Local

റേഷൻ കാർഡുകൾ വർധിച്ചു; ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ
Local

റേഷൻ കാർഡുകൾ വർധിച്ചു; ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ

Perinthalmanna RadioDate: 21-01-2023സംസ്ഥാനത്ത്‌ റേഷൻ കാർഡുകൾ ക്രമാതീതമായി വർധിച്ചപ്പോഴും ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ. ഇപ്പോൾ കിട്ടുന്ന ഭക്ഷ്യധാന്യം അപര്യാപ്‌തമാണെന്നിരിക്കെയാണ്‌ പിഎംജികെഎവൈ പദ്ധതി നിർത്തലാക്കിയത്‌. ഇതോടെ മാസം 77,400  ടൺ  ഭക്ഷ്യധാന്യമാണ്‌ കേരളത്തിന്‌ നഷ്ടം. സംസ്ഥാനത്ത്‌ 93,22,243 റേഷൻ കാർഡാണുള്ളത്‌. 2013ൽ ഭക്ഷ്യ ഭദ്രതാ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഇത്‌ 81 ലക്ഷമായിരുന്നു. ഇപ്പോൾ 12 ലക്ഷത്തിന്റെ വർധന. ജനസംഖ്യ 3.51 കോടിയായും ഉയർന്നു. ഇതിന്‌ പുറമെ ലക്ഷക്കണക്കിന്‌ അതിഥി തൊഴിലാളികളുമുണ്ട്.കേരളത്തിന്‌ വർഷം 14.25 ലക്ഷം ടൺ ഭക്ഷ്യധാന്യമാണ് കേന്ദ്രം നൽകുന്നത്‌. കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ 2020 ഏപ്രിൽ മുതൽ പിഎംജികെഎവൈ വിഹിതമായി  9,28,800 ടൺ ഭക്ഷ്യധാന്യം അനുവദിച്ചിരുന്നു. കഴിഞ്ഞമാസം മുതൽ ഇത്‌ പൂർണമായും കേന്ദ്രം നിർത്തലാക്കി.സംസ...
പാകം ചെയ്ത സമയവും മറ്റും രേഖപ്പെടുത്തിയ സ്റ്റിക്കർ ഇല്ലാത്ത പാഴ്സൽ നിരോധിച്ചു
Local

പാകം ചെയ്ത സമയവും മറ്റും രേഖപ്പെടുത്തിയ സ്റ്റിക്കർ ഇല്ലാത്ത പാഴ്സൽ നിരോധിച്ചു

Perinthalmanna RadioDate: 21-01-2023സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവയും വ്യക്തമാക്കിയിരിക്കണം എന്നാണ് നിർദേശിച്ചിരിക്കുന്നത്.ഫുഡ്‌സേഫ്റ്റി സ്റ്റാൻഡേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്തു രണ്ടു മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്.ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍...
പെരിന്തൽമണ്ണ ബാലറ്റ് പെട്ടി വിവാദത്തിൽ ഹൈക്കോടതി നിലപാട് നിർണായകമാകും
Kerala, Local

പെരിന്തൽമണ്ണ ബാലറ്റ് പെട്ടി വിവാദത്തിൽ ഹൈക്കോടതി നിലപാട് നിർണായകമാകും

Perinthalmanna RadioDate: 21-01-2023പെരിന്തൽമണ്ണയിലെ ബാലറ്റ് പെട്ടി വിവാദത്തിൽ ഏതു തരം അന്വേഷണം വേണമെന്നതിൽ നിർണായകമാകുക ഹൈക്കോടതിയുടെ നിലപാട്. ഇപ്പോൾ പല തലത്തിൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, 30ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഹൈക്കോടതി എന്തു പറയുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. വിശദമായ അന്വേഷണം വേണമെന്നു സബ് കലക്ടറും കേസിലെ പ്രധാന കക്ഷിയായ നജീബ് കാന്തപുരം എംഎൽഎയും എൽഡിഎഫ് സ്ഥാനാർഥി കെ.പി.മുഹമ്മദ് മുസ്തഫയും ആവശ്യപ്പെട്ടിട്ടുണ്ട്.മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശപ്രകാരം കലക്ടർ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. വീഴ്ച വരുത്തിയെന്നു സബ് കലക്ടർ ചൂണ്ടിക്കാട്ടിയ 4 ഉദ്യോഗസ്ഥരുടെ മറുപടി കൂടി ലഭിച്ച ശേഷമായിരിക്കും കലക്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക.  എന്നാൽ, പൊലീസ് ഇതുവരെ ചിത്രത്തിൽ വന്നിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസായതിനാൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോ ജില്ലാ വ...
പോപുലർ ഫ്രണ്ട് ഹർത്താൽ; ജില്ലയിലും സ്വത്ത് കണ്ടുകെട്ടൽ ആരംഭിച്ചു
Local

പോപുലർ ഫ്രണ്ട് ഹർത്താൽ; ജില്ലയിലും സ്വത്ത് കണ്ടുകെട്ടൽ ആരംഭിച്ചു

Perinthalmanna RadioDate: 21-01-2023മലപ്പുറം: സെപ്റ്റംബർ 27ലെ പോപുലർ ഫ്രണ്ട് ഹർത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലും റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചു. 125 ആധാരമടക്കം സ്ഥാവര ജംഗമ വസ്തുക്കളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കണ്ടു കെട്ടുന്നത്. ഇതിനുള്ള നടപടികൾ ഹൈകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച തുടങ്ങി. നടപടികൾ ശനിയാഴ്ച തന്നെ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏഴ് താലൂക്കുകളിൽ അതത് തഹസിൽദാർമാരുടെ മേൽ നോട്ടത്തിൽ വില്ലേജ് ഓഫിസർമാരാണ് നടപടികൾ ആരംഭിച്ചത്. കണ്ടു കെട്ടൽ നടപടികൾ 50 ശതമാനത്തോളം പൂർത്തിയായി. റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടർ എം.സി. റെജിലിനാണ് ജില്ലതല ചുമതല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടു കെട്ടൽ നടപടികളുള്ളത് മലപ്പുറത്താണ്. അതത് സ്ഥലങ്ങളിൽ വെള്ളിയാഴ്ച തന്നെ വില്ലേജ് ഓഫിസർ പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ആധാര...
അങ്ങാടിപ്പുറം ഉൾപ്പടെ 14 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കും
Local

അങ്ങാടിപ്പുറം ഉൾപ്പടെ 14 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കും

Perinthalmanna RadioDate: 21-01-2023പെരിന്തൽമണ്ണ: ‍അങ്ങാടിപ്പുറം, നിലമ്പൂർ, കുറ്റിപ്പുറം, തിരൂർ ഉൾപ്പടെ പാലക്കാട് ഡിവിഷനു കീഴിലെ 14 റെയിൽവേ സ്റ്റേഷനുകൾ ‘അമൃത് ഭാരത്’ പദ്ധതിയിൽ വികസിപ്പിക്കും. പ്ളാറ്റ് ഫോമുകളുടെ വികസനം, സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയവയാണ് നടപ്പാക്കുക. ഇത്തരം പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ഡിവിഷൻ കൺസൾട്ടൻസികളിൽനിന്ന്‌ ടെൻഡർ ക്ഷണിച്ചു. യാത്രക്കാർ, അവരുടെ സംഘടനകൾ, റെയിൽവേ ജീവനക്കാരുടെ സംഘടനകൾ, റെയിൽവേയുമായി ബന്ധപ്പെടുന്ന മറ്റുള്ളവർ തുടങ്ങിയവരുമായി ആശയ വിനിമയം നടത്തിയതിന് ശേഷം റിപ്പോർട്ട്‌ തയ്യാറാക്കും. ഫറോക്ക്, വടകര, മാഹി, തലശ്ശേരി, പയ്യന്നൂർ, കാസർകോട്, മംഗളൂരു ജങ്ഷൻ, പൊള്ളാച്ചി, ഒറ്റപ്പാലം, ഷൊർണൂർ ജങ്ഷൻ തുടങ്ങിയവയാണ് മറ്റു സ്റ്റേഷനുകൾ.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.c...
മലപ്പുറം- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തൂതപ്പുഴ പാലം പുനര്‍നിര്‍മിക്കും
Local

മലപ്പുറം- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തൂതപ്പുഴ പാലം പുനര്‍നിര്‍മിക്കും

Perinthalmanna RadioDate: 20-01-2023തുത:  മുണ്ടൂര്‍- തൂത നാലുവരി പാത പൂര്‍ത്തീകരിക്കുന്നതിനോടൊപ്പം പാലക്കാട് മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൂത പാലവും പുനര്‍ നിര്‍മിക്കുന്നു. നിലവിലുള്ള വീതി കുറവായ പാലത്തിനു സമാന്തരമായാണ് രണ്ടാം പാലം നിര്‍മിക്കുക. നിലവിലുള്ള പാലത്തിന് കാലപ്പഴക്കം ഏറെയാണ് വീതി കുറവുള്ള ഈ പാലത്തിലൂടെ ഒരേസമയം രണ്ടു വലിയ വാഹനങ്ങള്‍ക്കു കടന്നു പോകാന്‍ കഴിയില്ല. ഇതുകൊണ്ട് തന്നെ നാലു വരിപ്പാതയുടെ പ്രയോജനം ലഭ്യമാകണമെങ്കില്‍ പുതിയ പാലം അനിവാര്യമാണ്.ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച പാലമാണ് ഇപ്പോള്‍ പുഴയ്ക്ക് കുറുകെ ഉള്ളത് നടപ്പാതയും ഇല്ല. പാലത്തെ സംബന്ധിച്ച്‌ വളരെയേറെ ആശങ്കകളും നില നില്‍ക്കുന്നുണ്ട്.വര്‍ഷങ്ങള്‍ക്ക് മുന്പ് പാലത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. പാലം അടച്ചിട്ട സാഹചര്യവും ഉണ്ടായി. രണ്ടാമത് പാലം ബലപ്പെടുത്തിയാണ് വീണ്ടും ഗതാഗതത്തിന...
സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം; തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിക്കേണ്ടത് 532 കോടി
Local

സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം; തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിക്കേണ്ടത് 532 കോടി

Perinthalmanna RadioDate: 20-01-2023മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം മാത്രം ശേഷിക്കേ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ പൂർത്തിയാക്കേണ്ടത് 532 കോടിയുടെ വികസന പദ്ധതികൾ. പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് ജില്ല ആറാം സ്ഥാനത്താണ്. ഇന്നലെ വരെ 35.43 ശതമാനം പദ്ധതി പ്രവൃത്തികളാണ് തദ്ദേശ സ്ഥാപനങ്ങൾ പൂർത്തിയാക്കിയത്. 2022-23 സാമ്പത്തിക വർഷം 823.02 കോടിയുടെ പദ്ധതികൾ ജില്ലയിൽ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിൽ 291.6 കോടിയാണ് ഇതുവരെ പൂർത്തിയാക്കിയത്. മാർച്ചിനകം പദ്ധതികൾ പൂർത്തിയാക്കിയില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടും. ജനറൽ ഫണ്ടായി ജില്ലയ്ക്ക് അനുവദിച്ച 443.44 കോടിയിൽ 179.58 കോടിയുടെ പദ്ധതികളാണ് ഇതുവരെ നടപ്പാക്കിയത്. 40.5 ശതമാനം ആണിത്. ജനറൽ ഫണ്ടായി 263.58 കോടി രൂപ ചെലവഴിക്കാനുണ്ട്. പട്ടിക ജാതി വിഭാഗങ്ങൾക്കുള്ള 136.74 കോടിയുടെ പദ്ധതിയിൽ 48.85 കോടി രൂപയാണ് ചെലവഴിച്ചത്. 35.73 ശതമാനം മാത്രം. പട്ടിക വർഗ്ഗ...
ജില്ലയിൽ ഇതുവരെ കരുതൽ ഡോസ് വാക്സീന്‍ എടുത്തത് 8% പേർ മാത്രം
Local

ജില്ലയിൽ ഇതുവരെ കരുതൽ ഡോസ് വാക്സീന്‍ എടുത്തത് 8% പേർ മാത്രം

Perinthalmanna RadioDate: 20-01-2023മലപ്പുറം: കോവിഡ് വീണ്ടും കൂടുന്നതിനാൽ മുതിർന്നവരും ഗുരുതര രോഗമുള്ളവരും പ്രതിരോധ വാക്സിന്റെ കരുതൽ ഡോസ് എടുക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ജില്ലയിൽ ഇതുവരെ ഇത് എടുത്തത് എട്ടു ശതമാനം പേർ മാത്രം. ബുധനാഴ്ചത്തെ കണക്കനുസരിച്ച് 1,90,079 പേർ മാത്രമാണ് ഇവിടെ കരുതൽ ഡോസ് എടുത്തിട്ടുള്ളത്. 18 വയസ്സിനു മുകളിലുള്ള 96 ശതമാനം പേർ ഒന്നാം ഡോസും 82 ശതമാനം പേർ രണ്ടാം ഡോസും എടുത്തിട്ടുണ്ടെങ്കിലും കരുതൽ ഡോസിന് ആളുകൾ മടിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വാക്സിനേഷനോട് പുറംതിരിഞ്ഞുനിൽക്കുന്ന ജില്ല എന്ന് നേരത്തെ ആക്ഷേപമുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ സർക്കാർ-സ്വകാര്യ മേഖലകളിലായി 430 വാക്‌സിനേഷൻ കേന്ദ്രങ്ങളുണ്ട്. ഇതിൽ 180 കേന്ദ്രങ്ങളിൽനിന്ന് ഇതുവരെ ആരും കരുതൽ ഡോസ് സ്വീകരി...
13 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ
Local

13 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

Perinthalmanna RadioDate: 20-01-2023പെരിന്തൽമണ്ണ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 13 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് സ്വദേശി പെരിന്തൽമണ്ണയിൽ പിടിയിൽ. ബേപ്പൂർ നടുവട്ടം പുഞ്ചപ്പാടംവയൽ എ.എം. ഹൗസിൽ സജാസ് (35) ആണ് പിടിയിലായത്.പൊന്ന്യാകുർശി ബൈപ്പാസിൽ വാഹനപരിശോധനയ്ക്കിടെയാണ് ഇൻസ്‌പെക്ടർ സി. അലവിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ഇയാളെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. എസ്.ഐ. എ.എം. യാസിർ, എ.എസ്.ഐ.മാരായ ബൈജു, അനിത, എസ്.സി.പി.ഒ. സിന്ധു, സി.പി.ഒ.മാരായ സൽമാൻ, കെ.എസ്. ശാലു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ...
പേരയ്ക്ക പറിച്ചെന്നാരോപിച്ച് ആക്രമണം; കുട്ടിക്ക് രണ്ടുമാസം പൂർണ വിശ്രമം വേണ്ടിവരും
Local

പേരയ്ക്ക പറിച്ചെന്നാരോപിച്ച് ആക്രമണം; കുട്ടിക്ക് രണ്ടുമാസം പൂർണ വിശ്രമം വേണ്ടിവരും

Perinthalmanna RadioDate: 20-01-2023പെരിന്തൽമണ്ണ: പേരയ്ക്ക പറിച്ചെന്നാരോപിച്ച് ആക്രമിക്കപ്പെട്ട് തുടയെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ പന്ത്രണ്ടുകാരന് രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകും.എന്നാൽ രണ്ടുമാസം പൂർണവിശ്രമം വേണ്ടിവരും. തുടയെല്ലിലിട്ട കമ്പി ഒരുവർഷത്തിനുശേഷമേ നീക്കാനാകൂവെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വംനൽകിയ ഡോ. ഷക്കീബ് പറഞ്ഞു. ഇടത്തേകാലിലെ തുടയെല്ല് രണ്ടുവശങ്ങളിലായി പൊട്ടിയിരുന്നു. ഇതിനാണ് പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്.ഞായറാഴ്‌ച വൈകീട്ട് നാലോടെ വാഴേങ്കട ബിടാത്തി കളത്തിൽകുണ്ട് റോഡിലായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം പന്തുകളിക്കാൻ പോയി മടങ്ങുമ്പോൾ തൊട്ടടുത്ത വീട്ടിൽനിന്നൊരാൾ ആരാണ് വീട്ടിലേക്കു കല്ലെറിഞ്ഞതെന്ന് ചോദിക്കുകയും മർദിക്കുകയുമായിരുന്നു. വീണിടത്തുനിന്ന് എഴുന്നേറ്റ് ഓടിയപ്പോൾ പിന്നാലെ സ്‌കൂട്ടർ ഓടിച്ചുവന്ന് ഇടിച്ചുവീഴ്‌...