Local

കാപ്പ് ഹൈസ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

Local

കാപ്പ് ഹൈസ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

Perinthalmanna RadioDate: 26-02-2026 വെട്ടത്തൂർ : സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതി വിദ്യാകിരണം ഫണ്ടിൽ നിന്ന് 3. 9 കോടി രൂപ ചെലവഴിച്ച് കാപ്പ് ഗവ. ഹൈസ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂന്ന് നിലകളിലായി 18 ക്ലാസ്സ്‌ മുറികളാണ് ഉള്ളത്. സ്കൂളിന്റെ സമഗ്ര വികസനത്തിനായി തയാറാക്കിയ മാസ്റ്റർ പ്ലാൻ എംഎൽഎ പ്രകാശനം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നജ്മ തബ്ഷീറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുലൈഖ കരിമ്പന, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.ടി.അജ്മൽ, വിദ്യാകിരണം ജില്ലാ കോഓർഡിനേറ്റർ സുരേഷ് കൊളശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സക്കീന പുത്തൻകോട്ട്, പഞ്ചായത്ത് അംഗങ്ങളായ റസീന സലാം, പി.എം.ഹംസ, പിടിഎ പ്രസിഡന്റ്‌ പി.വി.ഷംസുദ്ദീൻ, പ്രധാനാധ്യാപകൻ കെ.മുനീർ, എസ്എംസി ചെയർമാൻ കെ.പി.മുഹമ്മദ് ഹബീബുല്ല, വെൽഫെയർ കമ്മിറ്റി ചെയർമാൻ പി.കെ.മുഹമ്മദാലി ഹാജി, തുടങ്ങ...
മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്റ്റേഷനുകളുടെ നിർമാണം അവസാന ഘട്ടത്തിൽ

Local

മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്റ്റേഷനുകളുടെ നിർമാണം അവസാന ഘട്ടത്തിൽ

Perinthalmanna RadioDate: 26-02-2026 പെരിന്തൽമണ്ണ:  ഷൊർണൂർ– നിലമ്പൂർ റെയിൽവേ പാതയുടെ വികസന സ്വപ്നങ്ങൾക്ക് കൂടുതൽ നിറം പകരുന്ന മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്റ്റേഷനുകളുടെ നിർമാണം അവസാന ഘട്ടത്തിൽ. 90 ശതമാനം പ്രവൃത്തി രണ്ടിടത്തും ഇതിനകം പൂർത്തിയായിട്ടുണ്ട്. മൂന്ന് മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.പദ്ധതിയുടെ ഭാഗമായി കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ പാളങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. മേലാറ്റൂരിലും സമാനമായ രീതിയിൽ സിഗ്നലിങ് സംവിധാനങ്ങളുടെയും അധിക പ്ലാറ്റ്‌ഫോമുകളുടെയും നിർമാണം നടന്നു വരികയാണ്.നിലവിൽ ഒരു പ്ലാറ്റ്‌ഫോം മാത്രമുള്ള ഇവിടെ, പുതിയ ലൂപ്പ് ലൈനുകൾ സജ്ജമാകുന്നതോടെ ട്രെയിനുകൾക്ക് ക്രോസിങ് സൗകര്യം ലഭ്യമാകും. ഇതോടെ പാതയിൽ ഒരു ട്രെയിൻ കടന്നുപോകാൻ മറ്റൊന്ന് പ്രധാന സ്റ്റേഷനുകളിൽ പിടിച്ചിടേണ്ടി വരുന്ന സാഹചര്യം ഒഴിവാകും.നിലവിൽ സിംഗിൾ ലൈൻ മാ...
മലപ്പുറത്തിന്റെ മനസ്സ് കീഴടക്കിയ കളക്ടര്‍ വി.ആർ. വിനോദ് പടിയിറങ്ങുന്നു

