Local

ചെമ്മാണിയോട് ബൈപ്പാസ് റോഡിൽ സ്പീഡ് ഡിവൈഡറുകൾ അപകടമുണ്ടാക്കുന്നു
Local

ചെമ്മാണിയോട് ബൈപ്പാസ് റോഡിൽ സ്പീഡ് ഡിവൈഡറുകൾ അപകടമുണ്ടാക്കുന്നു

Perinthalmanna RadioDate: 05-04-2023മേലാറ്റൂർ: ചെമ്മാണിയോട് ബൈപ്പാസ് റോഡിൽ വാഹനങ്ങൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്താൻ സ്ഥാപിച്ച സ്പീഡ് ഡിവൈഡറുകൾ ഗതാഗത്തിന് ഭീഷണിയാകുന്നതായി പരാതി. റോഡരികിലുള്ള മമ്പഉൽ ഇസ്‌ലാം ഹയർസെക്കൻഡറി മദ്രസയ്ക്കു മുന്നിലാണ് കുട്ടികളുടെ സുരക്ഷകൂടി കണക്കിലെടുത്ത് സ്പീഡ് ഡിവൈഡറുകൾ വെച്ചിട്ടുളളത്.എന്നാൽ റോഡിന്റെ ഇരുവശത്തുമുള്ള വളവ് നിവർന്നുവരുന്ന ഭാഗത്താണ് ഡിവൈഡറുകൾ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ദൂരെനിന്ന് ഇവ ഡ്രൈവർമാരുടെ കണ്ണിൽപ്പെടില്ല. ഈയിടെ റബ്ബറൈസ് ചെയ്ത് നവീകരിച്ച റോഡായതിനാൽ മിക്കവാഹനങ്ങളും അത്യാവശ്യം വേഗത്തിലാണ് ഈ പാതയിലൂടെ സഞ്ചരിക്കുന്നത്. തീർത്തും പ്രതീക്ഷിക്കാത്ത സ്ഥലത്ത് ഡിവൈഡറുകൾ ഉള്ളതുകാരണം പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട അവസ്ഥയാണ്.ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. മദ്രസയിലെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഡിവ...
തിരുമാന്ധാംകുന്നിൽ ഭഗവതിക്കും മഹാദേവനും ഒന്നിച്ച് ആറാട്ട് നടന്നു
Local

തിരുമാന്ധാംകുന്നിൽ ഭഗവതിക്കും മഹാദേവനും ഒന്നിച്ച് ആറാട്ട് നടന്നു

Perinthalmanna RadioDate: 05-04-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ എട്ടാംപൂരദിവസമായ ചൊവ്വാഴ്ച ഭഗവതിക്കും മഹാദേവനും ഒന്നിച്ചുള്ള ആറാട്ട് നടന്നു. ആറാട്ട് എഴുന്നള്ളിപ്പിലും ആറാട്ടുകളിലും പങ്കെടുക്കാൻ നിരവധി ഭക്തരാണെത്തിയത്.രാവിലെ പന്തിരടിപ്പൂജയ്ക്ക് ശേഷം ആദ്യം മഹാദേവന്റെ തിടമ്പ് കിഴക്കേനടയിലൂടെ കോലത്തിൽ പുറത്തെഴുന്നള്ളിച്ചു. ഗീതാഞ്ജലി വിഘ്‌നേശ്വരൻ എന്ന ആനയാണ് തിടമ്പേറ്റിയത്. ഭഗവതിയുടെ തിടമ്പ് വടക്കെ നടയിലൂടെ എഴുന്നള്ളിച്ചു. കോഴിക്കോട് അമ്പാടിക്കണ്ണന്റെ പുറത്താണ് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിച്ചത്. ഭഗവതിയുടെയും മഹാദേവന്റെയും തിടമ്പുകൾ ആറാട്ടിനായി ഒരേസമയം എഴുന്നള്ളിക്കുന്നത് തിരുമാന്ധംകുന്ന് പൂരച്ചടങ്ങിന്റെ സവിശേഷതയാണ്.ആറാട്ടുകടവിൽ മേൽശാന്തി പന്തലക്കോട്ടത്ത് ദാമോദരൻ നമ്പൂതിരി പ്രത്യേക പൂജകളോടെ ആദ്യം മഹാദേവന്റെ ആറാട്ടും തുടർന്ന് ഭഗവതിയുടെ ആറാട്ടും നിർവഹിച്ചു. ആറാട്...
വൈലോങ്ങര – ഓരാടംപാലം ബൈപാസ്; ഇനി വേണ്ടത് ഭൂമി ഏറ്റെടുക്കാൻ പണം
Local

