Wednesday, September 23

Local

റംസാനിൽ അഞ്ചാമത്തെ വെള്ളിയാഴ്ച്ചയും ലഭിച്ച സന്തോഷത്തിൽ വിശ്വാസികൾ
Local

റംസാനിൽ അഞ്ചാമത്തെ വെള്ളിയാഴ്ച്ചയും ലഭിച്ച സന്തോഷത്തിൽ വിശ്വാസികൾ

Perinthalmanna RadioDate: 21-04-2023പെരിന്തൽമണ്ണ: ഇത്തവണത്തെ റമസാനിൽ അഞ്ച് വെള്ളിയാഴ്ച ലഭിച്ച സന്തോഷത്തിലാണ് വിശ്വാസികൾ. ഇന്നലെ മാസം കാണാത്തത് കൊണ്ടാണ് വിശ്വാസികൾക്ക് റമസാനിലെ അഞ്ചാമത്തെ വെള്ളിയാഴ്ച്ചയായ ഇന്നത്തെ ജുമുഅയും ലഭിച്ചത്. പതിവ് പോലെ തന്നെ ഇത്തവണയും വിശ്വാസികൾ നേരത്തേ തന്നെ പള്ളിയിൽ എത്തിയിരുന്നു. ചെറിയ പെരുന്നാൾ ആഘോഷങ്ങൾ അതിരു കടക്കരുതെന്നും കുടുംബ ബന്ധം ഊട്ടിയുറപ്പിക്കണമെന്നും ഖത്വീബ്മാർ വിശ്വാസി സമൂഹത്തെ ഓർമിപ്പിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E2dEC1CYZr68WrVmzEEgSL----------...
പെരിന്തൽമണ്ണയിൽ 2000 വീടുകളിലേക്ക് ബയോ ബിന്നുകൾ വിതരണം ചെയ്തു
Local

പെരിന്തൽമണ്ണയിൽ 2000 വീടുകളിലേക്ക് ബയോ ബിന്നുകൾ വിതരണം ചെയ്തു

Perinthalmanna RadioDate: 21-04-2023പെരിന്തൽമണ്ണ: ഉറവിടമാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി ജൈവമാലിന്യം വളമാക്കി മാറ്റുന്നതിനുള്ള 2000 ബയോ ബിന്നുകൾ നഗരസഭ വിതരണം ചെയ്തു.വീടുകളിലെ ജൈവ മാലിന്യം വീടുകളിൽ തന്നെ സംസ്കരിക്കുന്ന രീതിയിലേക്ക് സമൂഹമാകെ മാറുന്നതിനുള്ള ചുവടു വെപ്പാണ് പദ്ധതി ആവിഷ്കരിച്ചത്. മാലിന്യം ഓരോരുത്തരുടെയും ഉത്തരവാദിത്വമായി മാറുന്നതിലൂടെ തോത് കുറയ്ക്കുന്നതിനും ഫല പ്രദമായി സംസ്കരിക്കുന്നതിനുമാകുമെന്ന് വിതരണോദ്ഘാടനം നിർവഹിച്ച് നഗരസഭാധ്യക്ഷൻ പി. ഷാജി പറഞ്ഞു.ആദ്യഘട്ടത്തിൽ ആയിരം പട്ടികജാതി വീടുകളിലേക്കും ആയിരം ജനറൽ വീടുകളിലേക്കുമായാണ് ബയോ ബിന്നുകൾ നൽകുന്നത്. നഗരസഭാ ഉപാധ്യക്ഷ എ. നസീറ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അമ്പിളി മനോജ്, സുനിൽകുമാർ, നഗരസഭാ സെക്രട്ടറി ജി. മിത്രൻ, ഹെൽത്ത് സൂപ്പർവൈസർ സി.കെ. അബ്ദുൾ നാസർ തുടങ്ങിയവർ പ്രസംഗിച്ചു..........................................
ജില്ലയിൽ അനെർട്ടിന്റെ ആദ്യ ഇലക്ട്രിക്  ചാർജിങ് സ്റ്റേഷൻ പെരിന്തൽമണ്ണയിൽ
Local

ജില്ലയിൽ അനെർട്ടിന്റെ ആദ്യ ഇലക്ട്രിക്  ചാർജിങ് സ്റ്റേഷൻ പെരിന്തൽമണ്ണയിൽ

Perinthalmanna RadioDate: 21-04-2023പെരിന്തൽമണ്ണ: ജില്ലയിൽ അനർട്ടിന്റെ ആദ്യ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ പെരിന്തൽമണ്ണയിൽ 24-ന് തുടങ്ങും. രാവിലെ പത്തിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷത വഹിക്കും. നഗരസഭയുടെ കീഴിലുള്ള മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിലാണ് കേന്ദ്രം.60 കിലോവാട്ട്, 22 കിലോവാട്ട്, ടെസ്ല കാറുകളിൽ ഉപയോഗിക്കുന്നതിനുള്ള ഷാഡമോ എന്നിങ്ങനെ മൂന്ന് ചാർജിങ് ഗണ്ണുകളാണ് കേന്ദ്രത്തിലുള്ളത്. ഒരേസമയം രണ്ട് കാറുകൾക്ക് ചാർജ് ചെയ്യാം.പൂർണ ചാർജിങ്ങിന് 30 മുതൽ 45 മിനിറ്റ് മതിയാകും. ഒരു യൂണിറ്റിന് 13 രൂപയും ജി.എസ്.ടി.യും നൽകണം. പ്ലേ സ്റ്റോറിൽ ലഭിക്കുന്ന ഇലക്ട്രിഫൈ (Electreefi) എന്ന ആപ്പിലൂടെ പണമടയ്ക്കാം.ചാർജിങ് നിയന്ത്രിക്കുന്നത് ആപ്പ് വഴിയായതിനാൽ ജീവനക്കാരുടെ ആവശ്യമില്ലെന്നതും പ്രത്യേകതയാണ്. ജില്ലയിലെ ഇലക്‌ട്രിക്ക് വാഹന...
ജില്ലാ ആശുപത്രിയിൽ ടോക്കൺ മെഷീൻ തകരാറിലാത് രോഗികൾക്ക് ദുരിതമാകുന്നു
Local

ജില്ലാ ആശുപത്രിയിൽ ടോക്കൺ മെഷീൻ തകരാറിലാത് രോഗികൾക്ക് ദുരിതമാകുന്നു

Perinthalmanna RadioDate: 20-04-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ രോഗികളുടെ സൗകര്യത്തിനായി മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ച ടോക്കൺ മെഷീനുകൾ തകരാറിലായി. ഒപി ടിക്കറ്റ് കൗണ്ടറിന് മുന്നിലും ഡോക്ടർമാരുടെ ഒപിക്ക് മുന്നിലും ഫാർമസിയിലും വരി നിന്ന് മടുക്കുകയാണ് ഇവിടെ എത്തുന്നവർ. കഴിഞ്ഞ ദിവസം ഫാർമസിക്ക് മുന്നിൽ ഏറെ നേരം വരി നിന്നതു മൂലം ഒരാൾ തലചുറ്റി വീണ സംഭവവും ഉണ്ടായി. ആളുകൾ വരി നിൽക്കുന്നത് ഒഴിവാക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്പെഷ്യൽറ്റി വിഭാഗം ഡോക്ടർമാരുടെ കാബിനു മുന്നിലും ടോക്കൺ മെഷീനുകൾ സ്ഥാപിച്ചത്. പ്രതിദിനം രണ്ടായിരത്തോളം പേരാണ് പല ദിവസങ്ങളിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്. അതേ സമയം ടോക്കൺ മെഷീനുകളുടെ തകരാറ് പരിഹരിക്കുന്നതിന് കെൽട്രോൺ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായും പരിഹരിക്കാൻ നിർദേശം നൽകിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എംകെ റഫീഖ അറിയിച്ചു...
പെരിന്തൽമണ്ണയിൽ വയോധികർക്ക് കട്ടിലുകൾ വിതരണം ചെയ്തു
Local

പെരിന്തൽമണ്ണയിൽ വയോധികർക്ക് കട്ടിലുകൾ വിതരണം ചെയ്തു

Perinthalmanna RadioDate: 19-04-2023പെരിന്തൽമണ്ണ: നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗം വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. 4.2 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. നഗരസഭാ ഓഫിസ് പരിസരത്തു നടന്ന ചടങ്ങിൽ വിവിധ വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 പേർക്കാണ് കട്ടിലുകൾ നൽകിയത്. നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷ അമ്പിളി മനോജ് ആധ്യക്ഷ്യം വഹിച്ചു. സ്ഥിര സമിതി അധ്യക്ഷൻ മുണ്ടുമ്മൽ ഹനീഫ, സെക്രട്ടറി ജി.മിത്രൻ, കൗൺസിലർ ഷെർലിജ എന്നിവർ പ്രസംഗിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ...
കടുത്ത വേനലിലും തണുപ്പ്; കൊടികുത്തിമലയിലേക്ക് സഞ്ചാരികളുടെ തിരക്ക്
Local

കടുത്ത വേനലിലും തണുപ്പ്; കൊടികുത്തിമലയിലേക്ക് സഞ്ചാരികളുടെ തിരക്ക്

Perinthalmanna RadioDate: 19-04-2023പെരിന്തൽമണ്ണ: മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടുകുത്തിമല തുറന്നതോടെ  സഞ്ചാരികളുടെ തിരക്കും വർധിച്ചു. അവധിയായതോടെ നിരവധിപേരാണ് ഈ മനോഹരയിടത്തേക്കു എത്തിച്ചേരുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ കൊടികുത്തിമലയുടെ പ്രകൃതിസൗന്ദര്യവും കുളിരും നുകരാന്‍ എത്തുമെന്നാണ് നിഗമനം. കുറഞ്ഞ ചെലവിൽ കുടുംബവുമൊത്തു ഒഴിവ് ദിനം ആഘോഷമാക്കാൻ മികച്ച ഇടങ്ങളിൽ ഒന്നാണ് ഈ  ഹിൽസ്റ്റേഷൻ.*കടുത്ത വേനലിലും തണുപ്പ്*മലപ്പുറം ജില്ലയിയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് കൊടികുത്തിമല. മലപ്പുറത്തിന്റെ മിനി ഊട്ടി എന്നും ഇവിടം അറിയപ്പെടുന്നു. വെട്ടത്തൂർ, താഴേക്കോട് ഗ്രാമങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നു 522 മീറ്റർ ഉയരത്തിലാണ് മലയുടെ സ്ഥാനം. അതുകൊണ്ടുതന്നെ കടുത്ത വേനലിൽ പോലും തണുപ്പുള്ള പ്രദേശമാണിത്. സമീപ ജില്ലയായ പാലക്കാട് നിന്നും ...
പെരിന്തൽമണ്ണ നഗരസഭ എസ് സി വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ നൽകി
Local

പെരിന്തൽമണ്ണ നഗരസഭ എസ് സി വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ നൽകി

Perinthalmanna RadioDate: 19-04-2023പെരിന്തൽമണ്ണ: നഗരസഭയുടെ വാർഷിക പദ്ധതിയിൽ പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ്പുകളുടെ വിതരണം നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. 13 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയുടെ ഭാഗമായി 34 വിദ്യാർഥികൾക്കാണ് ലാപ്‌ടോപ്പുകൾ നൽകിയത്. നഗരസഭാംഗം അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സി.പി. ഷെർളിജ, എം. സരോജ തുടങ്ങിയവർ പ്രസംഗിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E2dEC1CYZr68WrVmzEEgSL---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങള...
20 ഗ്രാം എം.ഡി.എം.എ.യുമായി നാലു പേർ പെരിന്തൽമണ്ണയിൽ അറസ്റ്റിൽ
Local

