Local

ബ്രസീലിൻ്റേയും പോർച്ചുഗലിൻ്റേയും തോൽവിയോടെ ആരാധകരുടെ ഇഷ്ട ടീമായി ക്രൊയേഷ്യ
Local, Sports

ബ്രസീലിൻ്റേയും പോർച്ചുഗലിൻ്റേയും തോൽവിയോടെ ആരാധകരുടെ ഇഷ്ട ടീമായി ക്രൊയേഷ്യ

Perinthalmanna RadioDate: 12-12-2022പെരിന്തൽമണ്ണ: ബ്രസീൽ ആരാധകരുടെയും അർജന്റീന ആരാധകരുടെയും ഇഷ്ടവും അനിഷ്ടവും മാറി മാറി അനുഭവിക്കാൻ യോഗമുള്ള ടീമാണ് ക്രൊയേഷ്യ. കൂടുതൽ ആരും എവിടെയും ഫ്ലെക്സും കട്ടൗട്ടും ഒന്നും ഉയർത്തിയില്ലെങ്കിലും പെരിന്തൽമണ്ണ ജൂബിലി റോഡിൽ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ക്രൊയേഷ്യക്ക് വേണ്ടി ഒരു ചെറിയ ഫ്ലക്സ് ബോർഡ് വെച്ചിരുന്നു. ഈഗിൾസ് ജൂബിലി ക്ലബിലെ ഏക ക്രൊയേഷ്യ ആരാധകനായ മുസ്തഫ സ്ഥാപിച്ചതായിരുന്നു ആ ഫ്ലക്സ് ബോർഡ്. ബിഗ് സ്ക്രീൻ കേന്ദ്രങ്ങൾക്ക് മുൻപിൽ ക്രൊയേഷ്യക്കും ആളുണ്ടായി. ബ്രസീലുമായി ഏറ്റുമുട്ടിയപ്പോൾ അർജന്റീനക്കാരുടെ കൈയടികൾ. ഇനി സെമി ഫൈനലിൽ കിട്ടും മറ്റു ടീമുകളുടെ ആരാധകരുടെ കൈയടികൾ. ഇപ്പോള്‍ ഏററവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ക്രൊയേഷ്യ ടീമിനാണ്. അതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്. ബ്രസീല്‍, പോർച്ചുഗൽ, സ്പെയിന്‍, ജർമനി തുടങ്ങിയ ഈ ലോകകപ്പിൽ നിന്ന് പുറത്തായ മിക്ക ട...
ചെമ്മാണിയോട് ബൈപാസിന്റെ നവീകരണം നീളുന്നത് നാട്ടുകാരെ ദുരിതത്തിലാക്കി
Local

ചെമ്മാണിയോട് ബൈപാസിന്റെ നവീകരണം നീളുന്നത് നാട്ടുകാരെ ദുരിതത്തിലാക്കി

Perinthalmanna RadioDate: 12-12-2022മേലാറ്റൂർ: കാത്തിരിപ്പിന് ഒടുവിൽ ഫണ്ട് അനുവദിച്ചു കിട്ടിയ ചെമ്മാണിയോട് ബൈപാസ് റോഡിന്റെ നവീകരണം നീളുന്നത് നാട്ടുകാരെ ദുരിതത്തിലാക്കി. പൊടിശല്യത്താൽ ഒട്ടേറെ വീട്ടു കാരും ഇരുചക്ര വാഹന യാത്രക്കാരും കാൽനട യാത്രക്കാരുമാണ് കഷ്ടത്തിലായത്. സ്ഥലം എംഎൽഎയുടെയും ജില്ലാ പഞ്ചായത്തിന്റെയും അരക്കോടി രൂപ വീതം ചെലവിട്ടാണ് ഒരു കിലോമീറ്ററോളം റോഡ് നവീകരിക്കുന്നത്. നിലവിൽ ഉണ്ടായിരുന്ന റോഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചിരുന്നു. മൺ പാതയായതോടെ പൊടിശല്യത്താൽ പ്രദേശത്തുകാർ പൊറുതി മുട്ടി. നിരതരമായ പരാതിയെ തുടർന്നു നജീബ് കാന്തപുരം എംഎൽഎ കഴിഞ്ഞ ഒക്ടോബർ 14ന് സ്ഥലം സന്ദർശിച്ചിരുന്നു.ഓവുപാലം പണി നടത്തി ഒരു മാസത്തിനകം റോഡിന്റെ പണി തീർക്കുമെന്നു കരാറുകാരനുമായി സംസാരിച്ച് തീരുമാനം എടുത്തതായിരുന്നു. എന്നാൽ ഒന്നര മാസം കഴിഞ്ഞിട്ടും പണി എങ്ങും എത്തിയില്ലെന്നാണ് നാട്ടുകാരുട...
മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചത് 57,991 പേർക്ക് മാത്രം
Kerala, Local

മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചത് 57,991 പേർക്ക് മാത്രം

Perinthalmanna RadioDate: 12-12-2022മലപ്പുറം: പ്ലസ് വൺ പ്രവേശന നടപടികൾ അവസാനിച്ചതോടെ ജില്ലയിൽ ആകെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു. സർക്കാർ, എയ്ഡഡ് വിഭാഗങ്ങളിൽ എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ തലത്തിൽ ആകെ 57,991 കുട്ടികളാണ് പ്രവേശനം നേടിയത്. 62,729 പേർക്ക് പ്രവേശനം ലഭിച്ചു എന്നാണ് നേരത്തേ അധികൃതർ അറിയിച്ചിരുന്നത്. പുതിയ കണക്ക് പ്രകാരം ഇതിൽ 4,738 കുട്ടികളുടെ കുറവുണ്ട്.വിദ്യാർഥികളുടെ തുടർപഠന അവസരം സംബന്ധിച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നൽകിയ മറുപടിയിലാണ് ‍യഥാർഥ കണക്ക് പറയുന്നത്. എച്ച്.എസ്.എസ് സർക്കാർ തലത്തിൽ 31,133 പേർക്കും എയ്ഡഡ് തലത്തിൽ 24,014 പേർക്കുമാണ് പ്രവേശനം ലഭിച്ചത്.വി.എച്ച്.എസ്.ഇ സർക്കാർ തലത്തിൽ 2,637 കുട്ടികളും എയ്ഡഡ് തലത്തിൽ 207 കുട്ടികളും പ്രവേശനം നേടി. നടപടികൾ പൂർത്തിയായതോടെ...
ഇ.വി. ചാർജിങ് സ്റ്റേഷനുകൾ റെഡി; 325 രൂപയ്ക്ക് 300 കിലോമീറ്റർ ഓടാം
Local

ഇ.വി. ചാർജിങ് സ്റ്റേഷനുകൾ റെഡി; 325 രൂപയ്ക്ക് 300 കിലോമീറ്റർ ഓടാം

Perinthalmanna RadioDate: 11-12-2022മലപ്പുറം: ജില്ലയിലെ പുതുതായി നിലവിൽ വന്ന ചാർജിങ് സ്റ്റേഷനുകളെല്ലാം പ്രവർത്തനസജ്ജമായി. നാലുചക്ര വാഹനങ്ങൾക്ക് 325 രൂപയുടെ വൈദ്യുതി ഉപയോഗിച്ച് 300 കിലോമീറ്റർ യാത്രചെയ്യാം.ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം കുറവായതിനാൽ സ്റ്റേഷനുകളിൽ തിരക്ക് കുറവാണ്. ചാർജിങ് സ്റ്റേഷനുകൾ ജന സൗഹൃദമാക്കാൻ മൊബൈൽ ചാർജിങ് സംവിധാനം, കുടിവെള്ളം എന്നിവ സ്ഥാപിക്കുന്നത് ബോർഡിന്റെ പദ്ധതിയിലുണ്ടെന്ന് കെ.എസ്.ഇ.ബി. അസി. എക്സിക്യുട്ടീവ് എൻജിനിയർ അനീഷ് പാറക്കാടൻ പറഞ്ഞു. ജില്ലയിൽ മാത്രമായി 122 സ്ഥലങ്ങളിലാണ് കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിൽ ചാർജിങ് സ്റ്റേഷൻ നിലവിലുള്ളത്.നാലുചക്ര വാഹനങ്ങൾക്കായുള്ള ഫാസ്റ്റ് ചാർജിങ് സ്റ്റേഷനും ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി പോൾ മൗണ്ടഡ് സ്റ്റേഷനുമാണുള്ളത്. വാഹനത്തിന്റെ ശേഷി അനുസരിച്ച് പൂർണമായി ചാർജ്‌ ചെയ്യാൻ ഇരുചക്ര വാഹനങ്ങൾക്ക് രണ്ടു മുതൽ നാലു വ...
ജില്ലയിൽ പോലീസിൻ്റെ പ്രത്യേക പരിശോധന ; ഒറ്റ ദിവസം 608 കേസുകൾ രജിസ്റ്റർ ചെയ്തു
Local

