Local

വഴിയോരങ്ങളിലെ അനധികൃത കച്ചവടങ്ങൾ; മർച്ചന്റ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു
Local

വഴിയോരങ്ങളിലെ അനധികൃത കച്ചവടങ്ങൾ; മർച്ചന്റ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു

Perinthalmanna RadioDate: 17-12-2022പെരിന്തൽമണ്ണ: നഗരത്തിൽ വഴിയോരങ്ങളിലെ അനധികൃത കച്ചവടങ്ങൾ നിരോധിക്കാനാവശ്യപ്പെട്ട് നഗരസഭാധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടും പരിഹാരമുണ്ടാക്കാത്തതിൽ പെരിന്തൽമണ്ണ മർച്ചന്റ്‌സ് അസോസിയേഷൻ സംയുക്ത നിർവാഹകസമിതി യോഗം പ്രതിഷേധിച്ചു.ലൈസൻസുകളും വാടകയും നികുതിയും നൽകി വ്യാപാരം ചെയ്യുന്ന ചെറുകിട വ്യാപാരികളെ നോക്കുകുത്തിയാക്കി അനധികൃത ഏജന്റുമാർ അതിഥിത്തൊഴിലാളികളെ വെച്ച് നടത്തുന്ന വ്യാപാരങ്ങൾ അനുവദിക്കില്ലെന്ന് യോഗം വ്യക്തമാക്കി. ഇത്തരം വ്യാപാരം നടത്തുന്ന സ്ഥലങ്ങളിൽ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.പ്രസിഡന്റ് ചമയം ബാപ്പു, ജില്ലാ വൈസ് പ്രസിഡന്റ് പി.ടി.എസ്. മൂസു, സെക്രട്ടറി ഷാലിമാർ ഷൗക്കത്ത്, സി.പി. മുഹമ്മദ് ഇക്ബാൽ, യൂസഫ് രാമപുരം, ഫസൽ മലബാർ, കാജാ മുഹിയുദ്ദീൻ, ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു. ...
കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക്
Local

കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക്

Perinthalmanna RadioDate: 17-12-2022കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു. ജനുവരി മുതല്‍ മാറ്റം വരുത്താനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി.യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യത്തിന് മാനേജ്മെന്‍റിന്‍റെ അംഗീകാരമായി. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും കാക്കി. സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആയിരിക്കും. യൂണിഫോമിനുള്ള ബൾക്ക് ഓര്‍ഡര്‍ ഉടന്‍ നൽകും.യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യത്തിന് മാനേജ്മെന്‍റിന്‍റെ അംഗീകാരമായി. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസ...
സംസ്ഥാനത്ത് മദ്യത്തിന് വില കൂടി; വില വർദ്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ
Local

സംസ്ഥാനത്ത് മദ്യത്തിന് വില കൂടി; വില വർദ്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ

Perinthalmanna RadioDate: 17-12-2022സംസ്ഥാനത്ത് മദ്യത്തിന് ഇന്ന് മുതൽ വില കൂടി. പത്ത് രൂപ മുതൽ 20 രൂപ വരെയാണ് വർധന. നിയമസഭ പാസാക്കിയ വിൽപ്പന നികുതി കൂട്ടാനുള്ള ബില്ലിൽ ​ഗവർണർ ഇന്നലെ ഒപ്പിട്ടിരുന്നു. പിന്നാലെയാണ് വില വർധ ഇന്ന് മുതൽ പ്രാബല്യത്തിലായത്. പുതുക്കിയ വില ഉപഭോക്താക്കളിൽ നിന്ന് ഇടാക്കി തുടങ്ങി.ജവാൻ മദ്യത്തിന്റെ വില 600 രൂപയിൽ നിന്ന് 610 രൂപയായി. എംഎച് ബ്രാൻഡ് 1020 രൂപയിൽ നിന്ന് 1040 രൂപയായി. ഇത്തരത്തിൽ ഭൂരിഭാ​ഗം ബ്രാൻഡുകൾക്കും പത്ത് മുതൽ 20 രൂപ വരെയാണ് കൂടുന്നത്.നേരത്തെ ജനുവരി ഒന്ന് മുതലായിരിക്കും വില വർധന പ്രാബല്യത്തിൽ വരികയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഗവർണർ ഒപ്പിട്ടതിന് പിന്നാലെ ഇന്ന് മുതൽ പുതുക്കിയ വില ഈടാക്കണമെന്ന് ബെവ്കോ നിർദ്ദേശം നൽകുകയായിരുന്നു.മദ്യ കമ്പനികളിൽ നിന്ന് ഈടാക്കിയിരുന്ന വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ ഒരു വർഷം 195...
നിർമാണം നിലച്ച നഗരസഭാ ഇൻഡോർ മാർക്കറ്റിലെ നിക്ഷേപകർ സമരത്തിന്
Local