20 ഗ്രാം എം.ഡി.എം.എ.യുമായി നാലു പേർ പെരിന്തൽമണ്ണയിൽ അറസ്റ്റിൽ

Perinthalmanna RadioDate: 19-04-2023പെരിന്തൽമണ്ണ: ബെംഗളൂരുവിൽനിന്ന് നാട്ടിലെത്തിച്ച് വില്പന നടത്താൻ ശ്രമിച്ച 20 ഗ്രാം എം.ഡി.എം.എ.യുമായി നാലുപേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. അലനല്ലൂർ കാപ്പ് കാഞ്ഞിരത്തിങ്ങൽ മുഹമ്മദ് മിസ്‌ഫിർ(21), തേലക്കാട് ഓട്ടക്കല്ലൻ മുഹമ്മദ് റിൻഷാൻ(22), അരക്കുപറമ്പ് പള്ളിക്കുന്ന് മരുത്തൻപാറ വിഷ്ണു(21), വേങ്ങൂർ മഠത്തിൽ മുഹമ്മദ് മുർഷിദ്(22) എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സി. അലവി, എസ്.ഐ. എ.എം. യാസിർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ഏജന്റുമാരിൽനിന്ന് ഓൺലൈൻ പണമിടപാട് വഴി ഇത്തരം സിന്തറ്റിക് മയക്കുമരുന്നുകൾ കാരിയർമാർ മുഖേന നാട്ടിലെത്തിച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി വില്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമ...
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ; ഇന്നലെ ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ്
Kerala, Local

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ; ഇന്നലെ ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ്

Perinthalmanna RadioDate: 18-04-2023അവധി ദിവസങ്ങൾ കഴിഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും റെക്കോർഡിലെത്തി. സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രിൽ 13ന് 10.0302 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. വ്യാഴാഴ്ചത്തെ ഉപയോഗത്തെക്കാൾ നേരിയ വർധനയാണ് ഇന്നലെ ഉണ്ടായത്.കഴിഞ്ഞ ഏപ്രിലിൽ രേഖപ്പെടുത്തിയ 9.230 കോടി യൂണിറ്റായിരുന്നു ഇതുവരെയുള്ള സർവകാല റെക്കോർഡെങ്കിൽ ഈ വർഷം ഏപ്രിൽ 13ന് 10.0302 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. ഈ റെക്കോർഡാണ് ഇന്നലെ വീണ്ടും മറികടന്നത്. കഴിഞ്ഞ ഏപ്രിലിൽ ഉപയോഗിച്ചതിനേക്കാൾ ഏതാണ്ട് എട്ടു ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഈ ഏപ്രിലിൽ കേരളം ഉപയോഗിച്ചത്. കടുത്ത ചൂടാണ് വൈദ്യുതി ഉപയോഗം റെക്കോർഡിൽ എത്തുന്നതിന് കാരണം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---...
പെരുന്നാൾ ഉല്ലാസ യാത്രയുമായി പെരിന്തൽമണ്ണ കെഎസ്ആർടിസി
Local

പെരുന്നാൾ ഉല്ലാസ യാത്രയുമായി പെരിന്തൽമണ്ണ കെഎസ്ആർടിസി

Perinthalmanna RadioDate: 18-04-2023പെരിന്തൽമണ്ണ: പെരുന്നാൾ സ്‌പെഷൽ യാത്രയുമായി കെഎസ്‌ആർടിസി പെരിന്തൽമണ്ണ ഡിപ്പോ. 25ന് വാഗമണ്ണിലേക്കുള്ള യാത്രയും 27ന് എറണാകുളം ആഡംബര കപ്പൽ യാത്രയുമാണ് ഒരുക്കിയിട്ടുള്ളത്. വാഗമണ്ണിലേക്ക് 50 പേർക്കും കപ്പൽ യാത്രയ്ക്ക് 40 പേർക്കുമാണ് അവസരം. 25ന് പുലർച്ചെ 5ന് ഇടുക്കി ഡാം വഴിയാണ് വാഗമൺ യാത്ര. 27ന് പുലർച്ചെ പെരിന്തൽമണ്ണയിൽ മടങ്ങിയെത്തും. കപ്പൽ യാത്രയ്‌ക്ക് 27ന് രാവിലെ 9ന് പെരിന്തൽമണ്ണയിൽനിന്നു പുറപ്പെട്ട് വൈകിട്ട് മടങ്ങിയെത്തും. 9048848436.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsap...