Thursday, September 24

Local

എ.ഐ ക്യാമറകൾ ഉണർന്നതോടെ ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞു
Local

എ.ഐ ക്യാമറകൾ ഉണർന്നതോടെ ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞു

Perinthalmanna RadioDate: 01-05-2023വിവാദങ്ങളിൽ കുടുങ്ങിയെങ്കിലും നിർമിതബുദ്ധി ക്യാമറകൾ ഉണർന്നതോടെ നിരത്തിലെ ഗതാഗതനിയമലംഘനങ്ങൾ കുറഞ്ഞു. ഡ്രൈവർമാർ മര്യാദക്കാരായി മാറുന്നുണ്ട്. പിഴയീടാക്കി തുടങ്ങിയില്ലെങ്കിലും 726 ക്യാമറകളും നിയമലംഘനങ്ങൾ പിടികൂടുന്നുണ്ട്.ക്യാമറകളുടെ പരീക്ഷണം നടന്നപ്പോൾ ദിവസം നാലരലക്ഷം നിയമലംഘനങ്ങളാണ് ക്യാമറയിൽപതിഞ്ഞത്. ദിവസം 2500 നിയമലംഘനങ്ങൾവരെ കണ്ടെത്തിയ ക്യാമറകൾ ഇക്കൂട്ടത്തിലുണ്ട്. ഏപ്രിൽ 20-നാണ് ക്യാമറകൾ ഉദ്ഘാടനം ചെയ്തത്. ഇതിനുശേഷം രണ്ടുലക്ഷം നിയമലംഘനങ്ങളായി കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു.ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അധികവേഗം, അലക്ഷ്യമായ ഡ്രൈവിങ്, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്രചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് എ.ഐ. ക്യാമറ പിടികൂടുന്നത്. ക്യാമറകളുള്ള സ്ഥലങ്ങൾ ഒഴിവാക്കി യാത്രചെയ്യുന്നവരുമുണ്ട്. നിലവിൽ നോട്ടീസ് അയക്കുന്നുണ്...
പെരിന്തല്‍മണ്ണ പിടിഎം കോളജിലെ പരിശോധന പൂര്‍ത്തിയാക്കി നാക് സംഘം മടങ്ങി
Local

പെരിന്തല്‍മണ്ണ പിടിഎം കോളജിലെ പരിശോധന പൂര്‍ത്തിയാക്കി നാക് സംഘം മടങ്ങി

Perinthalmanna RadioDate: 01-05-2023പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പിടിഎം ഗവണ്‍മെന്‍റ് കോളജിന്‍റെ രണ്ടാംഘട്ട അക്രഡിറ്റേഷനു വേണ്ടിയുള്ള മൂല്യനിര്‍ണയ പ്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി നാക് സംഘം മടങ്ങി. ബനാറസ് ഹിന്ദു സര്‍വകലാശാല പ്രഫസര്‍ എച്ച്‌.കെ സിംഗ് ചെയര്‍മാനും പ്രഫസര്‍ ശിവാജി സര്‍ഗാര്‍, പ്രഫ. ബസവരാജ് ഇവാലെ എന്നിവര്‍ അംഗങ്ങളുമായ ടീമാണ് മൂല്യനിര്‍ണയം നടത്തിയത്. വിശദമായ റിപ്പോര്‍ട്ട് നാക് സംഘം പ്രിന്‍സിപ്പലിന് കൈമാറി. വ്യാഴാഴ്ച ആരംഭിച്ച അക്രഡിറ്റേഷന്‍ നടപടികളുടെ സമാപനമായി എക്സിറ്റ് മീറ്റിംഗ് പ്രഫ. എച്ച്‌.കെ. സിംഗ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ഹംസ അധ്യക്ഷത വഹിച്ചു. ഡോ. നൂറുല്‍ അമീന്‍, ഡോ.സുഹൈല്‍ അബ്ദുറബ്, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. അഫ്സല്‍ ജമാല്‍, ഡോ ഹരിദാസ്, ഡോ.യു.പി യഹിയാഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.  പ്രഫ. സമീറ കുഞ്ഞു, പ്രഫ. പി. സുഷാന്ത്, ഡോ. രാഖി രാജ ഗോപാല്‍...
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
Local

