Local

നബിദിനം നാളെ; വരവേൽക്കാൻ നാടൊരുങ്ങി
Local

നബിദിനം നാളെ; വരവേൽക്കാൻ നാടൊരുങ്ങി

പെരിന്തൽമണ്ണ: നബിദിനത്തെ വരവേൽക്കാൻ നാടൊരുങ്ങി. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ 12 നാളെയാണ്. നബിദിന ആഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ ഉടനീളം മൗലീദ് സദസ്സുകളും ഘോഷ യാത്രയും മദ്രസ വിദ്യാർഥികളുടെ കലാ പരിപാടികളും നടക്കും. കോവിഡ് പ്രതിസന്ധിയെ തുടർന്നു കഴിഞ്ഞ രണ്ടു വർഷം നബിദിനം വിപുലമായി ആഘോഷിച്ചിരുന്നില്ല. കോവിഡ് ഭീതി അകന്നതോടെ വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.പ്രവാചകൻ പിറന്ന മാസമായ റബീഉൽ അവ്വലിന്റെ തുടക്കം മുതൽ മസ്ജിദുകളിലും സ്ഥാപനങ്ങളിലും മൗലീദ് സദസ്സുകൾ തുടങ്ങിയിരുന്നു. നാളെ പുലർച്ചെ മസ്ജിദുകളിൽ പ്രവാചക പ്രകീർത്തന സദസ്സുകൾ നടക്കും. ദഫ്മുട്ടും പാട്ടും മധുര വിതരണവുമായി നബിദിന റാലികൾ നടക്കും. പള്ളികളെല്ലാം അലങ്കാര വിളക്കുകൾ തെളിച്ച് വർണാഭമാക്കിയിട്ടുണ്ട്. വിപണിയിൽ തൊപ്പിയുടെയും അത്തറിന്റെയും വിൽപനയും സജീവമായി. പുത്തൻ തൊപ്പികൾ ധരിച്ചും അത്തർ പൂശിയുമാണ് കുട...
വന്യജീവി സംരക്ഷണ റാലിയുമായി പെരിന്തൽമണ്ണ ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥികൾ
Local, Other

വന്യജീവി സംരക്ഷണ റാലിയുമായി പെരിന്തൽമണ്ണ ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥികൾ

പെരിന്തൽമണ്ണ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ ഫോറസ്ട്രി ക്ലബ്ബ് ദേശീയ ഹരിതസേന, സീഡ് ക്ലബ്ബുകളുമായി സഹകരിച്ച് വന്യജീവി സംരക്ഷണറാലി നടത്തി. നിലമ്പൂർ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി.ബി. ശശികുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പ്രഥമാധ്യാപകൻ പി. സക്കീർ ഹുസൈൻ റാലിക്ക് അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. ഫോറസ്ട്രി ക്ലബ്ബ് കൺവീനർ കെ.ബി. ഉമ, അധ്യാപകരായ ജീവൻലാൽ, ടി. ഷഫീഖ്, ജി.എം. ഗായത്രി, എലിസബത്ത് എന്നിവർ പ്രസംഗിച്ചു....
ഗ്രീൻഫീൽഡ് ഹൈവേ; അരീക്കോട്ട് സംഘർഷം
Latest, Local, Other

ഗ്രീൻഫീൽഡ് ഹൈവേ; അരീക്കോട്ട് സംഘർഷം

മലപ്പുറം: കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാതയ്ക്കായി അരീക്കോട് വില്ലേജിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിര് നിർണയിക്കാനായി കല്ല്‌ നാട്ടുന്നതിനിടയിൽ സംഘർഷം.കാവനൂർ, അരീക്കോട് ഗ്രാമപ്പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന കിളിക്കല്ലിലാണ് വ്യാഴാഴ്‌ച സംഘർഷമുണ്ടായത്. ഈഭാഗത്ത് കഴിഞ്ഞ 30-ന് ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുണിന്റെ നേതൃത്വത്തിൽ കല്ല് നാട്ടാനായി ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും എതിർപ്പുകാരണം മടങ്ങി തൊട്ടടുത്ത ജനവാസമില്ലാത്ത ഭാഗങ്ങളിൽ നാട്ടുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് തങ്ങൾ എതിരല്ലെന്നും പുനരധിവാസം ഉറപ്പുവരുത്തുന്ന വിധമുള്ള നഷ്‌ടപരിഹാര പാക്കേജ് വേണമെന്നുമായിരുന്നു നാട്ടുകാരുടെ നിലപാട്. ഇക്കാര്യത്തിൽ യാതൊരു ധാരണയ്ക്കും ശ്രമിക്കാതെയാണ് വ്യാഴാഴ്‌ച വൻ പോലീസ് സേനയുടെ അകമ്പടിയോടെ കല്ല് നാട്ടാനെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.ടി.കെ. ബീരാന്റെ വീട്ടുവളപ്പിലേക്ക...