നും കോടതി ഇടപെടൽ പദ്ധതി വൈകിപ്പിക്കാന്‍ മാത്രമേ കാരണമാകൂവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിലയിരുത്തി.വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അപകടസാധ്യതയുള്ള മേഖലയിലാണ് നിർമാണമെന്ന ഹരജിക്കാരുടെ വാദത്തെ കോടതി മുഖവിലക്ക് എടുത്തില്ല. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് കോടതിക്ക് ബോധ്യമുണ്ട്. എന്നാൽ നിർമാണത്തിലെ സാങ്കേതിക വശങ്ങളും സുരക്ഷാ മുൻകരുതലുകളും വിദഗ്ധരായ എഞ്ചിനീയർമാരുടെ ചുമതലയാണ്. 58 കർശന നിബന്ധനകളോടെയാണ് പദ്ധതിക്ക് അനുമതി നൽകിയിരിക്കുന്നത്. തുരങ്കപാത വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിക്കില്ലെന്നും ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നും കോ...
വോട്ടെടുപ്പിന് ഇനി മൂന്നു നാള്‍; നാളെ കൊട്ടിക്കലാശം

Local

വോട്ടെടുപ്പിന് ഇനി മൂന്നു നാള്‍; നാളെ കൊട്ടിക്കലാശം

Perinthalmanna RadioDate: 06-04-2026 സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി മൂന്നു നാള്‍ മാത്രം. നാളെയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. കനത്ത വേനല്‍ ചൂടിലും തളരാതെ അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍. വിവിധ പ്രീ പോള്‍ സര്‍വേകള്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെന്ന സൂചനയാണ് നല്‍കുന്നത്.പ്രത്യേകിച്ച് തരംഗമൊന്നും പ്രകടമാകാത്ത തെരഞ്ഞെടുപ്പില്‍ നേരിയ വെത്യാസത്തിനായിരിക്കും ഏതെങ്കിലുമൊരു മുന്നണിക്കു ഭരണം ലഭിക്കുകയെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന സൂചന ഇടതു ക്യാമ്പിന് ആത്മവിശ്വാസം പകരുമ്പോള്‍ അടിയൊഴുക്കുകളിലാണ് യു ഡി എഫ് ക്യാമ്പിനു പ്രതീക്ഷ. കേരളത്തില്‍ ഇത്തവണ മുന്നേറ്റം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് അവസാനലാപ്പിലും എന്‍ ഡി എ ക്യാമ്പ്.പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ദേശീയ നേതാക്കളെ വീണ്ടും രംഗത്തിറക്കി കളം പിടിക്കാന്‍ യു ഡി എഫും എന്‍ ഡി എയും തന്ത്രങ്ങ...