Local

പെരിന്തൽമണ്ണയിൽ 1.25 കോടി രൂപയുടെ വിവിധ പ്രവൃത്തികൾക്ക് ഭരണാനുമതി
Local

പെരിന്തൽമണ്ണയിൽ 1.25 കോടി രൂപയുടെ വിവിധ പ്രവൃത്തികൾക്ക് ഭരണാനുമതി

Perinthalmanna RadioDate: 28-12-2022പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ നജീബ് കാന്തപുരം എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.25 കോടി രൂപയുടെ വിവിധ പ്രവൃത്തികൾക്ക് ഭരണാനുമതി. പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജ് സൗന്ദര്യവത്കരണത്തിന് 50 ലക്ഷം രൂപ, ചെറുകര ഇ.ആർ. സ്മാരക മിനിസ്റ്റേഡിയം നവീകരണത്തിന് 25 ലക്ഷം, കാര ജി.എൽ.പി. സ്‌കൂൾ കെട്ടിട നിർമാണത്തിന് 40 ലക്ഷം, പെരിന്തൽമണ്ണ നഗരസഭയിലെ പെലക്കാട് കുന്നുമ്മൽചോല റോഡിന് പത്ത് ലക്ഷം എന്നീ പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്.അങ്ങാടിപ്പുറം പഞ്ചായത്തിലെ വിവിധ റോഡുകൾ നവീകരിക്കുന്നതിന് 52 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മഞ്ഞളാംകുഴി അലി എം.എൽ.എ. അറിയിച്ചു. എം.എൽ.എ.യുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്നാണ് തുക വകയിരുത്തിയത്. അങ്ങാടിപ്പുറം പഞ്ചായത്തിലെ തിരൂർക്കാട് പാറ -പുതുച്ചിറ-പടിഞ്ഞാറേപ്പാടം റോഡ് (22 ലക്ഷം), ആട്ടീരി റയിലുംകര റോഡ്...
ബ്ലോക്ക് പഞ്ചായത്ത് ആവാസ് പ്ലസ് പദ്ധതിയിൽ 35 വീടുകളുടെ നിർമാണം പൂർത്തികരിച്ചു
Local

ബ്ലോക്ക് പഞ്ചായത്ത് ആവാസ് പ്ലസ് പദ്ധതിയിൽ 35 വീടുകളുടെ നിർമാണം പൂർത്തികരിച്ചു

Perinthalmanna RadioDate: 27-12-2022പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്ത് 2021-22 പിഎംഎവൈജി (ആവാസ് പ്ലസ്) പദ്ധതിയിൽ 35 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. 135 വീടുകളാണ് ബ്ലോക്ക് പരിധിയിൽ അനുവദിച്ചിട്ടുള്ളത്. നിർമാണം പൂർത്തീകരിച്ച ഗുണഭോക്താക്കൾക്കുള്ള താക്കോൽ വിതരണം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. 7 പേർക്കാണ് ഇന്നലെ താക്കോൽ കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ ആധ്യക്ഷ്യം വഹിച്ചു. വിട് നിർമാണം പൂർത്തീകരിച്ചവർക്കുള്ള ഭൂരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ കൈമാറി. ലൈഫ് ഭവന നിർമാണ പദ്ധതി പഞ്ചായത്തുകൾക്കുള്ള അധിക ധനസഹായ വിതരണം നഗരസഭാധ്യക്ഷൻ പി.ഷാജി നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച വജ്രജൂബിലി കലാകാരന്മാർക്ക് ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ആലിപ്പറ്റ ജമീല ഉപഹാരം കൈമാറി. പഞ്ചായത്ത് പ്രസിഡന്റുമാ രായ കെ.പി.സഈദ, ജമീല ചാലിയത്തൊടി, ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷൻമാ...
പുതുവത്സര ആഘോഷങ്ങള്‍; കർശന മാർഗ്ഗ നിർദ്ദേശവുമായി പൊലീസ്
Kerala, Latest, Local

പുതുവത്സര ആഘോഷങ്ങള്‍; കർശന മാർഗ്ഗ നിർദ്ദേശവുമായി പൊലീസ്

Perinthalmanna RadioDate: 27-12-2022തിരുവനന്തപുരം: പുതുവര്‍ഷ ആഘോഷങ്ങളിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗ രേഖയുമായി പൊലീസ്. പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണം. ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനും നിര്‍ദേശം നല്‍കും.ഡിജെ പാര്‍ട്ടികള്‍ നടത്തുന്നവര്‍ മുന്‍കൂട്ടി പൊലീസിനെ അറിയിക്കണം. പങ്കെടുക്കുന്നവരുടെ പേരു വിവരങ്ങള്‍ കൈമാറണം. ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്നവരെ കൂടാതെ പുറമേ നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നുണ്ടെങ്കിൽ പ്രത്യേകം അറിയിക്കണം. പാര്‍ട്ടി ഹാളിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഇടങ്ങളില്‍ ക്യാമറ സ്ഥാപിക്കണം, ദൃശ്യങ്ങള്‍ ആവശ്യമെങ്കില്‍ പൊലീസിനു കൈമാറുകയും ചെയ്യണം. ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കണമെന്നുമാണ് പ്രധാന നിര്‍ദേശങ്ങള്‍.ഇക്കാര്യങ്ങള്‍ ...
ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ ആരംഭിച്ചു
Local

ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ ആരംഭിച്ചു

Perinthalmanna RadioDate: 27-12-2022പട്ടിക്കാട്: ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ ആരംഭിച്ചു. മൂന്ന് ഘട്ടങ്ങളായിട്ടാണ് ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 187 സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റുകളില്‍ 6746 അംഗങ്ങളാണുള്ളത്. സ്‌കൂള്‍തല ക്യാമ്പില്‍ മികവ് തെളിയിച്ച 2008 കുട്ടികളാണ് ഉപജില്ലാ ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഓരേ യൂനിറ്റില്‍ നിന്ന് പ്രോഗ്രാമിങ്, ആനിമേഷന്‍ വിഭാഗങ്ങളില്‍ നാലു വീതം കുട്ടികളെയാണ് ഉപജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തിരിക്കുന്നത്.ലഹരി വിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ ക്യാമ്പിന്റെ പ്രത്യേകത. ലഹരിയുടെ പിടിയില്‍ പെടാതെ കുട്ടിയെ സുരക്ഷിതയായി വീട്ടില്‍ എത്തിക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം പ...
പട്ടിക്കാട് റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്കിന്‌ താത്കാലിക പരിഹാരം
Local

പട്ടിക്കാട് റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്കിന്‌ താത്കാലിക പരിഹാരം

Perinthalmanna RadioDate: 27-12-2022പട്ടിക്കാട്: റെയിൽവേ ഗേറ്റിലെ ബ്ലോക്കിന് താത്കാലിക പരിഹാരമായി. ഗേറ്റിലെ ട്രാക്കിലെ അറ്റകുറ്റ പണികൾക്ക് വേണ്ടി മൂന്നു ദിവസം അടച്ചിട്ട് പണി കഴിഞ്ഞപ്പോൾ വലിയ കുഴികളുണ്ടാകുകയും ഗതാഗതക്കുരുക്കുണ്ടാകുകയുമായിരുന്നു. റെയിൽവേയുടെ അനുമതിയോടെ നാട്ടുകാർ കുഴികളിൽ ക്വാറിമാലിന്യം നിരത്തിയാണ് പരിഹാരമുണ്ടാക്കിയത്. വാർഡംഗം എൻ.കെ. ബഷീർ, റെയിൽവേയ്സ് ക്ലബ്ബ് പ്രവർത്തകരായ കെ.ടി. മുനീർ, കെ.ടി. ഫാറൂഖ്, പി.എം.എ. ഗഫൂർ, കെ.ടി. മുജീബ്, പാറശ്ശരി അക്ബർ, എം. മുനീർ, പി. യൂനുസ്, എം. മൻസൂർ എന്നിവർ നേതൃത്വം നൽകി.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്കിന് തറക്കല്ലിട്ടു
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്കിന് തറക്കല്ലിട്ടു

Perinthalmanna RadioDate: 27-12-2022പെരിന്തൽമണ്ണ: നവകേരളം കർമ പദ്ധതി രണ്ടിന്റെ ഭാഗമായി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്ക് കെട്ടിടത്തിന്റെ തറക്കല്ലിടൽ നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ജില്ല ആശുപത്രിയിൽ ലിഫ്റ്റ് സജ്ജീ കരിക്കാൻ 70 ലക്ഷം രൂപയും ടോയ്ലറ്റ് നവീകരിക്കാൻ 40 ലക്ഷം രൂപയും അടക്കം അഞ്ചു കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികൾ ജില്ലാ പഞ്ചായത്ത് തയാറാക്കിയിട്ടുണ്ടെന്ന് എം. കെ. റഫീഖ പറഞ്ഞു.കളക്ടർ വി.ആർ. പ്രേംകുമാർ മുഖ്യാതിഥിയായി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷൻ പി. ഷാജി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, ജില്ലാ പഞ്ചായത്തംഗങ്ങളായ നസീബ അസീസ്, ആലിപ്പറ്റ ജമീല, ഷഹർബാൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, എച്ച്.എം.സി. അംഗങ്ങൾ, സൂപ...
രാജ്യവ്യാപകമായി ആരോഗ്യ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 27ന് മോക്ക് ഡ്രില്‍
India, Kerala, Local

രാജ്യവ്യാപകമായി ആരോഗ്യ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 27ന് മോക്ക് ഡ്രില്‍

Perinthalmanna RadioDate: 25-12-2022ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലുടനീളം മോക്ക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 27നാണ് മോക്ക് ഡ്രില്‍ നടക്കുക. കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനായാണ് മോക്ക് ഡ്രില്‍ നടത്തുന്നത്.ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലായിരിക്കണം ആരോഗ്യവകുപ്പ് മോക്ഡ്രില്‍ നടത്തേണ്ടതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറി രജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. അന്ന് വൈകീട്ട് തന്നെ മോക്ക് ഡ്രില്‍ ഫലം അപ്ലോഡ് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ച കത്തില്‍ പറയുന്നു.ഓരോ സംസ്ഥാനങ്ങ...
മാർച്ചിനകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതം
India, Kerala, Local

മാർച്ചിനകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതം

Perinthalmanna RadioDate: 25-12-2022ന്യൂഡൽഹി: മാർച്ചിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമായി കണക്കാക്കുമെന്ന് ആദായനികുതിവകുപ്പ്. ഏപ്രിൽ ഒന്നുമുതൽ ഇതു കർശനമായി നടപ്പാക്കും.ഇളവുള്ള വിഭാഗങ്ങളിൽപ്പെട്ടവരല്ലാത്തവരെല്ലാം പാൻകാർഡും ആധാറുമായി ബന്ധിപ്പിക്കണം. അസം, ജമ്മുകശ്മീർ, മേഘാലയ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ, 80 വയസ്സ് പൂർത്തിയായവർ, ഇന്ത്യൻ പൗരത്വമില്ലാത്തവർ തുടങ്ങിയവർക്കാണ് ആധാർ ബന്ധിപ്പിക്കുന്നതിൽനിന്ന് ഇളവ്. പാൻനമ്പർ പ്രവർത്തന രഹിതമായി ക്കഴിഞ്ഞാൽ ആദായനികുതിയുമായി ബന്ധപ്പെട്ട സേവനങ്ങളൊന്നും ലഭ്യമാകില്ല.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അങ്ങാടിപ്പുറത്ത് നിന്നുള്ള തീവണ്ടി സമയം
Local

അങ്ങാടിപ്പുറത്ത് നിന്നുള്ള തീവണ്ടി സമയം

Perinthalmanna RadioDate: 25-12-2022അങ്ങാടിപ്പുറത്ത് നിന്ന് നിലമ്പൂർ ഭാഗത്തേക്കും ഷൊർണൂർ ഭാഗത്തേക്കുമുള്ള ട്രെയിനുകളുടെ സമയംനിലമ്പൂർ ഭാഗത്തേക്ക്:-◼️04.25 am (രാജ്യറാണി)◼️07.45 am◼️09.35 am◼️10.55 am◼️02.40 pm◼️06.30 pm◼️08.45 pmഷൊർണൂർ ഭാഗത്തേക്ക്:-◼️06.15 am◼️07.45 am◼️10.55 am◼️03.50 pm (കോട്ടയം)◼️04.55 pm (പാലക്കാട്)◼️08.45 pm◼️10.15 pm (രാജ്യറാണി)---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
വൈറ്റ് ഗാർഡ് ഡേയുടെ ഭാഗമായി ജില്ലാ ആശുപത്രിയിൽ ശുചീകരണം നടത്തി
Local

വൈറ്റ് ഗാർഡ് ഡേയുടെ ഭാഗമായി ജില്ലാ ആശുപത്രിയിൽ ശുചീകരണം നടത്തി

Perinthalmanna RadioDate: 25-12-2022പെരിന്തമണ്ണ: വൈറ്റ് ഗാർഡ് ഡേയുടെ ഭാഗമായി പെരിന്തൽമണ്ണ മുനിസിപ്പൽ യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ശുചീകരണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് മുനീർ കുരിക്കൾ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡൻ്റ് നിസാം കുന്നപ്പള്ളി, ജനറൽ സെക്രട്ടറി ഉനൈസ് കക്കൂത്ത്, ഹബീബ് മണ്ണെങ്ങൽ, കെ.എം റാഷിക്ക് തുടങ്ങിയവർ നേതൃത്വം നൽകി.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...