വലിയങ്ങാടി മുണ്ടത്ത് പാലം ജൂൺ ആദ്യം തുറക്കുമെന്ന് അധികൃതർ
Perinthalmanna RadioDate: 07-05-2023പെരിന്തൽമണ്ണ: നവീകരണം നടക്കുന്ന മേലാറ്റൂർ - പുലാമന്തോൾ റോഡിലെ വലിയങ്ങാടി മുണ്ടത്ത് പാലം ജൂൺ ആദ്യം തുറക്കുമെന്ന് കെഎസ്ടിപി അധികൃതർ. പുലാമന്തോൾ മുതൽ കുന്നപ്പള്ളി വരെയുള്ള റോഡിന്റെ നവീകരണം ഈ മാസം 31ന് അകം പൂർത്തിയാക്കുമെന്നും കെഎസ്ടിപി കൺസൽറ്റന്റുമാരായ എം.ഇ വി.സജിമോൻ, ആർഇ ആർ.ശരവണൻ എന്നിവർ പറഞ്ഞു. മഴ ശക്തമാകുന്നതിന് മുൻപായി ഇവ പൂർത്തിയാക്കുമെന്ന് ഇരുവരും പറഞ്ഞു. ഇന്നലെ നടന്ന താലൂക്ക് സഭയിലും ഇരുവരും ഇതു സംബന്ധിച്ച് ഉറപ്പ് നൽകിയിട്ടുണ്ട്.സംസ്ഥാന പാതയിൽ 30 കി. മീ. ഭാഗത്ത് 138.5 കോടി രൂപ ചെലവിൽ നവീകരണ പ്രവൃത്തി ആരംഭിച്ചിട്ട് രണ്ടര വർഷത്തിൽ ഏറെയായി. ഇപ്പോഴും പലയിടങ്ങളിലും പണി പാതി വഴിയിലാണ്. പൂർത്തീകരിച്ച പല പ്രവൃത്തികളിലും പരാതികളും ആക്ഷേപവും ഉയർന്നു.തുടങ്ങിയ അന്നു തൊട്ടേ ഏറെ വിവാദമായിരുന്നു റോഡ് നവീകരണം. പല തവണ സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടായി. ഒടു...