വൈലോങ്ങര – ഓരാടംപാലം ബൈപാസ്; ഇനി വേണ്ടത് ഭൂമി ഏറ്റെടുക്കാൻ പണം

Perinthalmanna RadioDate: 05-04-2023അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിർദേശിച്ച വൈലോങ്ങര ഓരാടംപാലം ബൈപാസിന് ഇനി വേണ്ടത് ഭൂമി ഏറ്റെടുക്കാൻ ഉത്തരവ്. പദ്ധതിയുടെ പുതിയ അലൈൻ മെന്റ് അംഗീകരിച്ച് മണ്ണു പരിശോധനയും നടത്തി. പുതിയ അലൈൻമെന്റിൽ നിർമാണ പ്രവർത്തനങ്ങളും കെട്ടിടങ്ങളും വരുന്നതിനു മുമ്പ് ഭൂമി ബൈപാസ് പദ്ധതിക്ക് ലഭ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ പദ്ധതി വീണ്ടും പാളും. ആദ്യ അലൈൻമെന്റിൽ വീടുകൾ വരുന്നുവെന്ന കാരണത്താൽ കോടതി വ്യവഹാരങ്ങൾക്കു ശേഷം പുതിയത് അംഗീകരിച്ചതാണ്. എന്നാൽ, മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല.ബൈപാസ് ആരംഭിക്കാനിരിക്കുന്ന സ്ഥലത്തിന് സമീപം സ്വകാര്യ കെട്ടിട നിർമാണം ആരംഭിച്ചിട്ടുണ്ട്. കുതിര പാലത്തിന് അടുത്താണ് നിർമാണം. നിർദിഷ്ട ഭൂമി പദ്ധതിക്ക് ഏറ്റെടുക്കാൻ നടപടി തുടങ്ങിയില്ലെങ്കിൽ ഈ അലൈൻമെന്റും മാറ്റേണ്ടി വരും.ആദ്യ അലൈൻമെന്റ് മാറ്റേണ്ടി വന്നത് സർക്ക...
കെട്ടിട പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയത് വീട് നിർമ്മിക്കേണ്ട സാധാരണക്കാർക്ക് തിരിച്ചടി
Local

കെട്ടിട പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയത് വീട് നിർമ്മിക്കേണ്ട സാധാരണക്കാർക്ക് തിരിച്ചടി

Perinthalmanna RadioDate: 04-04-2023കെട്ടിട പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയതോടെ വെട്ടിലായത് വീടെന്ന സ്വപ്നവുമായി നടക്കുന്ന സാധാരണക്കാരാണ്. ഈ മാസം 10 മുതൽ ഫീസ് ഇനത്തിൽ പത്തിരട്ടിയിലേറെ വർധനയാണ് നിലവിൽ വരിക. കോർപേഷനുകളിലാണ് ഏറ്റവും കൂടുതൽ വർധന ഉണ്ടായിരിക്കുന്നത്. 150 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ചെറിയ വീടിന് പെ‍ർമിറ്റ് ഫീസ് ഇനത്തിൽ നേരത്തെ പഞ്ചായത്തിൽ അടക്കേണ്ടിയിരുന്നത് 555 രൂപയായിരുന്നു. ഇനി കൊടുക്കേണ്ടി വരിക 8500 രൂപയാണ്. നഗരസഭകളിലൽ ഇത് 11,500 രൂപയും കോർപറേഷനിൽ 16000 രൂപയുമാണ്.ചെറുകിട നിർമാണങ്ങൾ 80 മീറ്റർ സ്ക്വയറായി നിജപ്പെടുത്തി. ഇതോടെ സാധാരണക്കാർ ഉൾപ്പെടെ വർധനയുടെ പരിധിയിൽ പെടും. കെട്ടിട പെർമിറ്റിനുള്ള അപേക്ഷ ഫീസിലും കൈപൊള്ളിക്കുന്ന വർധനവ് നിലവിൽ വരുന്നത്. 30 രൂപയായിരുന്നത് ഒറ്റയടിക്ക് വർധിച്ച് 300 രൂപയായി. സാമ്പത്തിക വർഷം അവസാനിക്കുന്ന പേരിൽ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഒരു മാസത്തോ...
വിഷുക്കണി ഒരുക്കാനുള്ള കണിക്കൊന്ന ഇത്തവണ നേരത്തെ പൂത്തു തുടങ്ങി
Local