നിർമാണം നിലച്ച നഗരസഭാ ഇൻഡോർ മാർക്കറ്റിലെ നിക്ഷേപകർ സമരത്തിന്

Perinthalmanna RadioDate: 17-12-2022പെരിന്തൽമണ്ണ: നഗരസഭ സംഘടിപ്പിച്ച ലേല നിക്ഷേപകസംഗമത്തിലൂടെ ആധുനിക ഇൻഡോർ മാർക്കറ്റിലെ മുറികൾക്കായി പണം നിക്ഷേപിച്ചവർ സമരത്തിനൊരുങ്ങുന്നു. ലേലത്തിൽ ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ച പ്രവാസികളും സ്ത്രീകളും അടക്കമുള്ളവർ ചേർന്ന് രൂപവത്കരിച്ച 'ഇൻഡോർ മാർക്കറ്റ് ഇൻവെസ്‌റ്റേഴ്‌സ് പ്രൊട്ടക്‌ഷൻ ഫോറം പെരിന്തൽമണ്ണ' എന്ന കൂട്ടായ്‌മയാണ് സമരത്തിനൊരുങ്ങുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.കരാർവെച്ച് ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കി മുറികൾ കൈമാറുമെന്ന് ഉറപ്പുനൽകിയാണ് ലേലം നടത്തിയത്. നഗരസഭയുടേതായതിനാൽ ലക്ഷക്കണക്കിനു രൂപ പലരും നിക്ഷേപിച്ചു. 40 കോടി രൂപ ചെലവിൽ നാലുനിലകളിലായി 2.73 ഏക്കർ സ്ഥലത്ത് നിർമിക്കുന്ന മാർക്കറ്റിൽ അത്യാധുനിക സൗകര്യങ്ങളും വാഗ്‌ദാനം ചെയ്തിരുന്നു. 2019 നവംബറിൽ നടത്തിയ ലേലത്തിനുശേഷം പലരും വിളിച്ച തുകയുടെ പകുതിയിലേറെയും നഗരസഭയിൽ അടച്ചി...
ഫുട്ബോൾ ആവേശത്തിന് അറുതിയില്ല; കാദറലി സെവൻസ് ടൂർണമെൻ്റ് 19 മുതല്‍
Local

ഫുട്ബോൾ ആവേശത്തിന് അറുതിയില്ല; കാദറലി സെവൻസ് ടൂർണമെൻ്റ് 19 മുതല്‍

Perinthalmanna RadioDate: 16-12-2022പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങൾക്ക് അവസാനമാകുന്നതോടെ ജില്ലയിൽ വീണ്ടുമൊരു ഫുട്‌ബോൾ മാമാങ്കത്തിന് പന്തുരുളും. പച്ചപ്പിന്റെ ഇലവൻസിൽനിന്ന് ചെമ്മണ്ണിന്റെ സെവൻസ് ആവേശത്തിലേക്കാണ് പട്ടിക്കാട് ഗവ. ഹൈസ്കൂൾ മൈതാനം ഒരുങ്ങുന്നത്. ഒരുമാസം നീളുന്ന പോരാട്ടങ്ങൾക്ക് വേദിയൊരുക്കുന്നത് പെരിന്തൽമണ്ണ കാദറലി സ്പോർട്‌സ് ക്ലബ്ബാണ്.ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിന്റെ അൻപതാം വാർഷികം കൂടിയാണ് ഈ വർഷം. കേരളത്തിലെ മികച്ച 25 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് 19-ന് രാത്രി 7.30-ന് പി. അബ്ദുൾ ഹമീദ് എം.എൽ.എ. ഉദ്ഘാടനംചെയ്യും. ലിൻഷ മണ്ണാർക്കാടും ലക്കിസോക്കർ കോട്ടപ്പുറവും തമ്മിലാണ് ആദ്യമത്സരം. ആറുമണിക്ക് സുറുമി വയനാട് നേതൃത്വംനൽകുന്ന ഗാനമേളയുണ്ടാകും. 18-ന് വൈകീട്ട് നാലുമണിക്ക് പട്ടിക്കാട് ചുങ്കത്തുനിന്ന്‌ വാദ്യമേളങ്ങളോടെ ഘോഷയാത്ര നട...
ജനുവരി ഒന്നുമുതൽ സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി
Kerala, Local

