Local

അങ്ങാടിപ്പുറം – വലമ്പൂർ റോഡിൽ ചൂടാറും മുൻപ് ടാറിങ് ഇളകുന്നു
Local

അങ്ങാടിപ്പുറം – വലമ്പൂർ റോഡിൽ ചൂടാറും മുൻപ് ടാറിങ് ഇളകുന്നു

Perinthalmanna RadioDate: 11-01-2023പെരിന്തൽമണ്ണ: മരാമത്ത് വകുപ്പിനു കീഴിലുള്ള പരിയാപുരം- അങ്ങാടിപ്പുറം റെയിൽവേ ഗേറ്റ് വലമ്പൂർ റോഡിൽ നടക്കുന്ന നവീകരണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. ഏറാന്തോട് മുതൽ വലമ്പൂർ വരെയാണ് പണി നടക്കുന്നത്. കഴിഞ്ഞ ദിവസം ആദ്യ ഘട്ട ടാറിങ് പൂർത്തിയായ ഭാഗങ്ങളിലെ ടാറിങ് അടർന്നു പോരുന്നതായാണ് ആക്ഷേപം. വാഹനങ്ങൾ കടന്നു പോകുന്ന ഭാഗങ്ങളിൽ റോഡ് പൊളിയുകയാണ്. വർഷങ്ങൾക്ക് മുൻപാണ് റോഡിന് ഫണ്ട് അനുവദിച്ചത്. ഏറെ സാങ്കേതിക കുരുക്കുകൾ മറി കടന്നാണ് കഴിഞ്ഞ ദിവസം പണി തുടങ്ങിയത്. നാട്ടുകാർ അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr--------------------------------------------...
പെരിന്തൽമണ്ണ നഗരസഭയിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു
Local

പെരിന്തൽമണ്ണ നഗരസഭയിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

Perinthalmanna RadioDate: 11-01-2023പെരിന്തൽമണ്ണ: നഗരസഭയിൽ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ 9,100 മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. സംസ്ഥാന ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യ കൃഷി പദ്ധതി പ്രകാരമുള്ള കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. നഗരസഭ ഓഫിസ് മുറ്റത്ത് വിതരണോദ്ഘാടനം ചെയർമാൻ പി. ഷാജി നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു. കൗൺസിലർ സാറ സലിം സ്വാഗതം പറഞ്ഞു. കർഷകരായ ഇസ്മായിൽ കല്ലിറമ്പിൽ, അബ്ദുറഹ്മാൻ കോലോത്തൊടി, അബ്ദുൽ ഗഫൂർ പച്ചീരി എന്നിവർ പങ്കെടുത്തു. ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം കാർപ്പ് മത്സ്യ. കുഞ്ഞുങ്ങൾക്കായി അപേക്ഷിച്ച മുഴുവൻ കർഷകർക്കും വിതരണം പൂർത്തിയാക്കി. കാർപ്പ്, വാള, വരാൽ, തിലാപ്പിയ ഇനങ്ങളിലായി ഏഴര ഏക്കർ കൃഷിക്കുള്ള മത്സ്യ കുഞ്ഞുങ്ങളെയാണ് ഈ വർഷം നഗരസഭ ജനകീയ മത്സ്യ കൃഷിയിലൂടെ വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ 2200, രണ്ട...
പന്ത് തട്ടി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി മലപ്പുറവും
Local

പന്ത് തട്ടി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി മലപ്പുറവും

Perinthalmanna RadioDate: 10-01-2023മലപ്പുറം: പന്ത് തട്ടി മലപ്പുറവും കേരളവും ഗിന്നസ്‌റെക്കോര്‍ഡില്‍ ഇടം നേടി. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാവിലെ ഏഴിന് ആരംഭിച്ച ഡ്രീം ഗോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ 12 മണിക്കൂര്‍ കൊണ്ട് 4500 കിക്ക് എടുത്താണ് ലോക റെക്കോഡ് നേടിയത്. ലോകത്ത് പല രാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം.12 മണിക്കൂര്‍കൊണ്ട് ഏറ്റവുമധികം പെനാല്‍റ്റി കിക്കുകള്‍ പൂര്‍ത്തിയാക്കി ലോക റെക്കോഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഇന്ന് കൈവരിച്ചത്. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡ്രീം ഗോള്‍ ഗിന്നസ് റെക്കോഡ് ഉദ്യമത്തില്‍ മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കോളെജ് വിദ്യാര്‍ഥികളും പൊതുജനങ്ങളുമാണ് പങ്കെടുത്തത്.തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ കോളെജ് വിദ്യാര്‍ഥികളെ 50 പേരടങ്ങുന്ന ടീമുകളായി തിരിച്ച് രാവിലെ ഏഴു മണി മുതലാണ് ഷൂട്ടൗട്...
കോവിഡ് പരിശോധന; സ്വകാര്യ മേഖല ബഹുദൂരം മുന്നിൽ
Local

കോവിഡ് പരിശോധന; സ്വകാര്യ മേഖല ബഹുദൂരം മുന്നിൽ

Perinthalmanna RadioDate: 10-01-2023മലപ്പുറം: കേരളത്തിൽ കോവിഡ് പരിശോധനയ്ക്ക് സൗകര്യമേർപ്പെടുത്തുന്നതിൽ സ്വകാര്യമേഖല സർക്കാർ മേഖലയെ ബഹുദൂരം പിന്നിലാക്കി. 2020-ൽ ഇവിടെ ആകെയുള്ള 34 പരിശോധനാ കേന്ദ്രങ്ങളിൽ 22 എണ്ണം സർക്കാർമേഖലയിലും 12 എണ്ണം സ്വകാര്യമേഖലയിലുമായിരുന്നെങ്കിൽ 2023-ൽ ആകെയുള്ള 198 കേന്ദ്രങ്ങളിൽ 52 എണ്ണം മാത്രമാണ് സർക്കാർ മേഖലയിൽ. ബാക്കി 146 എണ്ണം സ്വകാര്യ മേഖലയിലാണ്. കോവിഡ് ഭീഷണി വീണ്ടും ശക്തമായ സാഹചര്യത്തിലാണ് ഐ.സി.എം.ആർ. പുതിയ കണക്ക് പുറത്തുവിട്ടത്.രാജ്യത്താകെയും ഇപ്പോൾ സ്വകാര്യ മേഖലയിലാണ് എണ്ണം കൂടുതൽ. 2020-ൽ രാജ്യത്ത് ആകെയുള്ള 877 കേന്ദ്രങ്ങളിൽ 637 എണ്ണവും സർക്കാർ മേഖലയിലായിരുന്നു. സ്വകാര്യമേഖലയിൽ 240 ഉം. 2023 ആയപ്പോൾ 3394 ആയി. ഇതിൽ സർക്കാർ മേഖലയിൽ 1454 എണ്ണമുണ്ട്. സ്വകാര്യമേഖലയിൽ 1940 എണ്ണവും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) ഏതാനും ദിവസം മുമ്പ് പു...
നാലാം ശനിയാഴ്ച അവധിയാക്കുന്നതിനോട് വിയോജിച്ച് സര്‍വീസ് സംഘടനകള്‍
Kerala, Local

നാലാം ശനിയാഴ്ച അവധിയാക്കുന്നതിനോട് വിയോജിച്ച് സര്‍വീസ് സംഘടനകള്‍

Perinthalmanna RadioDate: 10-01-2023സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കുന്നതിനോട് വിയോജിച്ച് സര്‍വീസ് സംഘടനകള്‍. അഞ്ച് കാഷ്വല്‍ ലീവുകള്‍ കുറയ്ക്കുമെന്ന് സര്‍ക്കാര്‍ ഉപാധിവെച്ചതോടെയാണ് സംഘടനകള്‍ എതിര്‍ത്തത്. ആശ്രിതനിയമനത്തില്‍ നിലവിലുള്ള രീതി തുടരണമെന്നും ചര്‍ച്ചയില്‍ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു.ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സര്‍വീസ് സംഘടനകളുമായുള്ള ചര്‍ച്ച ചീഫ് സെക്രട്ടറി വി.പി. ജോയി വിളിച്ചുചേര്‍ത്തത്. നാലാം ശനിയാഴ്ച അവധിയാക്കണമെന്ന നിര്‍ദേശത്തിലും ആശ്രിതനിയമനം അഞ്ചുശതമാനമായി പരിമിതപ്പെടുത്തുന്നതിലുമാണ് ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുടെ അഭിപ്രായം ആരാഞ്ഞത്.നാലാം ശനിയാഴ്ച അവധിയാക്കുന്നതിനെ സര്‍വീസ് സംഘടനകള്‍ എതിര്‍ത്തു. നാലാം ശനിയാഴ്ച അവധിയാക്കിയാല്‍ കാഷ്വല്‍ ലീവുകളുടെ എണ്ണം കുറയ്ക്കുമെന്ന നിബന്ധനയാണ് സംഘടനകളുടെ എതിര്‍പ്പിനു പിന്നില്‍. നിലവില്‍...
ബഫർസോൺ മേഖല; ഫീൽഡ് സർവേ പൂർത്തിയായില്ല
Local

