Local

പെരിന്തൽമണ്ണ നഗരസഭയിൽ പകൽവീട് പദ്ധതി തുടങ്ങി
Local

പെരിന്തൽമണ്ണ നഗരസഭയിൽ പകൽവീട് പദ്ധതി തുടങ്ങി

Perinthalmanna RadioDate: 09-12-2022പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിന്റെ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായുള്ള പകൽവീട് പെരിന്തൽമണ്ണ നഗരസഭയുടെ സൈമൺ ബ്രിട്ടോ സ്മാരക സാന്ത്വന കേന്ദ്രത്തിൽ തുടങ്ങി. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ മർവ കുഞ്ഞാൻ പദ്ധതി വിശദീകരിച്ചു. എപ്പോഴെങ്കിലും മാനസികാരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടി വന്നതിനാൽ ജീവിതകാലം മുഴുവൻ സമൂഹ മുഖ്യധാരയിലേക്ക് വരാൻ കഴിയാത്ത വിധത്തിലായവർക്കായാണ് പകൽവീട് പദ്ധതി. ഇത്തരത്തിൽ ആത്മവിശ്വാസക്കുറവും സമൂഹത്തെ അഭിമുഖീകരിക്കാനുള്ള ഭയവും കുറ്റബോധവും തുടങ്ങിയവ കണ്ടെത്തി വിദഗ്ധ പരിശീലനങ്ങൾ നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരികയുമാണ് ലക്ഷ്യം.നഗരസഭാ ഉപാധ്യക്ഷ എ. നസീറ, ജി. മിത്രൻ, നഗരസഭാ അംഗങ്ങളായ കെ. ഉണ്ണിക്കൃഷ്ണൻ, മുഹമ്മദ് ഹനീഫ, അമ്പിളി മനോജ്, ഷാൻസി നന്ദകുമാർ തുടങ്ങിയ...
മുഖം മിനുക്കി കൊച്ചുവേളി; 13 മുതൽ രാജ്യറാണി ഓടും
Kerala, Local

മുഖം മിനുക്കി കൊച്ചുവേളി; 13 മുതൽ രാജ്യറാണി ഓടും

Perinthalmanna RadioDate: 09-12-2022അങ്ങാടിപ്പുറം: കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾ ഈ മാസം 11ന് പൂർത്തിയാവും. 13 മുതൽ നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് സർവീസ് പുനഃരാരംഭിക്കും. അവസാനഘട്ട നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി ഈമാസം ഏഴ് മുതൽ 12 വരെ രാജ്യറാണിയുടെ സർവീസ് റദ്ദാക്കിയത് യാത്രക്കാർക്ക് വലിയ ദുരിതമായിട്ടുണ്ട്. 39.57 കോടിയുടെ വികസന പ്രവൃത്തികളാണ് കൊച്ചുവേളിയിൽ പുരോഗമിക്കുന്നത്. രണ്ട് പുതിയ പ്ലാറ്റ്ഫോമുകളുടെയും പുതിയ സ്റ്റബ്‌ലിംഗ് ലൈനിന്റെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്. നിലവിലുള്ള രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളുടെ നീളവും കൂട്ടുന്നുണ്ട്. പ്ലാറ്റ് ഫോം രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിവയിൽ ഷെൽട്ടറും നിർമ്മിക്കും. പുതിയ സിഗ്‌നൽ, ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.തിരുവനന്തപുരം സെൻട്രൽ ജംഗ്ഷനിലെ സൗകര്യക്കുറവ് മൂലം കൂടുതൽ ട്രെയിനുകളുടെ സർവീസ് കൊച്ചുവേള...
ഫാമിലി വെഡ്ഡിംഗ് സെന്റർ പെരിന്തല്‍മണ്ണയിൽ ഉദ്ഘാടനം ചെയ്തു
Local

ഫാമിലി വെഡ്ഡിംഗ് സെന്റർ പെരിന്തല്‍മണ്ണയിൽ ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 08-12-2022പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ ഏഴാമത് ഷോറൂം പെരിന്തല്‍മണ്ണയിൽ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഫാമിലി വെഡ്ഡിംഗ് സെന്ററിനെ പെരുത്തിഷ്ടത്തോടെ പെരിന്തല്‍മണ്ണക്ക് സമർപിച്ചത്.ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ പി.ഷാജി, ഫാമിലി വെഡ്‌ഡിങ് സെന്റർ ഫൗണ്ടർ മാരായ ഇമ്പിച്ചി അഹ്‌മദ്‌, പി.എൻ അബ്ദുൽ ഖാദർ, ബിൽഡിങ് ഉടമ കുഞ്ഞി മുഹമ്മദ്, ഫാമിലി വെഡ്‌ഡിങ് സെന്റർ ഡയറക്ടർമാരായ അബ്ദുൽ ബാരി, അബ്ദു സലാം, മുജീബു റഹ് മാൻ, ശോഭിക ഡയറക്ടർ മാരായ മുഹമ്മദലി, ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നും എത്തിച്ചു നൽകുന്ന വൈവിധ്യമാർന്ന സെലക്ഷനോട് കൂടി വിശാലമായ 4 നിലകളിലായിട്ടാണ് ഫാമിലിയുടെയുടെ ഏറ്റവും പുതിയ ഷോറൂം പെരുത്തിഷ്ട്ടത്തോടെ പെരിന്തല്മണ്ണക്ക് സമർപ്പിച്ചെതെന്നു മാനേജ്‌മെന്റ് അറിയിച്ചു. ...
ഗ്രീൻഫീൽഡ് ദേശീയപാത; സൈലന്റ്‌വാലിയിൽ ആകാശപ്പാത
Local

ഗ്രീൻഫീൽഡ് ദേശീയപാത; സൈലന്റ്‌വാലിയിൽ ആകാശപ്പാത

Perinthalmanna RadioDate: 08-12-2022സൈലന്റ്‌വാലി ദേശീയോദ്യാനത്തിലെ പരിസ്ഥിതിലോല മേഖലയുടെ അരികിലൂടെ ഭാരത്‌മാലാപദ്ധതിപ്രകാരം ഗ്രീൻഫീൽഡ് ദേശീയപാത നിർമിക്കാനുള്ള പദ്ധതിക്ക്‌ അനുമതിനൽകാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം.പരിസ്ഥിതിലോലമേഖലയ്ക്ക് അടുത്തഭാഗത്ത് പാത കടന്നുപോകുന്ന 10 കിലോമീറ്ററോളം 10 മീറ്ററെങ്കിലും ഉയരത്തിൽ എലിവേറ്റഡ് റോഡായി നിർമിക്കണമെന്ന് വിദഗ്ധ സമിതി നിർദേശിച്ചിട്ടുണ്ട്.പദ്ധതിയുടെ പരിഗണനാവിഷയങ്ങൾക്ക് മന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി കഴിഞ്ഞമാസം 22-ന് നിബന്ധനകളോടെ അംഗീകാരംനൽകി. 7937.96 കോടി രൂപ ചെലവിൽ പാലക്കാട്-കോഴിക്കോട് ദേശീയപാത 966 നിർമിക്കാനാണ് പദ്ധതി. സൈലന്റ്‌വാലി പരിസ്ഥിതി ലോലമേഖലയുടെ അതിർത്തിയിൽനിന്ന് അഞ്ചരകിലോമീറ്റർ ദൂരത്തുകൂടിയാണ് പാത കടന്നുപോവുക.സൈലന്റ്‌വാലിക്കുചുറ്റുമുള്ള സംരക്ഷിതമേഖലയിലും പരിസരങ്ങളിലുമുള്ള 134 ഹെക്ടർ പ്രദേശം പദ്ധതിയുടെ ഭാഗമാകും. ജൈവവൈ...
മലപ്പുറം ജില്ലയിൽ ഇന്ന് 17 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു
Local

മലപ്പുറം ജില്ലയിൽ ഇന്ന് 17 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു

Perinthalmanna RadioDate: 08-12-2022മലപ്പുറം: ജില്ലയില്‍ ഇന്ന് (ഡിസംബര്‍ എട്ട്) 17 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 481 ആയി. രോഗ ബാധയുടെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. സ്കൂളില്‍ പോകുന്ന കുട്ടികള്‍ മൂക്കും വായും മൂടുന്ന വിധത്തില്‍ കൃത്യമായി മാസ്ക്ക് ധരിക്കണം. പനി, ചുമ, കണ്ണിന് ചുവപ്പ്, മൂക്കൊലിപ്പ്, ശരീരം മുഴുവന്‍ തിണര്‍ത്ത പാടുകള്‍ തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവര്‍ ഒരിക്കലും സ്കൂളില്‍ പോകരുതെന്നും കുട്ടികള്‍ എല്ലാവരും പ്രതിരോധ കത്തിവെപ്പ് സ്വീകരിക്കുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ‍‍‍ഡി.എം.ഒ അറിയിച്ചു. ...
മുതുവറ ക്ഷേത്രക്കുളത്തിലെ മീനുകൾ ചത്തു പൊങ്ങി
Local

