മലപ്പുറം ജില്ലയിലെ 6 പഞ്ചായത്തുകളിലെ പ്രദേശങ്ങൾ ബഫർസോണിൽ ഉൾപ്പെടും
Perinthalmanna RadioDate: 23-12-2022മലപ്പുറം : ജില്ലയിലെ 6 പഞ്ചായത്തുകൾക്കു കീഴിലുള്ള പ്രദേശങ്ങൾ സംരക്ഷിത വന മേഖലയ്ക്കു ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുമെന്നു വനം വകുപ്പിന്റെ ഭൂപടം. ചോക്കാട്, കരുവാരകുണ്ട്, കരുളായി, വഴിക്കടവ്, അമരമ്പലം, കാളികാവ് പഞ്ചായത്തുകളിലെ പ്രദേശങ്ങളാണു പരിസ്ഥിതി ലോല മേഖലയിൽ വരുന്നത്. ഇതിൽ, കരുളായി, അമരമ്പലം, വഴിക്കടവ് പഞ്ചായത്തുകൾക്കു കീഴിൽ വരുന്ന പ്രദേശങ്ങൾ പൂർണമായി വന മേഖലയാണെന്നു ഭൂപടത്തിൽ പറയുന്നു. മറ്റു 3 പഞ്ചായത്തുകളിലെ ജനവാസ മേഖലകൾ ലോല മേഖലയിലുണ്ടെന്നാണു നിഗമനം.ഏതെല്ലാം മേഖലകളാണെന്നു കൃത്യമായി അറിയണമെങ്കിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ സർവേ നമ്പർ വരണം. ഒരാഴ്ചയ്ക്കകം ഇതു പ്രസിദ്ധീകരിക്കുമെന്നാണു സർക്കാരിന്റെ അറിയിപ്പ്. സൈലന്റ് വാലി ദേശീയോദ്യാനം, കരിമ്പുഴ വന്യജീവി സങ്കേതം എന്നിവയ്ക്കു ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയിലാണു ജില്ലയിലെ പ്രദേശങ്ങൾ ഉൾപ്...