വിഷുക്കണി ഒരുക്കാനുള്ള കണിക്കൊന്ന ഇത്തവണ നേരത്തെ പൂത്തു തുടങ്ങി

Perinthalmanna RadioDate: 04-04-2023പെരിന്തൽമണ്ണ: മലയാളിക്ക് വിഷുക്കണി ഒരുക്കാനുള്ള കണിക്കൊന്ന ഇത്തവണ നേരത്തെ പൂത്തു തുടങ്ങി. കനത്ത ചൂടിൽ വളരെ നേരത്തെ പൂത്ത കണിക്കൊന്നകൾ വിഷു എത്തുന്നതിനു മുൻപേ കൊഴിഞ്ഞു തീരുമോയെന്ന ആശങ്കയും ബാക്കിയാണ്. സ്വർണ്ണ വർണ്ണത്തിൽ നാട്ടു വഴികളിൽ കണി കൊന്ന പൂത്തലഞ്ഞു നിൽക്കുന്ന കാഴ്ച മനം കവരുന്നതാണ്.സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമില്ലാതെ മലയാളിയുടെ വിഷുക്കണി പൂർണ്ണമാകില്ല. വിഷുവിന്റെ വരവറിയിച്ച് കൊന്നകൾ പൂത്തുലഞ്ഞു തുടങ്ങുന്നത് ഓരോ മലയാളിയുടെയും ഗൃഹാതുരത്വത്തെ വീണ്ട് എടുക്കുന്നതാണ്. ഇത്തവണത്തെ വിഷു എത്താൻ ദിവസ ങ്ങൾ ബാക്കി നിൽക്കെ പലയിടത്തും കൊന്നപ്പൂക്കൾ വിടർന്നു കൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. പലയിടത്തും വിഷുവിന് കണി ഒരുക്കാൻ പണം നൽകി കണിക്കൊന്ന വാങ്ങേണ്ട സാഹചര്യമുണ്ട്. മണ്ണിലെ ജലാംശം കുറയുന്നതിന് അനുസരിച്ച് കണിക്കൊന്ന പൂക്കും എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത് എന്നാണ...
വാക്സിനെടുക്കാൻ ആവശ്യക്കാ‌ർ വർദ്ധിച്ചു; ജില്ലയിൽ കൊവിഡ് വാക്‌സിനില്ല
Local

വാക്സിനെടുക്കാൻ ആവശ്യക്കാ‌ർ വർദ്ധിച്ചു; ജില്ലയിൽ കൊവിഡ് വാക്‌സിനില്ല

Perinthalmanna RadioDate: 04-04-2023മലപ്പുറം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കൊവിഡ് വാക്സിൻ പൂർണ്ണമായും തീർന്നു. വീണ്ടും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസിനായി സർക്കാർ ആശുപത്രികളെ സമീപിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. 500 ഡോസ് വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യം സംസ്ഥാന ആരോഗ്യ വകുപ്പിനെ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്.നിലവിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് കൊവിഡ് വാക്സിനുള്ളത്. ഹജ്ജ് തീർത്ഥാടകരടക്കം ഇവിടെ നിന്നാണ് വാക്സിനെടുക്കുന്നത്. സർക്കാർ ആശുപത്രികളിൽ ഒരു മാസത്തോളമായി കൊവിഡ് വാക്സിൻ സ്‌റ്റോക്ക് കുറഞ്ഞു തുടങ്ങിയിട്ട്. ഇതാണ് ഇപ്പോൾ രൂക്ഷമായത്. നേരത്തെ ആവശ്യത്തിന് കൊവിഡ് വാക്സിൻ സ്റ്റോക്ക് ഉണ്ടായിരുന്നെങ്കിലും വാക്സിനേഷന് ആളുകൾ എത്താതായതോടെ കാലാവധി കഴിഞ്ഞ് നിരവധി ഡോസ് വാക്സിനുകൾ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഒരു വയൽ വാക്സിൻ പൊട്ടിച്ചാൽ പൂർണ്ണമാ...
ട്രെയിൻ യാത്രക്കാർക്ക് ഇവിടെയും നെഞ്ചിൽ തീ
Local