ജനുവരി ഒന്നുമുതൽ സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി

Perinthalmanna RadioDate: 16-12-2022സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി വി പി ജോയിയുടെ അന്ത്യശാസനം. അടുത്തമാസം ഒന്നാം തീയതി മുതൽ ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്നാണ് നിർദേശം. സെക്രട്ടറിയേറ്റിലും കളക്‌ട്രേറ്റിലുമടക്കം പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. പല തവണ പഞ്ചിംഗ് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടും നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി അന്ത്യശാസനം നൽകിയിരിക്കുന്നത്. ജീവനക്കാരുടെ ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.ബയോമെട്രിക് നിർദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുരോഗതിയൊന്നും കാണുന്നില്ലെന്നും, മാർഗ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനായി വകുപ്പ്‌ മേധാവികൾ കർശന നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താനും, ജോലി സമയത്ത് ജീവനക്കാർ ഓഫീസിലുണ്ടെന്ന...
നാലു ദിവസം മുമ്പ് കാണാതായ യുവാവിൻ്റെ മൃതദേഹം കിണറ്റിൽ
Local

നാലു ദിവസം മുമ്പ് കാണാതായ യുവാവിൻ്റെ മൃതദേഹം കിണറ്റിൽ

Perinthalmanna RadioDate: 16-12-2022മങ്കട: നാലുദിവസം മുമ്പ് കാണാതായ കാണാതായ യുവാവിൻ്റെ മൃതദേഹം വിജനമായ പറമ്പിലെ കിണറ്റിൽ കണ്ടെത്തി. തിരൂർക്കാട് തേറമ്പൻ ഉമ്മറിൻ്റെ മകൻ മുഹമ്മദ് ഷമീം (24)ൻ്റെ മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചയോടെ ഒരാടംപാലം വലമ്പുർ റോഡിൽ പമ്പ് ഹൗസിന് സമീപം ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.ഡിസംബർ 11 മുതൽ തിരൂർക്കാട് നിന്നും ഷമീമിനെ കാണാനില്ലെന്ന്‌ പിതാവ് മങ്കട പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് കിണറ്റിൽ മൃദദേഹം കണ്ടെത്തിയത്. മങ്കട പോലീസും ഫയർ ഫോർഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മരണവുമായ ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് മങ്കട എസ്.ഐ. സി.കെ. നൗഷാദ് പറഞ്ഞു. ...
പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഒ.പി ബ്ലോക്ക് നിർമാണ ഘട്ടത്തിലേക്ക്
Local

പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഒ.പി ബ്ലോക്ക് നിർമാണ ഘട്ടത്തിലേക്ക്

Perinthalmanna RadioDate: 16-12-2022പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്ക് നിർമിക്കാൻ 1,04,41,917 രൂപയുടെ പദ്ധതി നിർമാണ ഘട്ടത്തിലേക്ക്. ആഗസ്റ്റിൽ ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതാണ്. സർക്കാർ ഈ തുക 2020 ജനുവരിയിലാണ് അനുവദിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) വഴിയാണ് പദ്ധതി അനുവദിച്ചു കിട്ടിയത്. പുതിയ കെട്ടിടം നിർമിക്കാൻ 10 വർഷമായി ഉപയോഗിക്കാതെ കിടന്ന പേവാർഡ് പൊളിക്കാൻ അനുമതി ലഭിക്കാതെ രണ്ടര വർഷത്തോളം കാത്തിരുന്ന ശേഷം അനുമതി ലഭിച്ച് രണ്ടാഴ്ച മുമ്പ് കെട്ടിടം പൊളിച്ചു. 25നകം പുതിയ കെട്ടിടം നിർമാണോദ്ഘാടനം നടത്താനാണ് ആലോചന. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) പഴയ പേ വാർഡ് കെട്ടിടം പൊളിക്കാൻ അനുമതി നൽകാതെ വൈകിക്കുകയായിരുന്നു. നിലവിലെ പഴയതും സൗകര്യങ്ങൾ കുറഞ്ഞതുമായ ഒ.പി ഹാളുകൾ നന്നേ ചെറുതാണ്രോഗികളുടെ തിക്കും തിരക്കുമാണിവിടെ. ജ...
കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കണമെന്ന് കേന്ദ്രം
Local