മുതുവറ ക്ഷേത്രക്കുളത്തിലെ മീനുകൾ ചത്തു പൊങ്ങി

Perinthalmanna RadioDate: 08-12-2022അങ്ങാടിപ്പുറം: മുതുവറ മഹാവിഷ്ണുക്ഷേത്രത്തിലെ കുളത്തിൽ ഒരാഴ്ചയായി മീനുകൾ ചത്തുപൊങ്ങുകയാണ്. വെള്ളത്തിന് അസഹ്യമായ ദുർഗന്ധവും ഉണ്ട്.് നൂറുകണക്കിന് മീനുകളാണ് ഇതിനകം ചത്തുപൊങ്ങിയത്. ഒരു ഏക്കറോളം വിസ്തീർണമുള്ള കുളമാണ്. മീനൂട്ട് ക്ഷേത്രത്തിലെ പ്രധാന വഴിപാടുമാണ്. സാമൂഹികവിരുദ്ധർ വിഷം കലക്കിയതാണോ എന്നും പായൽ മൂടിയ കാരണം വേണ്ടത്ര ശുദ്ധവായു ലഭിക്കാത്തതാണോ കാരണമെന്നും സംശയമുണ്ട്. വെള്ളം പരിശോധനയ്ക്ക്‌ അയച്ചിട്ടുണ്ട്. ജലസംരക്ഷണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും അടിയന്തര ശ്രദ്ധ വേണമെന്നും വെള്ളം കേടാകാനുള്ള കാരണം കണ്ടെത്താൻ സഹായിക്കണമെന്നുമാണ് ക്ഷേത്രഭരണ സമിതിയുടെ ആവശ്യം. ...
ചീരട്ടാമലയിലെ ചെങ്കൽഖനനം; സർക്കാരിന് പ്രതിദിനം 12,000 രൂപ നഷ്‌ടം
Local

ചീരട്ടാമലയിലെ ചെങ്കൽഖനനം; സർക്കാരിന് പ്രതിദിനം 12,000 രൂപ നഷ്‌ടം

Perinthalmanna RadioDate: 08-12-2022പെരിന്തൽമണ്ണ: ചീരട്ടാമലയിലെ അനധികൃത ചെങ്കൽഖനനത്തിലൂടെ സർക്കാരിന് പ്രതിദിനമുണ്ടായ വരുമാനനഷ്ടം ഏകദേശം 12,000 രൂപ. അനധികൃതമായി പ്രവർത്തിച്ച ആറ് ചെങ്കൽമടകളിൽനിന്ന് 72 ടിപ്പർലോറികളാണ് കഴിഞ്ഞദിവസം പെരിന്തൽമണ്ണ റവന്യൂസംഘം പിടികൂടിയത്.അനുമതിയോടെ പ്രവർത്തിക്കുന്ന പാറമടയിൽനിന്ന് ഒരുടൺ ചെങ്കല്ലിന് 24 രൂപയാണ് സർക്കാരിലേക്ക് അടയ്‌ക്കേണ്ടത്. ചെറിയ ടിപ്പർലോറിയിൽ അഞ്ചുടൺ ആണ് ജിയോളജി വകുപ്പ് കണക്കാക്കുന്നത്. ഇങ്ങനെയാകുമ്പോൾ ഒരു ലോഡ് കല്ലിന് 120 രൂപയാണ് സർക്കാരിലേക്കു ലഭിക്കേണ്ടത്. നൂറു ലോഡ് കല്ല് ഈ അനധികൃത മടകളിൽനിന്ന് കയറ്റിപ്പോകുന്നതായി കണക്കാക്കിയാൽത്തന്നെ 12,000 രൂപ വരും. ഈ തുകപോലും അടയ്ക്കാതെ ലക്ഷങ്ങളുടെ ഇടപാടാണ് അനധികൃത പാറമടകളിലൂടെ നടക്കുന്നത്. ചെറിയ ടിപ്പർലോറിയിൽ ഏകദേശം 200 ചെങ്കല്ലാണ് കയറ്റുന്നത്. ഒരു കല്ലിന് 50 രൂപയ്ക്കാണ് ആവശ്യക്കാർക്ക് ഇറക്കിക്കൊ...
പെരിന്തൽമണ്ണ ബ്ലോക്ക് കേരളോത്സവം; അങ്ങാടിപ്പുറം പഞ്ചായത്ത് ജേതാക്കൾ
Local

പെരിന്തൽമണ്ണ ബ്ലോക്ക് കേരളോത്സവം; അങ്ങാടിപ്പുറം പഞ്ചായത്ത് ജേതാക്കൾ

Perinthalmanna RadioDate: 08-12-2022പെരിന്തൽമണ്ണ: ബ്ലോക്ക് കേരളോത്സവത്തിൽ 606 പോയന്റ് നേടി അങ്ങാടിപ്പുറം പഞ്ചായത്ത് ജേതാക്കളായി. 372 പോയന്റോടെ പുലാമന്തോൾ രണ്ടാം സ്ഥാനവും 163 പോയന്റ് നേടി വെട്ടത്തൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള മെമന്റോ വിതരണം ബ്ലോക്ക് പ്രസിഡന്റ് എ.കെ. മുസ്തഫ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് അധ്യക്ഷത വഹിച്ചു. വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ, പുലാമന്തോൾ പ്രസിഡന്റ് സൗമ്യ, കീഴാറ്റൂർ പ്രസിഡന്റ് ജമീല ടീച്ചർ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ നജ്മ തബ്ഷീറ, പി.കെ. അയമു, അബ്ദുൽ അസീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. പാർവതി, മുഹമ്മദ് നയീം, ദിലീപ്, ഉമ്മു സൽമ, റജീന, പ്രബീന ഹബീബ്, വിൻസി അനിൽ എന്നിവർ സംസാരിച്ചു. ...
പട്ടിക്കാട് റെയിൽവേ ഗേറ്റിൽ അറ്റകുറ്റപ്പണികൾ തുടങ്ങി
Local

പട്ടിക്കാട് റെയിൽവേ ഗേറ്റിൽ അറ്റകുറ്റപ്പണികൾ തുടങ്ങി

Perinthalmanna RadioDate: 08-12-2022പട്ടിക്കാട്: റെയിൽവേ പാത നവീകരണത്തിന്റെ ഭാഗമായി ഷൊർണൂർ-നിലമ്പൂർ പാതയിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ബുധനാഴ്ച പട്ടിക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് റെയിൽവേ പാതയുടെയും ഗേറ്റിന്റെയും നവീകരണം ആരംഭിച്ചു.ട്രാക്കുകൾക്കിടയിലെ കല്ലും മണ്ണും വേർതിരിച്ച് കല്ല് മാത്രമാക്കി സുരക്ഷയൊരുക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.വാണിയമ്പലം വരെ പ്രവൃത്തി വിവിധ ഘട്ടങ്ങളിലായി നടത്താനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ പട്ടിക്കാട് റെയിൽവേ ഗേറ്റ് അടച്ചിട്ടാണ് പണി നടക്കുന്നത്. പെരിന്തൽമണ്ണ-നിലമ്പൂർ പാതയിലൂടെ വരുന്ന വാഹനങ്ങൾ പട്ടിക്കാട് വലമ്പൂർ ഓരാടംപാലം റോഡ് വഴിയും പാണ്ടിക്കാട് മേലാറ്റൂർ പെരിന്തൽമണ്ണ റോഡ് വഴിയുമാണ് സർവ്വീസ് നടത്തുന്നത്. ...
റേഷൻ കടകളിൽ പച്ചരി മാത്രം; കാർഡ് ഉടമകൾ കഷ്ടത്തിൽ
Local

റേഷൻ കടകളിൽ പച്ചരി മാത്രം; കാർഡ് ഉടമകൾ കഷ്ടത്തിൽ

Perinthalmanna RadioDate: 07-12-2022റേഷൻ കടയിൽ വിതരണം ചെയ്യുന്നതിൽ മുക്കാൽപങ്കും പച്ചരിയായതോടെ കാർഡ് ഉടമകൾ കഷ്ടത്തിലായി. പിഎംജികെവൈ (പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന) പ്രകാരം വിതരണം ചെയ്യാൻ എഫ്സിഐ ഗോഡൗണുകളിൽ എത്തിയിരിക്കുന്നത് മുഴുവൻ പച്ചരിയാണ്. ഈ മാസം മുഴുവൻ ഇതേനില തുടരും.മഞ്ഞക്കാർഡ് ഉടമകൾ (എഎവൈ– അന്ത്യോദയ അന്ന യോജന) മാത്രം സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം വരും. ചുവപ്പു കാർഡുകാർ (പിഎച്ച്എച്ച് – പ്രയോറിറ്റി ഹൗസ് ഹോൾഡ്) 23 ലക്ഷത്തോളം പേരുണ്ട്. ഇവർ റേഷൻ കടകളിൽനിന്നുള്ള പുഴുക്കലരിയെയും ചാക്കരിയെയും ആശ്രയിക്കുന്നവരാണ്. പച്ചരി മാത്രം കിട്ടാൻ തുടങ്ങിയതോടെ ഇവരെല്ലാം വിഷമത്തിലായി. പൊതുവിപണിയിൽ അരിവില കൂടി നിൽക്കുന്ന സമയവുമാണ്.എഎവൈ കാർഡുകാർക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം 30 കിലോ അരിയും 4 കിലോ ഗോതമ്പും ഒരു കിലോ ആട്ടയുമാണുള്ളത്. 15 കിലോ കുത്തിരി, 5 കിലോ ചാക്കരി, 10 കിലോ പച്ചരി എന...