ട്രെയിൻ യാത്രക്കാർക്ക് ഇവിടെയും നെഞ്ചിൽ തീ

Perinthalmanna RadioDate: 04-04-2023അങ്ങാടിപ്പുറം: ആലപ്പുഴ - കണ്ണൂർ എക്സ്പ്രസിൽ നടന്ന ദാരുണസംഭവം യാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ച് ഉയരുന്ന ചോദ്യചിഹ്നം കൂടിയാണ്. തിങ്ങി നിറഞ്ഞോടുന്ന ട്രെയിനുകളിൽ ഏതു നിമിഷവും ഉണ്ടായേക്കാവുന്ന സംഭവങ്ങളാണിത്. അടുത്തിരിക്കുന്നവർ ആരെന്നോ എവിടെ നിന്നു വരുന്നെന്നോ എങ്ങോട്ടാണു പോകുന്നതെന്നോ റെയിൽവേക്കു പോലും അറിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ആർപിഎഫിന്റെ സേവനം പോലും മിക്ക ട്രെയിനുകളിലും ഇപ്പോഴും ലഭ്യമല്ല. രാത്രിയിലും സേനയുടെ സേവനം ലഭിക്കാത്ത സ്ഥിതിയുണ്ട്. പലപ്പോഴും സ്ത്രീകൾ അടക്കമുള്ളവർ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ നടന്ന സംഭവം റിസർവേഷൻ കോച്ചായ ഡി 1–ൽ ആയിരുന്നു. ഇത്തരം കോച്ചുകളിൽ റിസർവ്  ചെയ്തു പോകുന്നവർ പ്രതീക്ഷിക്കുന്നത് സീറ്റ് മാത്രമല്ല, ആർപിഎഫ്, ടിടിഇ എന്നിവരുടെ സേവനങ്ങളും കൂടിയാണ്. എ...
തിരുമാന്ധാംകുന്നിൽ ഭഗവതിക്കും മഹാദേവനും ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ് ഇന്ന്
Local

തിരുമാന്ധാംകുന്നിൽ ഭഗവതിക്കും മഹാദേവനും ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ് ഇന്ന്

Perinthalmanna RadioDate: 04-04-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിൽ എട്ടാംപൂരദിനമായ ചൊവ്വാഴ്‌ച ഭഗവതിക്കും മഹാദേവനും ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ് നടക്കും. ഭഗവതിക്കും മഹാദേവനും ഒരേ സമയം ആറാട്ട് നടക്കുന്ന അപൂർവത തിരുനാമാന്ധാംകുന്ന് ക്ഷേത്രോത്സവത്തിന്റെ സവിശേഷതയാണ്. ഭഗവതിക്ക് 21 ആറാട്ടുകളും മഹാദേവന് ഒരു ആറാട്ടുമാണ് നടക്കുക. രാവിലെ ഒമ്പതരയ്ക്കാണ് ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ്. ഭഗവതിയുടെയും ഭഗവാന്റെയും പഞ്ചലോഹത്തിടമ്പുകൾ വെവ്വേറെ കോലങ്ങളിൽ ആറാട്ടുകടവിലേക്ക് എഴുന്നള്ളിക്കും. ആറാട്ട് കഴിഞ്ഞ് കൊട്ടിക്കയറ്റത്തിനുശേഷം ഭഗവതിയുടെ തിടമ്പ് മാതൃശാലയിലേക്കും ശിവന്റെ തിടമ്പ് ക്ഷേത്രാങ്കണത്തിൽ 21 പ്രദക്ഷിണത്തിനുശേഷം ഉത്സവക്കൊടിയിറക്കി ശിവന്റെ ശ്രീകോവിലിലേക്കും എഴുന്നള്ളിക്കും. തുടർന്ന് ശിവനും ഭഗവതിക്കും ശ്രീഭൂതബലി.തിങ്കളാഴ്‌ച ഏഴാംപൂരത്തിന് ഭഗവതിക്ക് നടത്തിയ ഉത്സവബലി ഭക്തിസാന്ദ്രമായി. ആനപ്പ...
ട്രാഫിക് സിഗ്‌നൽ തകരാർ പരിഹരിച്ചില്ല; പെരിന്തൽമണ്ണയിൽ ഗതാഗത കുരുക്കേറുന്നു
Local