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

Perinthalmanna RadioDate: 01-05-2023പെരിന്തല്‍മണ്ണ: മറ്റു സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലും കോളജുകളിലും പ്രവേശനം ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച്‌ വിദ്യാര്‍ഥികളില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ച കേസില്‍ യുവാവ് അറസ്റ്റില്‍കുന്നക്കാവ് കോലോത്തൊടി വീട്ടില്‍ മുഹമ്മദ് മുബീനാണ് (34) അറസ്റ്റിലായത്. പെരിന്തല്‍മണ്ണയില്‍ കെ.എ.എം ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു ഇയാള്‍.കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ ബി.എഡ് അടക്കമുള്ള കോഴ്സുകളില്‍ ചേരുന്നതിന് വിദ്യാര്‍ഥികള്‍ പണം നല്‍കിയിരുന്നു. എന്നാല്‍, പ്രവേശനം ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ മുബീനെ സമീപിച്ചപ്പോള്‍ ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. പെരിന്തല്‍മണ്ണയിൽ എത്തി വിദ്യാര്‍ഥികള്‍ അന്വേഷിച്ചപ്പോള്‍ ഇയാളുടെ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു..തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി.അന്വേഷണത്തില്‍ അട...
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ തുരുമ്പെടുത്ത് നശിക്കുന്നത് 3,100 വാഹനങ്ങൾ
Local

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ തുരുമ്പെടുത്ത് നശിക്കുന്നത് 3,100 വാഹനങ്ങൾ

Perinthalmanna RadioDate: 01-05-2023പെരിന്തൽമണ്ണ: വിവിധ കേസുകളിൽപ്പെട്ട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ തുരുമ്പെടുത്ത് നശിക്കുന്നത് 3,100ഓളം വാഹനങ്ങൾ. തൃശൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊണ്ടി വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് മലപ്പുറത്താണ്. ലക്ഷങ്ങൾ വില മതിക്കുന്ന വാഹനങ്ങളടക്കം മഴയും വെയിലും കൊണ്ട് നശിക്കുന്നുണ്ട്. കാറുകൾ, ജീപ്പ്, ബൈക്ക്,​ ഓട്ടോറിക്ഷ,​ ലോറി അടക്കമുള്ള വാഹനങ്ങൾ മാസങ്ങളോളം പ്രവർത്തിപ്പിക്കാതെ നിറുത്തിയിടുമ്പോൾ തുരുമ്പെടുത്ത് ദ്രവിക്കുന്നുണ്ട്. നിയമനടപടികൾ നീളുന്നതും തൊണ്ടി വാഹനങ്ങൾ ഉടമയ്ക്ക് വിട്ടുനൽകുന്നതിലും ലേലം ചെയ്യുന്നതിലും വരുന്ന കാലതാമസമാണ് ഇതിന് കാരണം.മണൽ, മണ്ണ് മാഫിയകളിൽ നിന്ന് പിടികൂടുന്ന വാഹനങ്ങളിൽ മിക്കതിനും ശരിയായ രേഖകൾ ഉണ്ടാവാറില്ല. കുറ്റകൃത്യങ്ങളിലും ലഹരി കേസുകളിലും ഉൾപ്പെട്ട വാഹനങ്ങളുടെ അവസ്ഥയും ഇതു തന്നെ. ഇതിനാൽ തന്നെ ഉടമസ്ഥർ വാഹനം തേടിയെത്തില്...
അങ്ങാടിപ്പുറത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ വെളിച്ചമില്ല
Local

അങ്ങാടിപ്പുറത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ വെളിച്ചമില്ല

Perinthalmanna RadioDate: 30-04-2023അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള അനുബന്ധ റോഡിൽ വെളിച്ചമില്ലാത്തത് യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. ഇവിടെ ഉണ്ടായിരുന്ന ബൾബുകൾ ഫ്യൂസായതിനുശേഷം മാറ്റിയിട്ടില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.ഷൊർണൂർ-നിലമ്പൂർ റെയിൽവേ ലൈനിലൂടെ രാജ്യറാണി അടക്കം രാത്രി മൂന്നു സർവീസുകളുണ്ട്. ഷൊർണൂരിൽനിന്ന് തിരിച്ച് രാജ്യറാണി എക്‌സ്‍പ്രസ് പുലർച്ചെ 4.15-നു അങ്ങാടിപ്പുറത്തെത്തും. രാത്രി 8.45-നു ഷൊർണൂരിലേക്കും തിരിച്ച് നിലമ്പൂരിലേക്കുമായി രണ്ട് എക്‌സ്‍പ്രസ് വണ്ടികളും രാത്രി 10.25-നു രാജ്യറാണി എക്‌സ്‍പ്രസും അങ്ങാടിപ്പുറത്തെത്തുന്നുണ്ട്.ഇതിനുപുറമേ വൈകീട്ട് 6.30-നു നിലമ്പൂരിലേക്ക് എക്‌സ്‍പ്രസ് വണ്ടിയും ഉണ്ട്. ഒട്ടേറെപ്പേർ അങ്ങാടിപ്പുറത്തുനിന്ന് ഈ വണ്ടികളെ ആശ്രയിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങളുടെ വെളിച്ചമാണ്...
നവീകരിച്ച മൂസക്കുട്ടി ബസ്‌സ്റ്റാൻഡ് റോഡ് ഉദ്ഘാടനം ചെയ്തു
Local

നവീകരിച്ച മൂസക്കുട്ടി ബസ്‌സ്റ്റാൻഡ് റോഡ് ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 30-04-2023പെരിന്തൽമണ്ണ: വ്യത്യസ്ത സമര രീതികളും പ്രതിഷേധങ്ങളും വിവാദങ്ങളുമായി ശ്രദ്ധയിൽനിറഞ്ഞ മൂസക്കുട്ടി ബസ്‌ സ്റ്റാൻഡ് റോഡ് ഒടുവിൽ അടിപൊളി. 1.40 കോടി രൂപ ചെലവിൽ കുറവുകളെല്ലാം തീർത്താണ് ബി.എം.ബി.സി. നിലവാരത്തിൽ റോഡ് നവീകരിച്ചത്.വിപുലമായ രീതിയിൽ റോഡ് നവീകരിക്കുന്നതിന് നഗരസഭ ഒരു കോടി രൂപ അനുവദിച്ചിരുന്നു. പിന്നീട് കലുങ്ക് നിർമാണത്തിന് 15 ലക്ഷവും അനുവദിച്ചു. എന്നാൽ മറ്റൊരു കലുങ്കും ബൈപ്പാസ് ജങ്ഷനിൽ നിന്ന് റോഡിന് ഇരുവശവും ഓടയും നിർമിക്കേണ്ടി വന്നു. ഗതാഗതം പൂർണമായി നിരോധിച്ച് ജനുവരി ഏഴിനാണ് നിർമാണം തുടങ്ങിയത്. വിഷുവും പെരുന്നാളുമടക്കമുള്ള തിരക്കുകൾ പരിഗണിച്ച് റോഡുപണി കഴിഞ്ഞയുടൻ ബസുകൾക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കുകയായിരുന്നു.റോഡിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ പി. ഷാജി നിർവഹിച്ചു. ഉപാധ്യക്ഷ എ. നസീറ അധ്യക്ഷതവഹിച്ചു. നഗരസഭാംഗം കെ. ഉണ്ണിക്കൃഷ്ണൻ, നഗരസഭാ എൻജിനീ...
ജില്ലയിലെ 4 കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ കൊറിയർ സർവീസ് തുടങ്ങുന്നു
Local