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കണമെന്ന് കേന്ദ്രം

Perinthalmanna RadioDate: 15-12-2022ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റൺവേയുടെ ഇരു വശവും സുരക്ഷിത മേഖല നിർമിക്കാൻ ആവശ്യമായ ഭൂമി നിരപ്പാക്കി നൽകാൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനം ഇതിനോട് സഹകരിക്കുന്നില്ല.അതിനാൽ സുരക്ഷിത മേഖലക്കായി റൺവേയുടെ നീളം കുറയ്‌ക്കേണ്ടി വരുമെന്നും കേന്ദ്രം അറിയിച്ചു. വിമാനാപകടത്തെ തുടർന്ന് രൂപീകരിച്ച കമ്മിറ്റിയാണ് റൺവെയ്ക്ക് ഇരു വശവും സുരക്ഷിത മേഖല നിർമ്മിക്കാൻ ശുപാർശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഭൂമി ഏറ്റെടുത്ത് നിരപ്പാക്കി നല്‍കാന്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് വരുന്ന ചെലവ് തങ്ങള്‍ വഹിക്കാമെന്നാണ് എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്. കരിപ്പൂരിന്റെ ഒരു പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് കേന്ദ...
ക്രിസ്മസ് അടുത്തതോടെ വഴിയോരങ്ങളിൽ സാന്താക്ലോസ് മയം
Local

ക്രിസ്മസ് അടുത്തതോടെ വഴിയോരങ്ങളിൽ സാന്താക്ലോസ് മയം

Perinthalmanna RadioDate: 15-12-2022പെരിന്തൽമണ്ണ: ക്രിസ്മസ് അടുത്തതോടെ തെരുവോരങ്ങളിൽ ക്രിസ്മസ് അപ്പൂപ്പന്റെ വേഷങ്ങളുമായി തെരുവു കച്ചവടക്കാർ സജീവമായി. രാജസ്ഥാനിൽ നിന്നുള്ളവരാണ് ഇവർ തന്നെ നിർമ്മിക്കുന്ന മുഖം മൂടികളും വസ്ത്രങ്ങളുമായി തെരുവോരങ്ങളിൽ എത്തുന്നത്. ക്രിസ്മസ് അടുക്കുന്നതോടെ കരോൾ സംഘങ്ങൾക്കും ആഘോഷം സംഘടിപ്പിക്കുന്ന വർക്കും ഒഴിച്ചു കൂടാനാവാത്തതാണ് സാന്താക്ലോസ് അഥവാ ക്രിസ്തുമസ് അപ്പൂപ്പൻ. ഇതിനായുള്ള വേഷ വിതാനങ്ങളാണ് ഇതര സംസ്ഥാനക്കാർ മേഖലയിൽ എത്തിച്ചു വിൽപ്പന നടത്തുന്നത്.മുഖം മൂടിയും തൊപ്പിയും കുപ്പായവും ഇവർ വിൽപ്പന നടത്തുന്നുണ്ട്. തുണി ഉപയോഗിച്ച് ഇവർ തന്നെ നിർമ്മിക്കുന്നവയാണ് ഇതെല്ലാം. ഒരിടത്തെത്തി താമസിച്ചാണ് ഇവർ ഇവ തയ്യാറാക്കി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. കുട്ടികൾക്ക് വേണ്ടിയാണ് ഇവ പലരും വാങ്ങുന്നത്. ഡിസംബറിലെ ആദ്യ ദിനങ്ങളായതിനാൽ വിൽപ്പന കുറവാണ്. സ്കൂളുകളിലും ക്ലബുകളി...