തിരുമാന്ധാംകുന്ന് പൂരത്തിന് തിരക്ക് കുറയ്ക്കാൻ പൊതുഗതാഗതം ഉപയോഗിക്കാൻ നിർദേശം
Perinthalmanna RadioDate: 25-03-2023പെരിന്തൽമണ്ണ: തിരുമാന്ധാംകുന്ന് പൂരം ആഘോഷവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ സബകളക്ടർ ശ്രീധന്യ സുരേഷിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെയും ദേവസ്വം പ്രതിനിധികളുടെയും യോഗം ചേർന്നു. ഭക്തജനങ്ങൾക്ക് പരമാവധി സൗകര്യങ്ങളും എല്ലാ വകുപ്പുകളുടെയും സഹകരണവും ഉറപ്പാക്കാനുമുള്ള നടപടികൾ സ്വീകരിക്കും. പൂരം ദിവസങ്ങളിൽ നല്ല തിരക്കും ഗതാഗത തടസ്സവും പ്രതീക്ഷിക്കുന്നതിനാൽ ജനങ്ങൾ ശ്രദ്ധയോടെ സഹകരിക്കണം. ക്ഷേത്രത്തിലേക്ക് എത്താൻ പരമാവധി പൊതു വാഹനങ്ങൾ ഉപയോഗിക്കണം. സ്വകാര്യ വാഹനങ്ങൾക്ക് കാര്യമായ പാർക്കിങ് സ്ഥലം ഇല്ല. കെ.എസ്.ആർ.ടി.സി.യോട് കൂടുതൽ സർവീസുകൾ നടത്താൻ നിർദേശം നൽകി. കൂടുതൽ ശൗചാലയങ്ങളും സൗകര്യങ്ങളും ഒരുക്കുവാൻ പഞ്ചായത്തിന് നിർദേശം നൽകി.തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാനും തെരുവു വിളക്കുകൾ പ്രകാശിപ്പിക്കാനുമുള്ള നടപടികൾ സ്വീകരിക്കാൻ വൈദ്യുതി വകുപ്പിനോട് നിർദേശിച്ചു. പൂര...