ജില്ലയിലെ 4 കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ കൊറിയർ സർവീസ് തുടങ്ങുന്നു

Perinthalmanna RadioDate: 29-04-2023മലപ്പുറം: ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ കെ.എസ്.ആർ.ടി.സി. സ്വന്തം കൂറിയർ സർവീസ് തുടങ്ങുന്നു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 55 ഡിപ്പോകളിലാണ് സേവനമുണ്ടാകുക. ജില്ലയിലെ നാലു ഡിപ്പോകളാണ് ഇതിൽ ഉൾപ്പെടുക.ഡിപ്പോ ടു ഡിപ്പോ എന്ന നിലയിലായിരിക്കും സേവനം. 24 മണിക്കൂറിനകം സാധനങ്ങളും കവറുകളുമാണ് ആദ്യമെത്തിക്കുക. കോയമ്പത്തൂർ, തെങ്കാശി, െബംഗളൂരു, മൈസൂരു, നാഗർകോവിൽ എന്നിവിടങ്ങളിലേക്കും സേവനം ലഭ്യമാക്കും. രണ്ടുമാസത്തിനകം സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.2015-ൽ കെ.എസ്.ആർ.ടി.സി. മുഖേന സ്വകാര്യകമ്പനികൾ കൂറിയർ സർവീസ് തുടങ്ങിയിരുന്നെങ്കിലും അധികം മുൻപോട്ടു പോയില്ല. പുതിയ സർവീസ് കെ.എസ്.ആർ.ടി.സി.യുടെ പൂർണ നിയന്ത്രണത്തിലാകും.ഡിപ്പോകളിൽ രണ്ടു തരം സർവീസുകളാണ് ലഭിക്കുക. മലപ്പുറം ഡിപ്പോയിൽ 24 മണിക്കൂർ സേവനമുണ്ടാകും.പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ എന്നീ ഡിപ്പോകളിൽ...
കാരുണ്യ കാസ്പ് പദ്ധതിക്ക് പണമില്ല;  സൗജന്യ ചികിത്സ മുടങ്ങിയേക്കും
Local

കാരുണ്യ കാസ്പ് പദ്ധതിക്ക് പണമില്ല;  സൗജന്യ ചികിത്സ മുടങ്ങിയേക്കും

Perinthalmanna RadioDate: 29-04-2023മലപ്പുറം: കാരുണ്യ പദ്ധതിക്ക് സർക്കാർ സഹായം ലഭിക്കാത്തതിനാൽ ജില്ലയിലെ മൂന്ന് ജില്ലാ ആശുപത്രികളിൽ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ നൽകി വരുന്ന സൗജന്യ ചികിത്സ മുടങ്ങിയേക്കും.കാസ്പിലേക്ക് കേന്ദ്ര ആരോഗ്യവകുപ്പിൽ നിന്നു ലഭിച്ച തുക ഹോസ്പിറ്റലുകൾക്കു നൽകാതെ വകമാറ്റി ചെലവഴിച്ചതാണ് ഇതിനു കാരണമായതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ആരോപിച്ചു. ചികിത്സ മുടങ്ങുമെന്നു കാണിച്ച് സൂപ്രണ്ടുമാർ ജില്ലാപഞ്ചായത്തിലേക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മൂന്നു ഹോസ്പിറ്റലുകളിലേക്കായി അഞ്ചു കോടി രൂപയോളമാണ് സർക്കാർ നൽകാനുള്ളത്.കാസ്പിലേക്കു വേണ്ടി വരുന്ന തുകയുടെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കേണ്ടത്. ഇതിൽ കേന്ദ്ര വിഹിതം നേരത്തെ തന്നെ അനുവദിച്ചു കഴിഞ്ഞു.എന്നാൽ സംസ്ഥാന സർക്കാർ നൽകേണ്ട 40 ശതമാനം തുക കൂടി ഉൾപ്പെടെ വകയിരുത്തിയ ശേ...
നിക്ഷേപത്തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ പ്രതി 8 വർഷത്തിനുശേഷം പിടിയിൽ
Local

നിക്ഷേപത്തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ പ്രതി 8 വർഷത്തിനുശേഷം പിടിയിൽ

Perinthalmanna RadioDate: 29-04-2023പെരിന്തൽമണ്ണ∙ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അൻപതോളം കേസുകളിലുൾപ്പെട്ട പിടികിട്ടാപ്പുള്ളി  8 വർഷത്തിനു ശേഷം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായി. പാലക്കാട് പെരിങ്ങോട് ചാഴിയാട്ടിരിയിൽ അയ്യത്തുവളപ്പിൽ എ.വി.സജിത്തിനെ(43) ആണ് സിഐ സി.അലവിയുടെ നേതൃത്വത്തിൽ പിടികൂടിയത്.പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിക്ഷേപത്തട്ടിപ്പ് നടത്തിയതായാണ് കേസ്. 2015 ൽ കറുകംപുത്തൂർ കുറീസ് എന്ന പേരിൽ പെരിന്തൽമണ്ണയിലും  സ്ഥാപനം നടത്തിയിരുന്നു.  4 നിക്ഷേപകർ നൽകിയ പരാതിയുടെ അ‌ടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ പൊലീസ് കേസ് റജിസ്‌റ്റർ ചെയ്‌തത്.ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നു. 8 വർഷത്തോളമായി വിദേശത്ത് ഒളിച്ചു താമസിച്ച ശേഷം നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. കഴിഞ്ഞ ദിവസം സജിത്ത് വിദേശത്തു നിന്ന് തിരുവനന്തപുരം എയർപോർട്ട...
ജില്ലയിലെ മികച്ച താലൂക്കിനുള്ള ട്രോഫി പെരിന്തൽമണ്ണയ്ക്ക്
Local

ജില്ലയിലെ മികച്ച താലൂക്കിനുള്ള ട്രോഫി പെരിന്തൽമണ്ണയ്ക്ക്

Perinthalmanna RadioDate: 29-04-2023പെരിന്തൽമണ്ണ: ജില്ലയിൽ 2022 -23 സാമ്പത്തിക വർഷത്തെ ലാൻഡ് റവന്യൂ, റവന്യൂ റിക്കവറി എന്നിവയിൽ നൂറുശതമാനം തുകയും പിരിച്ചെടുത്ത് രണ്ടാംവർഷവും ജില്ലയിലെ മികച്ച താലൂക്കിനുള്ള ട്രോഫി പെരിന്തൽമണ്ണ താലൂക്ക് നേടി. കെട്ടിട നികുതി, ആഡംബര നികുതി, റവന്യൂ റിക്കവറി തുടങ്ങി സർക്കാരിലേക്കും മറ്റു ബാങ്കുകളിലേക്കും അടയ്ക്കേണ്ട തുക പിരിച്ചെടുത്താണ് ആറു താലൂക്കുകളെ പിന്നിലാക്കി പെരിന്തൽമണ്ണ നേട്ടമുണ്ടാക്കിയത്. ജില്ലയിലെ മികച്ച മൂന്ന് വില്ലേജുകളായി തിരഞ്ഞെടുക്കപ്പെട്ട എടപ്പറ്റയും മങ്കടയും പെരിന്തൽമണ്ണ താലൂക്കിലാണ്. നൂറുശതമാനം പിരിവിനു പുറമേ വില്ലേജ് ഓഫീസിൽനിന്ന് പൊതുജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളും മറ്റും പരിഗണിച്ചാണിത്. ജില്ലയിലെ മികച്ച റവന്യൂ റിക്കവറി ഡെപ്യൂട്ടി തഹസിൽദാർക്കുള്ള അവാർഡും പെരിന്തൽമണ്ണ താലൂക്കിലെ കെ. ഹബീബ് റഹ്‌മാനാണ്. കളക്ടറേറ്റിൽ നടത്തിയ ചടങ്ങിൽ കളക്ടർ വി.ആർ. പ...