Local

പട്ടാമ്പി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു

Local

പട്ടാമ്പി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു

Perinthalmanna RadioDate: 28-12-2025പട്ടാമ്പി: ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് പട്ടാമ്പി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.ബജറ്റിൽ അനുവദിച്ച 52.57 കോടി രൂപ ചെലവഴിച്ചുള്ള നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ തൂണുകളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. അഞ്ച് തൂണുകളുടെ കോൺക്രീറ്റിംഗ് അടക്കമുള്ള പ്രവൃത്തികളാണ് നടക്കുന്നത്. ഇതോടൊപ്പം ബാക്കിയുള്ള തൂണുകൾ നിർമ്മിക്കാൻ ആവശ്യമായ പൈലിംഗും നടക്കുന്നുണ്ട്.ഞാങ്ങാട്ടിരി പഴയ കടവ് ഭാഗത്തും പട്ടാമ്പി നമ്പ്രം റോഡിലുമായി അനുബന്ധ റോഡ് ഉൾപ്പെടെ 750 മീറ്റർ നീളവും 13.5 മീറ്റർ വീതിയിലുമാണ് പാലം പണിയുന്നത്. എ.ആർ.എസ് ജാസ്മിൻ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാലം നിർമ്മാണത്തിന്റെ ടെൻഡർ ഏറ്റെടുത്തത്. പാലത്തിന് ഇരുവശത്തെയും സ്ഥലമേറ്റെടുക്കൽ നടപടിയും പുരോഗമിക്കുകയ...
മഞ്ഞിൽ കുളിച്ച ഊട്ടി കാണാൻ സഞ്ചാരികളുടെ പ്രവാഹം

Local

മഞ്ഞിൽ കുളിച്ച ഊട്ടി കാണാൻ സഞ്ചാരികളുടെ പ്രവാഹം

Perinthalmanna RadioDate: 28-12-2025ഊട്ടി: മഞ്ഞിൽ കുളിച്ച ഊട്ടി കാണാൻ സഞ്ചാരികളുടെ പ്രവാഹം. ഊട്ടിയിൽ 20 വർഷത്തിന് ശേഷമാണ് മഞ്ഞു വീഴ്ച രൂക്ഷമായത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം താപനില മൈനസ്സിലാണ്. മുൻ വർഷങ്ങളിലെല്ലാം രണ്ടു ദിവസത്തിൽ കൂടുതൽ മഞ്ഞ് വീഴ്ച ഉണ്ടായിട്ടില്ല. ഇപ്പോൾ ദിവസങ്ങളായി മഞ്ഞുവീഴ്ച തുടരുകയാണ്. മഞ്ഞു വീഴ്ച കാണാനും ചിത്രങ്ങൾ പകർത്താനുമായി പുലർച്ചെ മുതൽ ഊട്ടിയുടെ താഴ്ന്ന പ്രദേശങ്ങളിലെ പുൽമൈതാനങ്ങളിൽ സഞ്ചാരികളുടെ തിരക്കാണ്. നൃത്തവും പാട്ടുമായി ചിത്രങ്ങൾ പകർത്തിയും സഞ്ചാരികൾ ഇവിടെ ആഘോഷിക്കുകയാണ്.സഞ്ചാരികളുടെ തിരക്കിൽ തലൈകുന്ത മുതൽ കനത്ത ഗതാഗത തടസ്സവും ഉണ്ടാകുന്നുണ്ട്. മഞ്ഞു വീഴ്ച കാണാനെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ ഊട്ടിയിലെവിടെയും നിർത്താൻ വനം വകുപ്പും പൊലീസും അനുവദിക്കുന്നില്ല. ഊട്ടിയുടെ മനോഹാരിതയും പ്രകൃതി ഭംഗിയും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ മനസ്സ് മടുപ്പിക്കുന്ന സമീപനമാണ് ഉദ്...
കന്നിവോട്ടിൽ ഏലംകുളം പഞ്ചായത്ത് പ്രസിഡന്റായി ഷഹീന

Local

കന്നിവോട്ടിൽ ഏലംകുളം പഞ്ചായത്ത് പ്രസിഡന്റായി ഷഹീന

Perinthalmanna RadioDate: 28-12-2025പെരിന്തൽമണ്ണ: ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നിവോട്ടും ‘കന്നി’ സ്ഥാനാർഥിയുമായിരുന്ന ഷഹീന 23ാം വയസ്സിൽ പ്രസിഡന്റുമായി. പെരിന്തൽമണ്ണ നാരങ്ങാകുണ്ട് സ്വദേശിയായ ഇവർ ഏലംകുളം പഞ്ചായത്തിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ഭർത്താവ് ഷംസീറലിയുടെ വീടാണ് ഏലംകുളം. ഇവിടെ ഉപാധ്യക്ഷയായത് കോൺഗ്രസ് അംഗം കെ. ഭാരതിയാണ്. വനിത ലീഗിൽ പഞ്ചായത്ത്, മണ്ഡലം തലങ്ങളിൽ സംഘാടകകൂടിയാണ് ഷഹീന.കുന്നക്കാവിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപികയാണിപ്പോൾ. കഴിഞ്ഞ അഞ്ചു വർഷം ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളും അവിശ്വാസപ്രമേയവും ഭരണമാറ്റവും അരങ്ങേറിയ പഞ്ചായത്താണ് ഏലംകുളം. കഴിഞ്ഞ തവണ 16ൽ ഇരുമുന്നണികൾക്കും എട്ടുവീതം അംഗങ്ങൾ വിജയിച്ചതോടെ നറുക്കെടുപ്പ് വേണ്ടിവന്നു. അതിലുപരി പതിറ്റാണ്ടുകളായി സി.പി.എം ഭരിച്ചുവരുന്നതാണ് കമ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസിന്റെ ജന്മദേശമായ ഈ പഞ്ചായത്ത്. 18ൽ ആറിടത്ത് ലീഗും മൂന്നു...
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിനെ നയിക്കാന്‍ നജ്മ തബ്ഷീറ
Local

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിനെ നയിക്കാന്‍ നജ്മ തബ്ഷീറ

Perinthalmanna RadioDate: 28-12-2025പെരിന്തൽമണ്ണ: യുഡിഎഫിന് തുടർഭരണം ലഭിച്ച പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന് ഇനി യുവ നേതൃത്വം. അധ്യക്ഷയായി 19–ാം വാർഡ് വലമ്പൂർ ഡിവിഷനിൽ നിന്ന് വിജയിച്ച നജ്‌മ തബ്‌ഷീറയും (30) വൈസ് പ്രസിഡന്റായി 9–ാം വാർഡ് ആനമങ്ങാട് ഡിവിഷനിൽ നിന്ന് വിജയിച്ച സി.കെ. ഹാരിസും (41) സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആകെയുള്ള 19 അംഗങ്ങളിൽ നജ്‌മ തബ്‌ഷീറയ്‌ക്ക് 17 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥിയായി അങ്ങാടിപ്പുറം ഡിവിഷനിൽ നിന്ന് വിജയിച്ച ധന്യ തോട്ടത്തിലിന് 2 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന് സ്ഥാനാർഥിയില്ലെന്ന് അറിയിച്ചതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പില്ലാതെയാണ് സി.കെ. ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടത്.കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷയായിരുന്ന നജ്‌മ തബ്ഷീറ മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറിയും ഹൈക്കോടതി അഭ...
ജില്ലാപഞ്ചായത്ത് പ്രസിഡന്റായി പി.എ ജബ്ബാര്‍ ഹാജിയും വൈസ് പ്രസിഡന്റായി അഡ്വ. എ.പി സ്മിജിയും ചുമതലയേറ്റു

Local

ജില്ലാപഞ്ചായത്ത് പ്രസിഡന്റായി പി.എ ജബ്ബാര്‍ ഹാജിയും വൈസ് പ്രസിഡന്റായി അഡ്വ. എ.പി സ്മിജിയും ചുമതലയേറ്റു

Perinthalmanna RadioDate: 27-12-2025 മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പി.എ ജബ്ബാര്‍ ഹാജിയും വൈസ് പ്രസിഡന്റായി അഡ്വ. എ.പി സ്മിജിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ ജബ്ബാര്‍ ഹാജിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അരീക്കോട് ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.എ ജബ്ബാര്‍ ഹാജി. ജില്ലാപഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തിൽ വരണാധികാരി കൂടിയായ ജില്ലാകളക്ടർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.  പുത്തനത്താണി ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വെട്ടം ആലിക്കോയയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക്  പി.എ ജബ്ബാര്‍ ഹാജിയെ നാമനിര്‍ദേശം ചെയ്തത്. വഴിക്കടവ് ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എന്‍.എ കരീം പിന്തുണച്ചു. ജില...
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും

Local

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും

Perinthalmanna RadioDate: 27-12-2025 എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ‍ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ, മലയോര-തീര മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താൻ അംഗനവാടി,ആശ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കും. കേരളം ഉൾപ്പടെ പതിനൊന്ന് സംസ്ഥാനങ്ങളിലെ എസ്ഐആർ കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒഴിവായത് മൂന്നു കോടി എഴുപത് ലക്ഷം വോട്ടർമാർ. ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവായത് തമിഴ്നാട്ടിലാണ്. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച ശേഷമാകും കേരളം ഉൾപ്പെട അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക.ബിഹാറിനു ശേഷം കേരളം ഉൾപ്പടെ പത്ത് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തീവ്ര വോട്ടർ പട്ടിക പരി...
അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റായി ഷബീർ കറുമുക്കിൽ ചുമതലയേറ്റു

Local

അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റായി ഷബീർ കറുമുക്കിൽ ചുമതലയേറ്റു

Perinthalmanna RadioDate: 27-12-2025 അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റായി ഷബീർ കറുമുക്കിൽ ചുമതലയേറ്റു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആകെ 24 സീറ്റുകളുള്ള അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിൽ 17 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് തുടർ ഭരണം  നേടുകയായിരുന്നു.  എൽ.ഡി.എഫ് 6 സീറ്റുകളും ബി.ജെ.പി ഒരു സീറ്റുമാണ് നേടിയത്. തുടർച്ചയായ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും മുൻനിർത്തിയാണ് അങ്ങാടിപ്പുറത്ത് വീണ്ടും യു.ഡി.എഫിന് ജനങ്ങൾ ശക്തമായ പിന്തുണ നൽകിയതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. ---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ട്രെയിൻ നിരക്ക് വർധന; എക്‌സ്പ്രസ് ടിക്കറ്റിന് 5 രൂപ കൂടി

Local

ട്രെയിൻ നിരക്ക് വർധന; എക്‌സ്പ്രസ് ടിക്കറ്റിന് 5 രൂപ കൂടി

Perinthalmanna RadioDate: 27-12-2025 വര്‍ധിപ്പിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ എക്സ്പ്രസ് വണ്ടികളുടെ ചുരുങ്ങിയ യാത്രാനിരക്ക് വര്‍ധിച്ചു. ജനറല്‍ കോച്ചുമുതല്‍ ഉയര്‍ന്ന ക്ലാസുകള്‍ക്കാണ് അഞ്ചു രൂപ ചുരുങ്ങിയ വര്‍ധന ഉണ്ടായിട്ടുള്ളത്. 50 കിലോമീറ്റര്‍ ദൂരം വരുന്ന യാത്രകള്‍ക്കാണ് ടിക്കറ്റ് നിരക്ക് 30 രൂപയില്‍ നിന്ന് 35 ആയി ഉയര്‍ന്നത്. സൂപ്പര്‍ഫാസ്റ്റ് വണ്ടികളില്‍ ചുരുങ്ങിയ നിരക്ക് 45 രൂപ എന്നത് 50 രൂപയായി.കിലോമീറ്ററിന് രണ്ടു പൈസ നിരക്കിലാണ് റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. ഇതോടെ ജനറല്‍ക്ലാസില്‍ തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി കാസര്‍കോടുവരെ പോകാന്‍ 10 രൂപ അധികം നല്‍കണം. കോട്ടയം വഴിയാണെങ്കില്‍ 15 രൂപ അധികം നല്‍കണം. സ്ലീപ്പര്‍, എസി, ചെയര്‍കാര്‍, എക്സിക്യുട്ടീവ് ചെയര്‍കാര്‍ എന്നിവയ്ക്കും ആനുപാതികമായ നിരക്ക് വര്‍ധനയുണ്ട്.സ്ലീപ്പര്‍ ടിക്കറ്റുകള്‍ക്ക് (200 കിമീ...
പിറന്നാൾ മധുരം നുകർന്ന് സുരയ്യ ഫാറൂഖ് അധ്യക്ഷ കസേരയിൽ

Local

പിറന്നാൾ മധുരം നുകർന്ന് സുരയ്യ ഫാറൂഖ് അധ്യക്ഷ കസേരയിൽ

Perinthalmanna RadioDate: 27-12-2025 പെരിന്തൽമണ്ണ: ആദ്യമായി പെരിന്തൽമണ്ണ നഗരസഭാ അധ്യക്ഷ കസേരയിൽ യു.ഡി.എഫ് എത്തി. ആ ഭാഗ്യം കൈവന്നത് ഒരു വനിതയ്ക്കാണ്. ഒരിക്കൽ നഷ്ടപ്പെട്ടപ്പോൾ ലഭിക്കാതെ പോയ അധ്യക്ഷ പദവി കൃത്യമായ ഭൂരിപക്ഷത്തിലൂടെ തിരിച്ച് പിടിച്ചിരിക്കുകയാണ് വനിതാ ലീഗ് നേതാവ് സുരയ്യ ഫാറൂഖ്. വ്യാഴാഴ്ചയായിരുന്നു പച്ചിരി സുരയ്യ ഫാറൂഖിന്റെ പിറന്നാൾ. വ്യാഴാഴ്ച രാത്രി കുടുംബത്തോടൊപ്പം 52-ാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച സുരയ്യയെ കാത്തിരുന്നത് വെള്ളിയാഴ്ച നഗരസഭാ അധ്യക്ഷ പദവിയിലേക്ക് എത്തുന്നത് ഇരട്ടി മധുരത്തോടെ.യു.ഡി.എഫിനും സുരയ്യ ഫാറൂഖിനും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ഇത്തവണത്തെ നഗരസഭാ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയം. 2010-ൽ യു.ഡി.എഫും എൽ.ഡി.എഫും തുല്യ സീറ്റുകൾ പങ്കിട്ടപ്പോഴും അധ്യക്ഷ പദവിക്കായുള്ള നറുക്കെടുപ്പിലൂടെ ഭാഗ്യം സുരയ്യയെ കൈവിട്ടെങ്കിലും ഇത്തവണ അത് ഉജ്ജ്വലമായ വിജയത്തിലൂടെ തിരിച്ചു പിടിച...
വൈദ്യുത വാഹനങ്ങളിലേക്ക് കൂട്ടത്തോടെ മാറി മലയാളികളും

Local

വൈദ്യുത വാഹനങ്ങളിലേക്ക് കൂട്ടത്തോടെ മാറി മലയാളികളും

Perinthalmanna RadioDate: 26-12-2025 പെരിന്തൽമണ്ണ: വൈദ്യുത വാഹനങ്ങളിലേക്ക് കൂട്ടത്തോടെ മാറുകയാണ് മലയാളികളും. വൈദ്യുത വാഹന രജിസ്ട്രേഷനിൽ സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം കുതിപ്പ്.ഈ വർഷം നവംബർ വരെ 95,899 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷത്തേക്കാൾ 12,631 എണ്ണം കൂടുതൽ. ഡിസംബറിലെ കണക്കു കൂടിയാവുമ്പോൾ ഒരു ലക്ഷം കവിയും.സംസ്ഥാനത്ത് 2024-25 സാമ്പത്തിക വർഷം മൊത്തം വാഹന രജിസ്ട്രേഷൻ 7.95 ലക്ഷമാണ്. എട്ടിൽ ഒന്ന് ഇ വാഹനം. കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. രജിസ്‌ട്രേഷൻ ആവശ്യമില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറും ഇതിലുണ്ട്. ബാറ്ററി ചാർജിലും കാലാവധിയിലും തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ, പ്രമുഖ വാഹന നിർമ്മാതാക്കൾ ഒറ്റ ചാർജിൽ 150- 200 കിലോമീറ്റർ കിട്ടുന്ന സ്കൂട്ടർ വിപണയിലിറക്കിയതോടെ കഥമാറി. കാറുകളാണെങ്കിൽ ഒറ്റ ചാർജിൽ 200- 500 കിലോമീറ്റർ കിട്ടുന്നവ വിപണിയിൽ സുലഭം. എട്ടു വർഷം വരെ വാറണ്ടിയ...