ജില്ലയിൽ പോലീസിൻ്റെ പ്രത്യേക പരിശോധന ; ഒറ്റ ദിവസം 608 കേസുകൾ രജിസ്റ്റർ ചെയ്തു

Perinthalmanna RadioDate: 11-12-2022മലപ്പുറം: വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് ശനിയാഴ്ച ജില്ലയിൽ പോലീസ് പ്രത്യേക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. വിവിധ കേസുകളിലായി 608 കേസുകളാണ് രജിസ്റ്റർ ചെയ്തത്.മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, താനൂർ ഡി.വൈ.എസ്.പി. മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജാമ്യമെടുത്ത് ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളികളായ 35 -ഓളം പേർ പിടിയിലായി.വാറണ്ടുള്ള 93 പേരെയും, മറ്റ് വിവിധ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് 40 പേരെയും പിടികൂടി.കൂടാതെ മദ്യം- മയക്കുമരുന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ട് 73 കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നക്ക നമ്പർ ചൂതാട്ടം പോലുള്ള സമാന്തര ലോട്ടറി നടത്തുന്നവർക്ക് എതിരേയും കേസെടുത്തിട്ടുണ്ട്. നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ സംഭവത്തിൽ 32 കേസുകളും ഗതാഗ...
പെരിന്തൽമണ്ണ പോസ്റ്റ് ഓഫീസിലേക്ക് ആശാ വർക്കർമാർ ധർണ നടത്തി
Local

പെരിന്തൽമണ്ണ പോസ്റ്റ് ഓഫീസിലേക്ക് ആശാ വർക്കർമാർ ധർണ നടത്തി

Perinthalmanna RadioDate: 11-12-2022പെരിന്തൽമണ്ണ: ആശാവർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു. എരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ആശാവർക്കർമാരെ കേന്ദ്രസർക്കാർ തൊഴിലാളികളായി അംഗീകരിക്കുക, സാമൂഹികസുരക്ഷ ഉറപ്പാക്കുക, എൻ.എച്ച്.എം. സ്ഥിരംസംവിധാനമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം.എം. മുസ്തഫ ഉദ്ഘാടനംചെയ്തു. യൂണിയൻ ഏരിയാ സെക്രട്ടറി ടി. ലളിത, കെ. ഇന്ദിര, ശ്രീലത തുടങ്ങിയവർ പ്രസംഗിച്ചു. ...
പട്ടിക്കാട് റെയിൽവേ ഗേറ്റ് നാളെ രാവിലെ തുറക്കും
Local

പട്ടിക്കാട് റെയിൽവേ ഗേറ്റ് നാളെ രാവിലെ തുറക്കും

Perinthalmanna RadioDate: 09-12-2022പട്ടിക്കാട്: അറ്റകുറ്റ പണിയുടെ ഭാഗമായി കഴിഞ്ഞ ബുധനാഴ്ച അടച്ച നിലമ്പൂർ- ഷൊർണൂർ റെയിൽവേ ലൈനിലെ പട്ടിക്കാട് റെയിൽവേ ഗേറ്റ് നാളെ രാവിലെ തുറക്കും. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ അറ്റകുറ്റ പണിയുടെ ഭാഗമായി അടച്ചിടുമെന്ന് സതേൺ റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നാളെ (ശനിയാഴ്ച) രാവിലെ ഒമ്പത് മണിയോടെ റെയിൽവേ ഗേറ്റ് തുറക്കും. ...
വോട്ടര്‍ പട്ടിക പുതുക്കല്‍; സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി
Kerala, Local

വോട്ടര്‍ പട്ടിക പുതുക്കല്‍; സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി

Perinthalmanna RadioDate: 09-12-2022തിരുവനന്തപുരം:കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷിക്കാനുള്ള സമയപരിധി 18 വരെ നീട്ടി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വിളിച്ചുചേർത്ത അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സമയപരിധി നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. അർഹരെ പട്ടികയിൽ ചേർക്കുന്നതിനും മരണപ്പെട്ടവരെയും താമസം മാറിയവരെയും ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയ പാർട്ടികളും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർഥിച്ചു.നിലവിൽ 17 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേരുചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം. 18 വയസ്സ് പൂർത്തിയായശേഷം അർഹത പരിശോധിച്ച് വോട്ടർ പട്ടികയിൽ ഇടംപിടിക്കും. www.nvsp.in , www.ceo.kerala.gov.in എന്ന വെബ്‌സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അന്തിമ വോട്ടർ പട്ടിക ജനുവരി 5-ന് പ്രസിദ്ധീകരിക്കും. ...
പെരിന്തൽമണ്ണയിൽ 45 ലക്ഷത്തിന്റെ കുഴൽ പണവുമായി 2 പേർ പിടിയിൽ
Local

പെരിന്തൽമണ്ണയിൽ 45 ലക്ഷത്തിന്റെ കുഴൽ പണവുമായി 2 പേർ പിടിയിൽ

Perinthalmanna RadioDate: 09-12-2022പെരിന്തൽമണ്ണ: മതിയായ രേഖകളില്ലാത്ത കാറിൽ കടത്തിയ 45 ലക്ഷം രൂപയുമായി പെരിന്തൽമണ്ണ പൊലീസ് 2 പേരെ പിടികൂടി. മണ്ണാർക്കാട് ആയംങ്കുറുശ്ശി മുഹമ്മദ് റഫീഖ്, തിരൂർക്കാട് അമ്പലക്കുത്ത് അസ്‌ലം എന്നിവരിൽ നിന്നാണ് പണം പിടികൂടിയത്.കോയമ്പത്തൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് കൊണ്ടുവന്നതാണ് പണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കാറിന്റെ പിറകിലെ സീറ്റിന് അടിയിലായി 500 രൂപയുടെ കെട്ടുകളായി ബാഗിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. താഴേക്കോട് വച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി യുവാക്കൾ പിടിയിലായത്. പെരിന്തൽമണ്ണ ഡിവൈഎസ്‌പി സന്തോഷ് കുമാർ, സിഐ സി.അലവി, എസ്‌ഐ യാസിർ എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്. ...
പെരിന്തൽമണ്ണ ഗവ. ഗേൾസ് സ്‌കൂളിൽ അടുക്കള പച്ചക്കറി തോട്ട നിർമ്മാണം തുടങ്ങി
Local

പെരിന്തൽമണ്ണ ഗവ. ഗേൾസ് സ്‌കൂളിൽ അടുക്കള പച്ചക്കറി തോട്ട നിർമ്മാണം തുടങ്ങി

Perinthalmanna RadioDate: 09-12-2022പെരിന്തൽമണ്ണ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സീഡ് ക്ലബ്ബ് മണ്ണു ദിനാചരണത്തോട് അനുബന്ധിച്ച് സ്‌കൂൾ അടുക്കള പച്ചക്കറി തോട്ട നിർമാണത്തിന് തുടക്കം കുറിച്ചു.ശീതകാല പച്ചക്കറികളായ ക്വാളിഫ്ളവർ, കാബേജ് എന്നിവയും മത്തൻ, കുമ്പളം, വെള്ളരി, വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയവയുമാണ് അടുക്കളത്തോട്ട ജൈവ പച്ചക്കറി കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.പ്രഥമാധ്യാപകൻ പി. സക്കീർ ഹുസൈൻ തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ. രാമൻകുട്ടി, സീനിയർ അസിസ്റ്റന്റ് സി.എം. മഞ്ജുഷ, ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ.ബി. ഉമ, അധ്യാപകരായ എ.പി. മനോജ്, രേണു ആർ. നാഥ്, അംബുജാക്ഷി, എൻ.ജി.സി. സ്റ്റുഡന്റ് കൺവീനർമാരായ റബീയ സുറൂറ, പി. ഹന്ന ഫാത്തിമ തുടങ്ങിയവരും എൻ.ജി.സി., സീഡ്, ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. ...