Local

ജില്ലയിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഇനി സ്വന്തമായി വാഹനമോടിച്ചെത്തും
Local

ജില്ലയിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഇനി സ്വന്തമായി വാഹനമോടിച്ചെത്തും

Perinthalmanna RadioDate: 30-01-2023മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സ്‌കില്‍ പരിശീലനത്തിലൂടെ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ഹരിത കര്‍മ്മ സേന അംഗങ്ങളുടെ വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ്  ജില്ലാ കോഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത് നിര്‍വഹിച്ചു. ജില്ലാ മിഷന്‍ ഹാളില്‍ നടന്ന, ഡ്രൈവിങ് ലൈസന്‍സ് നേടിയ അംഗങ്ങളുടെ സംഗമത്തില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നും നഗരസഭകളില്‍ നിന്നും ലൈസന്‍സ് നേടിയ സേന അംഗങ്ങള്‍ പങ്കെടുത്തു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന വാഹനങ്ങളിലാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മാലിന്യം ശേഖരിക്കുന്നത്. ഇനി ഈ വാഹനങ്ങളുടെ വളയം പിടിക്കുന്നതിന് ഇവര്‍ തന്നെയായിരിക്കും. ഒതുക്കുങ്ങല്‍ സഫാരി ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നാണ് ഇവര്‍ ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ നൂറോളം പേരാണ് ഡ്രൈവിങ് ലൈസന്‍സ് നേടിയത്. ജില്ലാ മിഷന്‍ ഹാള്‍ പരിസരത്ത് നടന്ന ചടങ്ങി...
പരീക്ഷ അടുത്തെത്തിയിട്ടും പാഠങ്ങൾ തീരാത്തത് പ്ലസ്‌വൺ വിദ്യാർഥികളെ ആശങ്കയിലാക്കുന്നു
Local

പരീക്ഷ അടുത്തെത്തിയിട്ടും പാഠങ്ങൾ തീരാത്തത് പ്ലസ്‌വൺ വിദ്യാർഥികളെ ആശങ്കയിലാക്കുന്നു

Perinthalmanna RadioDate: 30-01-2023പരീക്ഷ അടുത്തെത്തിയിട്ടും പാഠങ്ങൾ തീരാത്തത് പ്ലസ്‌വൺ വിദ്യാർഥികളെ ആശങ്കയിലാക്കുന്നു. പ്രവേശന നടപടികൾ നീണ്ടതിനാൽ ഓണാവധിക്കുശേഷമാണ് ഒന്നാംവർഷ ക്ലാസുകൾ തുടങ്ങിയത്.പൊതുപരീക്ഷയ്ക്ക് ഒരുമാസം ബാക്കിനിൽക്കെ 80 അധ്യയനദിനങ്ങൾമാത്രമാണ് പ്ലസ്‌വൺ വിദ്യാർഥികൾക്കു ലഭിച്ചത്. 200 അധ്യയനദിനങ്ങൾ വേണ്ട പാഠ്യപദ്ധതിയാണ് പ്ലസ്‌വണ്ണിന്റേത്.ഫെബ്രുവരി ആദ്യവാരംമുതൽ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകളും തുടർന്ന് മോഡൽ പരീക്ഷയും നടക്കുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ അധ്യയനം നാമമാത്രമാകും. എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്നിട്ടും പ്ലസ്‌വൺ പ്രവേശന നടപടികൾ അശാസ്ത്രീയമായി നീട്ടിയതാണ് പ്രതിസന്ധിയായതെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. പാഠങ്ങൾ പൂർത്തിയാകാതെ പരീക്ഷാസമ്മർദത്തിലേക്ക് കുട്ടികളെ തള്ളിവിടുകയാണെന്നു രക്ഷിതാക്കളും ആരോപിക്കുന്നു.ഭിന്നശേഷി സംവരണത്തിന്റെ പേരിൽ നിയമന നടപടികൾ മുട...
മേലാറ്റൂർ- ചെമ്മാണിയോട് ബൈപ്പാസിന്റെ ടാറിംഗ് പ്രവർത്തികൾ പുരോഗമിക്കുന്നു
Local

മേലാറ്റൂർ- ചെമ്മാണിയോട് ബൈപ്പാസിന്റെ ടാറിംഗ് പ്രവർത്തികൾ പുരോഗമിക്കുന്നു

Perinthalmanna RadioDate: 30-01-2023മേലാറ്റൂർ: മേലാറ്റൂർ- ചെമ്മാണിയോട് ബൈപ്പാസ് റോഡിന്റെ ടാറിംഗ് പ്രവർത്തികൾ പുരോഗമിക്കുന്നു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് ജനകീയ പ്രതിഷേധങ്ങളും ചർച്ചകളും കോടതിയുടെ ഇടപെടലിനും ശേഷം ഫണ്ട് അനുവദിച്ചു കിട്ടിയതോടെയാണ് നവീകരിക്കാൻ തുടങ്ങിയത്.  എം.എൽ.എ.യും ജില്ലാ പഞ്ചായത്തും ബ്ലോക്ക്, ഗ്രമ പഞ്ചായത്തുകളുമാണ് ഇതിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള തകർന്ന റോഡ് പൂർണമായും പൊളിച്ചു നീക്കി സോളിങും ടാറിങും വെറ്റ് മിക്സിങ്ങും നടത്തിയ ശേഷമാണ് റബ്ബറൈസിങ് പണികൾ തുടങ്ങിയത്. റബ്ബറൈസിങ് പ്രവര്‍ത്തികൾ പൂർത്തിയാകുന്നതോടെ റോഡ് പൂർണമായും ഗതാഗതത്തിന് തുറന്നു കൊടുക്കും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്ത...
മങ്കടയിൽ വീണ്ടും പുലി ഭീതി; കുരങ്ങൻ ചോലയിൽ പുലിയെ കണ്ടു
Local

മങ്കടയിൽ വീണ്ടും പുലി ഭീതി; കുരങ്ങൻ ചോലയിൽ പുലിയെ കണ്ടു

Perinthalmanna RadioDate: 30-01-2023മങ്കട: കഴിഞ്ഞയാഴ്ച ചേരിയം മലയിൽ പുലിയെ കണ്ടതിന് പിറകെ, പടിഞ്ഞാറു ഭാഗത്ത് ചേരിയം മലയോട് ചേർന്നു കിടക്കുന്ന കുരങ്ങൻ ചോലയിൽ ഞായറാഴ്ച പുലർച്ചെ പുലിയെ കണ്ടതായി നാട്ടുകാർ. കുരങ്ങൻ ചോല ക്രഷറിന് സമീപമുള്ള റബർ തോട്ടത്തിലേക്ക് പോകുന്ന ടാപ്പിങ് തൊഴിലാളികളാണ് പുലർച്ചെ നാലിന് പുലിയെ കണ്ടതായി പറയുന്നത്.ചേരിയം മലയോട് ചേർന്നു നിൽക്കുന്ന മുക്കിൽ ചേരിയം പ്രദേശത്ത് നാളിക്കുഴിയൻ കമാലിയുടെ വീട്ടു മുറ്റത്ത് ഞായറാഴ്ച രാവിലെ പുലിയുടേതെന്ന് കരുതുന്ന കാലടികൾ കണ്ടു. പുലി ഓടിപ്പോയതിന്റെ കാലടികളാണ് മുറ്റത്ത് നനവുള്ള ഭാഗത്ത് പതിഞ്ഞത്. വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ചേരിയം മലയുടെ കിഴക്ക് ഭാഗത്ത് യമ്മംകുളത്തിന് സമീപം മുതുകാടൻ ഹൈദ്രോസ് പുലിയെ കണ്ടതായി അറിയിച്ചത്. ഇയാളുടേത് അടക്കം നിരവധി ആടുകളെ മുമ്പ് കാണാതായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യ...
ക്രഷറുകളും ക്വാറികളും ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും
Local

ക്രഷറുകളും ക്വാറികളും ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും

Perinthalmanna RadioDate: 30-01-2023ഉദ്യോഗസ്ഥ പീഡനം ആരോപിച്ച് കേരളത്തിലെ ക്രഷറുകളും ക്വാറികളും ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ ആലുവയിൽ ചേർന്ന ക്രഷർ - ക്വാറി കോ ഓഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.ക്രഷർ - ക്വാറി, മണ്ണ് ഉൽപന്നങ്ങൾ കയറ്റുന്ന ടിപ്പർ, ടോറസ് വാഹനങ്ങൾക്ക് പൊലീസ്, മോട്ടോർ വാഹന വകുപ്പ്, മൈനിങ് ജിയോളജി, വിജിലൻസ് വകുപ്പുകൾ അമിത പിഴയടക്കുകയും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്യുന്നതിന് എതിരെ എറണാകുളം ജില്ലയിൽ അനിശ്ചിതകാല സമരം നടക്കുന്നുണ്ട്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനമൊട്ടാകെ അടച്ചിടൽ സമരത്തിന് തീരുമാനിച്ചത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സ...
പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്; ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും
Local

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്; ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

Perinthalmanna RadioDate: 30-01-2023പെരിന്തൽമണ്ണ: തപാൽ ബാലറ്റുകൾ കാണാതായതിനെത്തുടർന്ന് പുതിയ വഴിത്തിരിവിലേക്കെത്തിയ പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസ് തിങ്കളാഴ്‌ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ തീരുമാനമറിയാൻ കാത്തിരിക്കുകയാണ് ഇരുമുന്നണികളും.പെരിന്തൽമണ്ണ സബ്ട്രഷറിയിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന പ്രത്യേക തപാൽ വോട്ടുകൾ അടങ്ങിയ പെട്ടി കാണാതായത് അതിഗൗരവതരമെന്നാണ് 17-ന് കേസ് പരിഗണിച്ച കോടതി അഭിപ്രായപ്പെട്ടത്. കേസിൽ തിരഞ്ഞെടുപ്പ് കമ്മിഷനെയും സബ്കളക്ടറെയും കക്ഷിചേർക്കാനും കോടതി നിർദേശിച്ചിരുന്നു. തപാൽ ബാലറ്റ് അടക്കമുള്ള നിർണായകരേഖകളടങ്ങിയ ഇരുമ്പുപെട്ടിയിൽനിന്ന് സാധുവായ 482 തപാൽ ബാലറ്റുകൾ കാണാതായതായും സബ്കളക്ടർ കോടതിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് ഹർജിയിൽ കോടതി തീരുമാനം നിർണായകമായി.38 വോ...
ഹോട്ടൽ ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും ബോധവൽകരണ സെമിനാറും സംഘടിപ്പിച്ചു
Local

ഹോട്ടൽ ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും ബോധവൽകരണ സെമിനാറും സംഘടിപ്പിച്ചു

Perinthalmanna RadioDate: 30-01-2023പെരിന്തൽമണ്ണ: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പെരിന്തൽമണ്ണ യൂണിറ്റിന്റെ നേതൃത്ത്വത്തിൽ ഹോട്ടൽ ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും ബോധവൽകരണ സെമിനാറും സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ ഫെബ്രുവരി മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതിന് മുന്നോടിയായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പെരിന്തൽമണ്ണ ആര്യാസ് ഹോട്ടലിലും പട്ടിക്കാട് ബ്രദേഴ്സ് ഹോട്ടലിലും വെച്ച് നടന്ന ക്യാമ്പിൽ അഞ്ഞൂറോളം തൊഴിലാളികളെ രക്ത പരിശോധനകൾ ഉൾപ്പടെ വിവിധ പരിശോധനകൾക്ക് വിധേയരാക്കി. പ്രസിഡന്റ് കെ.ടി.അബ്ബാസ്, സെക്രട്ടറി എം.ബാലകൃഷ്ണൻ , ട്രഷറർ അബ്ദു റഹിമാൻ പാതാരി, മുഹ്സിൻ അലി ഒ.പി , സുധീർ ബാബു , സി.അഷ്റഫ് സുരേഷ് അച്ചു എന്നിവർ നേതൃത്ത്വം നൽകി. തൊഴിലാളികൾക്കായി നടത്തിയ ബോധവൽകരണ സെമിനാർ നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ ഓഫീസർ മിനു റേച്ചൽ വർഗീസ് , നഗരസ...
റേഷൻ കടകളിൽ ഇനി പുഴുക്കലരിയില്ല; അടുത്തമാസം മുതൽ സമ്പുഷ്ട അരി
Local

റേഷൻ കടകളിൽ ഇനി പുഴുക്കലരിയില്ല; അടുത്തമാസം മുതൽ സമ്പുഷ്ട അരി

Perinthalmanna RadioDate: 29-01-2023പെരിന്തൽമണ്ണ: ജില്ലയിലെ റേഷൻ കടകളിൽ ഫെബ്രുവരി മുതൽ പോഷകാംശമേറിയ സമ്പുഷ്ടഅരി (ഫോർട്ടി ഫൈഡ് റൈസ്) വിതരണത്തിന് എത്തും. പുഴുക്കലരിയുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കാൻ കൂടി ഉദ്ദേശിച്ചാണ് ഏപ്രിൽ മുതൽ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതി അടുത്ത മാസം തന്നെ നടപ്പാക്കുന്നത്.ഇനി റേഷൻ വിഹിതമായി പുഴുക്കലരി ഉണ്ടാകില്ല. ആവശ്യമായ കരുതൽ അരി ഇതിനകം അങ്ങാടിപ്പുറം എഫ്സിഐ ഗോഡൗണിൽ സംഭരിച്ചിട്ടുണ്ട്. അയേൺ, ഫോളിക് ആസിഡ്, വൈറ്റമിൻ ബി 12 തുടങ്ങിയവ നിശ്ചിത അനുപാതത്തിൽ ഉൾപ്പെടുത്തി പ്രത്യേകം തയാറാക്കിയ അരി തെലങ്കാനയിൽ നിന്നും ആന്ധ്ര പ്രദേശിൽ നിന്നുമാണ് അങ്ങാടിപ്പുറം എഫ്സിഐയിലേക്ക് എത്തിക്കുന്നത്.ഫെബ്രുവരി മുതൽ സമ്പുഷ്ട അരി വിതരണം ചെയ്യുന്നതിന് അങ്ങാടിപ്പുറം എഫ്സിഐ അധികൃതർക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഈ ഗോഡൗണിൽ നിന്ന് അരി എത്തിക്കുന്ന പെരിന്തൽമണ്ണ, ഏറനാട്, നിലമ്പൂർ താലൂക്കുകളില...
വലിച്ചെറിയൽ മുക്ത കേരളം ക്യാംപെയ്ൻ പെരിന്തൽമണ്ണയിൽ തുടങ്ങി
Local

വലിച്ചെറിയൽ മുക്ത കേരളം ക്യാംപെയ്ൻ പെരിന്തൽമണ്ണയിൽ തുടങ്ങി

Perinthalmanna RadioDate: 29-01-2023പെരിന്തൽമണ്ണ: നവ കേരളം കർമ പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ മുക്ത കേരളം ക്യാംപെയ്ൻ പെരിന്തൽമണ്ണയിൽ തുടങ്ങി. പെരിന്തൽമണ്ണ നഗരസഭയിലെ മുപ്പത്തി മൂന്നാം വാർഡ് കക്കൂത്ത് വലിയങ്ങാടി പ്രദേശത്ത് വലിച്ചെറിയൽ മുക്ത കേരളം പ്രവർത്തനങ്ങൾ നടത്തി. 1927- ൽ പണികഴിപ്പിച്ച ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വലിയങ്ങാടിയിലെ 'അങ്ങാടി കിണർ 'എന്നറിയപ്പെടുന്ന പുരാതന കിണറിനു ചുറ്റുപാടുമുള്ള മാലിന്യങ്ങളും മറ്റു അലക്ഷ്യമായി നിക്ഷേപിച്ച വസ്തുക്കളും നീക്കം ചെയ്ത് കിണറിനെ പുനർ ജീവിപ്പിച്ച് പൂർണ തോതിൽ ഉപയോഗ യോഗ്യമാക്കുന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു. നവകേരളം കർമ പദ്ധതി വലിച്ചെറിയൽ മുക്ത കേരളം മുൻസിപ്പൽ തല ഉൽഘാടനം വലിയങ്ങാടിയിലെ കിണർ പരിസരം വൃത്തിയാക്കി കൊണ്ട് മുൻസിപ്പൽ വൈസ് ചെയർ പേഴ്സണൽ ശ്രീമതി നസീറ ടീച്ചർ ഉൽഘാടനം ചെയ്തു. ഉൽഘാടനത്തിൽ വാർഡ് കൗൺസിലർ മൻസൂർ നെച്ചിയിൽ അധ്യക്ഷത...
സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ
Kerala, Local

സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ

Perinthalmanna RadioDate: 29-01-2023സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ. 45,091 പേർക്കാണ് വിവിധ അപകടങ്ങളിൽ പരിക്ക് പറ്റിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെങ്കിലും അപകട നിരക്ക് കൂടുതലാണ്.അപകടത്തിൽ ഇരകളാവുന്നവരെ ഉടനടി ആശുപത്രികളിൽ എത്തിക്കുന്നത് മരണസംഖ്യ കുറയാൻ കാരണം.കഴിഞ്ഞ വർഷം 45,091 പേരാണ് വിവിധ റോഡപകടങ്ങളിൽ ഇരകളായത്.ഇതിൽ 3829 പേർക്കാണ് ജീവൻ നഷ്ട്ടമായത്.2016 മുതൽ 19 വരെ നാലായിരത്തിന് മുകളിലായിരുന്നു മരണസംഖ്യ. 2020 മുതൽ 4,?000ത്തിൽ താഴെയാണ് മരണനിരക്ക്. ഇരകളാവുന്നവരെ ഉടനടി ആശുപത്രികളിൽ എത്തിക്കുന്നതാണ് മരണസംഖ്യ കുറയാൻ കാരണം. ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് കൂടുതലായും അപകടങ്ങളിൽപ്പെടുന്നത്.18 വയസ് തികയാത്ത കുട്ടിഡ്രൈവർമാരിൽ നിന്നുണ്ടാകുന്ന അപകടങ്ങളും കൂടുതലാണ്.ഹെൽമറ്റ് ധരിക്കാത്തവരും, സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തവരുമാണ് കൂടുതലായും മരണത്തിന് കീഴടങ...