ട്രാഫിക് സിഗ്‌നൽ തകരാർ പരിഹരിച്ചില്ല; പെരിന്തൽമണ്ണയിൽ ഗതാഗത കുരുക്കേറുന്നു

Perinthalmanna RadioDate: 04-04-2023പെരിന്തൽമണ്ണ: പ്രധാന ജങ്ഷനിലെ സിഗ്‌നൽ തകരാർ പരിഹരിക്കാത്തതും വാഹനത്തിരക്കേറിയതും പെരിന്തൽമണ്ണ നഗരത്തിൽ ഗതാഗതക്കുരുക്ക് കൂട്ടുന്നു. കോഴിക്കോട് റോഡിലാണ് തിങ്കളാഴ്‌ച കൂടുതൽ കുരുക്കുണ്ടായത്. വാഹനങ്ങൾ കടന്നു.പോകാൻ ഏറെ സമയമെടുത്തതോടെ സംഗീത റോഡ് വരെ വാഹനത്തിരക്കുണ്ടായി. ട്രാഫിക് ജങ്ഷനിലൂടെ വാഹനങ്ങൾക്ക് കടന്നു പോകാൻ ഞായറാഴ്‌ച കുറഞ്ഞ സമയമാണ് സിഗ്‌നലിൽ ക്രമീകരിച്ചിട്ടുള്ളത്.സാങ്കേതിക തകരാർമൂലം ഞായറാഴ്‌ചയിലെ സമയമാണ് തിങ്കളാഴ്‌ചയും കാണിക്കുന്നത്. ഇതുമൂലം എല്ലായിടത്തേക്കും കുറഞ്ഞ സമയമാണ് വാഹനങ്ങൾക്ക് പോകാൻ ലഭിക്കുന്നത്. കുറച്ചു വാഹനങ്ങൾ പോകുമ്പോഴേക്കും സിഗ്‌നലിൽ ചുവപ്പ് തെളിയുന്നതോടെ വാഹനങ്ങളുടെ നിര നീളുന്നു.കോഴിക്കോട് റോഡിലെ കയറ്റവും കടന്നു പോകാൻ വലിയ വാഹനങ്ങൾക്ക് സമയക്കൂടുതൽ വേണ്ടതിനാൽ കുറച്ചു വാഹനങ്ങൾക്കേ പോകാനാകുന്നുള്ളൂ. ഇതിനിടെ ടൗൺ സ്‌ക്വയറിന് സമീപത...
വർക്ക്‌ഷോപ്പുകൾ ക്രമീകരിച്ചിട്ടും അഞ്ചിലൊരു ബസ് കട്ടപ്പുറത്ത്
Local

വർക്ക്‌ഷോപ്പുകൾ ക്രമീകരിച്ചിട്ടും അഞ്ചിലൊരു ബസ് കട്ടപ്പുറത്ത്

Perinthalmanna RadioDate: 03-04-2023മാസം പത്തു കോടിയുടെ സ്പെയർ പാർട്‌സുകൾ വാങ്ങി, വർക്ക്‌ഷോപ്പുകൾ ക്രമീകരിച്ചിട്ടും കെ.എസ്.ആർ.ടി.സി.യുടെ അഞ്ചിലൊന്ന് ബസുകളും കട്ടപ്പുറത്ത്. 5422 ബസുകൾ ഉപയോഗിക്കാൻ കഴിയുമെങ്കിലും 4243 എണ്ണം മാത്രമാണ് നിരത്തിൽ ഇറക്കുന്നതെന്ന് മാർച്ചിൽ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ കെ.എസ്.ആർ.ടി.സി. പറയുന്നു.പുതിയ ബസുകളില്ലെന്ന് പരാതിപ്പെടുമ്പോഴാണ് കൈവശമുള്ള ബസുകൾ ഓടിക്കാതെ ഇട്ടിരിക്കുന്നത്. ബസുകൾക്ക് പഴക്കമുണ്ടെങ്കിലും കൃത്യമായി പരിപാലിച്ചാൽ വഴിയിലാകാതെ ഓടിക്കാനാകും. എന്നാൽ പരിചരണത്തിലെ വീഴ്ചയും അറ്റകുറ്റപ്പണി തീർത്ത് ഇറക്കുന്നതിലെ കാലതാമസവും കാരണം കട്ടപ്പുറത്തുള്ള ബസുകളുടെ എണ്ണം കുറയ്ക്കാൻ കഴിയുന്നില്ല. ഹൈക്കോടതിയിലെ കേസിൽ കഴിഞ്ഞദിവസം സർക്കാർ നൽകിയ സത്യവാങ്മൂലത്തിലും മെക്കാനിക്കൽവിഭാഗത്തിന്റെ വീഴ്ച പരാമർശിക്കുന്നുണ്ട്.ശനിയാഴ്ചത്തെ കണക്കുകൾ പരിശോധിച്ചാൽ 1161 ബസുകൾ ഉ...