ബഫർസോൺ മേഖല; ഫീൽഡ് സർവേ പൂർത്തിയായില്ല

Perinthalmanna RadioDate: 10-01-2023കാളികാവ്: സൈലന്റ്‌വാലി കരുതൽമേയലയിൽ ഉൾപ്പെട്ട സ്വകാര്യ കൈവശഭൂമിയുടെ ഫീൽഡ്‌സർവേ പൂർത്തിയാക്കിയിട്ടില്ല. ഫീൽഡസർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുള്ള തീയതി ശനിയാഴ്ച അവസാനിച്ചതാണ്.പരാതികളുടെ എണ്ണക്കൂടുതലും ഭൂവിസ്തൃതി അധികമായതുമാണ് ഫീൽഡ് സർവേ വൈകുന്നതിന് കാരണമായി അധികൃതർ പറയുന്നത്. സൈലന്റ് വാലി കരുതൽ മേഖലയിൽപ്പെട്ട കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട് എന്നീ മൂന്ന് പഞ്ചായത്തുകളിൽ തിങ്കളാഴ്ചയും ഫീൽഡ് സർവേ പൂർത്തിയാക്കിയിട്ടില്ല.ഏറ്റവുംകൂടുതൽ പരാതികളുള്ളത് കരുവാരക്കുണ്ട് പഞ്ചായത്തിലാണ്. 205 പരാതികളിൽ 121 പരാതികളാണ് ഷീൽഡ് സർവേ നടത്തിയത്. 84 പരാതികൾ ബാക്കിയുണ്ട്, കാളികാവ് പഞ്ചായത്തിൽ 31 പരാതികളിൽ 25 എണ്ണത്തിലാണ് ഫീൽഡ്സർവേ പൂർത്തിയാക്കിയത്. ചോക്കാടിൽ 97 പരാതികളിൽ 46 പരാതികളിലാണ് ജിയോടാഗ് ചെയ്യാൻ കഴിഞ്ഞത്. ഫീൽഡ്‌സർവേ പൂർത്തിയാക്കാത്തതുമായി ബന്...
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി
Kerala, Local

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

Perinthalmanna RadioDate: 10-01-2023കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കായിരുന്നു സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി.പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായായിരുന്നു സര്‍ക്കാര്‍ 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചിരുന്നത്. ഇതു സംബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരം കേന്ദ്ര സര്‍ക്കാരിനാണ് ഇത്തരത്തില്‍ നിര...
പുതുവത്സരാഘോഷത്തിനിടെ പോലീസിനെ കല്ലെറിഞ്ഞ കേസിൽ ഏഴുപേർ കീഴടങ്ങി
Local

പുതുവത്സരാഘോഷത്തിനിടെ പോലീസിനെ കല്ലെറിഞ്ഞ കേസിൽ ഏഴുപേർ കീഴടങ്ങി

Perinthalmanna RadioDate: 10-01-2023പെരിന്തൽമണ്ണ: താഴേക്കോട് കരിങ്കാളിക്കാവിൽ പുതുവത്സരാഘോഷത്തിനിടെ പോലീസിനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും പോലീസ് വാഹനത്തിന് കേടുപാടുണ്ടാക്കുകയും ചെയ്ത കേസിൽ ഏഴുപേർ കീഴടങ്ങി. അരക്കുപറമ്പ് കരിങ്കാളിക്കാവ് സ്വദേശികളായ കണ്ണാത്തിയിൽ രതീഷ്‌കുമാർ (37), വലിയ പീടിയേക്കൽ ബാബുമണി (39), കൂട്ടപ്പുലാൻ പ്രേംപ്രകാശ്(45), വലിയ പീടിയേക്കൽ മഹേഷ്(31), കൂട്ടപ്പുലാക്കൽ പ്രമോദ് (39), കൂട്ടപ്പുലാക്കൽ മജുമോൻ (38), തൊണ്ടിയിൽ അനൂപ് (41) എന്നിവരാണ് തിങ്കളാഴ്ച ഉച്ചയോടെ പെരിന്തൽമണ്ണ പോലീസ്‌സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതോടെ സംഭവത്തിൽ പത്തുപേർ അറസ്റ്റിലായി. മൂന്നുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതോടെയാണ് ഇവർ കീഴടങ്ങിയത്. പോലീസ് വാഹനത്തിന്റെ ചില്ല് തകർന്നതടക്കമുള്ളവയിൽ പൊതുമുതൽ നശിപ്പിക്കൽ നിരോധനനിയമം അടക്കമുള്ളവ പ്രകാരമാണ് കേസെടുത്തി...
കൂടെ വനിതാ കൂട്ടായ്മയുടെ പ്രവർത്തനത്തിലൂടെ നിരാലംബരായ കുടുംബത്തിന് വീട് ഒരുങ്ങി
Local

കൂടെ വനിതാ കൂട്ടായ്മയുടെ പ്രവർത്തനത്തിലൂടെ നിരാലംബരായ കുടുംബത്തിന് വീട് ഒരുങ്ങി

Perinthalmanna RadioDate: 09-01-2023പെരിന്തൽമണ്ണ: പേര് അന്വർഥമാക്കുന്ന ‘കൂടെ’ വനിതാ കൂട്ടായ്മയുടെ പ്രവർത്തനത്തിലൂടെ നിരാലംബരായ ഒരു കുടുംബത്തിന് വീടൊരുങ്ങി. നാല് വനിതകൾ മാത്രമുള്ള കുടുംബം അടച്ചു പൂട്ടിക്കിടക്കാൻ ഒരു വാതിൽ പോലുമില്ലാത്ത വീട്ടിലാണ് കഴിഞ്ഞിരുന്നത്. പെരിന്തൽമണ്ണ ഒലിങ്കര താഴെവെട്ടിയിൽ തൈക്കോട്ടിൽ ഖദീജയും രണ്ട് പെൺമക്കളും അവരിലൊരാളുടെ മകളുമാണ് സുരക്ഷിതത്വമില്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്നത്. പാർക്കിൻസൺ ബാധിതയാണ് എഴുപതുകാരിയായ ഖദീജ.തികച്ചും അരക്ഷിതമായ ചുറ്റുപാടുകളോട് പോരാടി കഴിഞ്ഞിരുന്ന കുടുംബത്തിന് നിയമസഹായം നൽകുന്നതിനായാണ് മാസങ്ങൾക്കു മുൻപ് ‘കൂടെ’ ഭാരവാഹികളെത്തുന്നത്. സെക്രട്ടറി അഡ്വ. ഇന്ദിര നായരുടെയും പ്രസിഡന്റ് ഡോ. ഫെബീന സീതിയുടെയും നേതൃത്വത്തിലെത്തിയ സംഘം വീടും പരിസരവും നിരീക്ഷിച്ചു. സ്ത്രീകൾ മാത്രമുള്ള വീടിന് അടച്ചുറപ്പുള്ള ശൗചാലയം നിർമിച്ചുനൽകിയാലെന്തെന്ന ചിന്ത ഒടു...
മുതുവറക്കുളം മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ചു
Local

മുതുവറക്കുളം മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ചു

Perinthalmanna RadioDate: 09-01-2023അങ്ങാടിപ്പുറം : മലിനമായതിനെ തുടർന്ന് ഉപയോഗ യോഗ്യമല്ലാതായ മുതുവറ മഹാവിഷ്ണു ക്ഷേത്രക്കുളം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ചു. കുളത്തിലെ വെള്ളം, ക്ഷേത്രത്തിലെ രണ്ടു കിണറുകളിലെ വെള്ളം, ക്ഷേത്രത്തിനു തൊട്ടടുത്ത വാഹന വില്പന ശാലയിലെ മലിന ജലം, സ്ഥാപനത്തിനോട് ചേർന്നുള്ള വീട്ടിലെ വെള്ളം എന്നീ സാമ്പിളുകൾ പരിശോധനയ്ക്കായി കൊണ്ടുപോയി.ശേഖരിച്ച ഈ വെള്ളം ബോർഡിന്റെ ലാബിൽ പരിശോധന നടത്തും. മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ പി. രേഷ്മ, സീനിയർ സയിന്റിഫിക് അസിസ്റ്റന്റ് കെ.ടി. ഷഹർബാൻ, ഉദ്യോഗസ്ഥരായ ബിനോയ്, അലി എന്നിവരാണ് പരിശോധനയ്ക്ക് എത്തിയത്.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs...