മോഷ്ടാക്കളെ ഭയന്ന് അങ്ങാടിപ്പുറവും പരിസരവും
Perinthalmanna RadioDate: 19-05-2023അങ്ങാടിപ്പുറം : അങ്ങാടിപ്പുറത്തും പരിസരങ്ങളിലും മോഷണസംഭവങ്ങൾ പെരുകുന്നു. റെയിൽവേ ഗേറ്റിനടുത്തും സമീപപ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ബുധനാഴ്ച രാത്രി രണ്ടു വീടുകളിലും സ്കൂളിലും മോഷണം നടന്നു. ഈയിടെയായി ഒൻപതിടങ്ങളിലാണ് മോഷണശ്രമം നടന്നത്. അഞ്ചുപേരടങ്ങുന്ന സംഘം കൂട്ടമായാണ് മോഷണത്തിനെത്തുന്നതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്.രാത്രി 11.55 മുതൽ 1.15 വരെയുള്ള സമയത്താണ് തരകൻ ഹൈസ്കൂളിൽ മോഷണം നടന്നത്. മുഴുവൻ സമയവും മോഷ്ടാക്കൾ ഓഫീസിനകത്തും പുറത്തുമായി ചെലവഴിച്ചു. ഓഫീസ് വാതിൽ തള്ളി തുറന്നാണ് ഉള്ളിൽ കടന്നിട്ടുള്ളത്. മൂന്നു ലാപ്ടോപ്പ്, ഡിജിറ്റൽ ക്യാമറ, ആറു അലമാരകൾ, മേശ, സി.സി.ടി.വി. ക്യാമറ എന്നിവ അടിച്ചുപൊട്ടിച്ചു. അലമാരയ്ക്കുള്ളിലെ സാധനങ്ങളൊക്കെ വാരിവലിച്ച് പുറത്തിട്ട നിലയിലാണ്. ഒരു ലാപ്ടോപ്പ് മോഷണംപോയിട്ടുണ്ട്. തരകൻ സ്കൂളിനടു...