Local

മലപ്പുറത്തിന്റെ മനസ്സ് കീഴടക്കിയ കളക്ടര്‍ വി.ആർ. വിനോദ് പടിയിറങ്ങുന്നു

Perinthalmanna RadioDate: 25-02-2026 മലപ്പുറം: ഔദ്യോഗിക പദവിയുടെ ഗാംഭീര്യത്തേക്കാൾ ഹൃദയം തൊട്ടുള്ള ഇടപെടലുകൾ കൊണ്ട് മലപ്പുറത്തെ ജനപ്രിയനായ ജില്ലാ കളക്ടര്‍ വി.ആർ. വിനോദ് ഐ.എ.എസ്. കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നു. ലാന്‍ഡ് റവന്യൂ വകുപ്പില്‍ ജോയിന്റ് കമ്മീഷണറായാണ് സ്ഥലം മാറ്റം. പകരം ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ വിനയ് ഗോയല്‍ മലപ്പുറം ജില്ലയുടെ പുതിയ കളക്ടറാകും.  വെള്ളിയാഴ്ച രാവിലെ അദ്ദേഹം ചുമതലയേൽക്കും.2015 ലെ കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ വി.ആര്‍.വിനോദ് 2023 ഒക്ടോബര്‍ 20 നാണ് മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടയിരിക്കെയാണ് മലപ്പുറത്ത് കളക്ടറായി എത്തിയത്. സൗമ്യമായ പെരുമാറ്റവും മനസ്സ് തുറന്ന ഇടപെടലുകളും കൊണ്ട് വളരെ വേഗം മലപ്പുറത്തിന്റെ മനം കവര്‍ന്ന വി.ആര്‍.വിനോദ് ജനകീയനായി മാറി. ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി, ഭിന്നശേഷി വിഭാഗത്...
സ്വകാര്യ ഹോസ്പിറ്റലിന് സമീപം അടിക്കാടിന് തീപിടിച്ചു

Local

സ്വകാര്യ ഹോസ്പിറ്റലിന് സമീപം അടിക്കാടിന് തീപിടിച്ചു

Perinthalmanna RadioDate: 25-02-2026 പെരിന്തൽമണ്ണ:  ഇഎംഎസ് ഹോസ്പിറ്റലിന് സമീപം സ്വകാര്യ വ്യക്തികളുടെ പറമ്പിൽ അടിക്കാടിന് തീപിടിച്ചു. മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ,സുമേഷ് വലമ്പൂർ,ഹുസ്സൻ കക്കൂത്ത്,സനൂബ് തട്ടാരക്കാട്,സുബീഷ് പരിയാപുരം,നിസാം മാനത്ത് മങ്കലം,റഹീസ്‌ കുറ്റീരി,സുജിത്ത് ശിവൻ തേക്കിൻകോട് പെരിന്തൽമണ്ണയിൽ നിന്നെത്തിയ ഒരു യൂണിറ്റ് ഫയർ & റെസ്ക്യൂ ടീം എന്നിവർ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKu...
വെള്ളിയാറിൽ നിർമിച്ച താത്കാലിക തടയണ തകർന്നു

Local

വെള്ളിയാറിൽ നിർമിച്ച താത്കാലിക തടയണ തകർന്നു

Perinthalmanna RadioDate: 25-02-2026 മേലാറ്റൂർ: വെള്ളിയാറിലെ ജലലഭ്യത ഉറപ്പു വരുത്തുന്നതിനായി നിർമിച്ച താത്കാലിക തടയണയുടെ ഒരു ഭാഗം തകർന്ന നിലയിൽ. മേലാറ്റൂർ- ചെമ്മാണിയോട് പാലത്തിനു സമീപം വെള്ളിയാറിന് കുറുകെ മേലാറ്റൂർ ഗ്രാമപ്പഞ്ചായത്ത് നിർമിച്ച താത്കാലിക തടയണയാണ് തകർന്നത്. ചൊവ്വാഴ്ച രാവിലെയാണ് തടയണ തകർന്ന നിലയിൽ കാണപ്പെട്ടത്.രണ്ടാഴ്ച മുൻപാണ് പുഴയിലെ മണ്ണും മണലും ഉപയോഗിച്ച് ഗ്രാമപ്പഞ്ചായത്ത് പുഴയ്ക്കു കുറുകെ താത്കാലിക തടയണ നിർമിച്ചത്. ഇത് പുഴയിൽ യഥേഷ്ടം വെള്ളം കെട്ടി നിൽക്കുന്നതിന് സഹായകമായിരുന്നു. പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ വിവിധ കുടി വെള്ള പദ്ധതികൾക്കായി പുഴയോരത്ത് നിർമിച്ച കിണറുകളിലും സമീപത്തെ വീടുകളിലെ കിണറുകളിലുമെല്ലാം ജല നിരപ്പ് ഉയർന്നിരുന്നു. അതിനിടെയാണ് തടയണയുടെ ഒരു ഭാഗം തകർന്നത്. ഇതോടെ തടയണയിൽ ദിവസങ്ങളായി കെട്ടിനിന്നിരുന്ന വെള്ളം ഒഴുകി പോയി കൊണ്ടിരിക്കുകയാണിപ്പോൾ. ....................
നിയമസഭ തിരഞ്ഞെടുപ്പ്  പ്രഖ്യാപനം മാര്‍ച്ച് 12 ന് ശേഷമെന്ന് സൂചന

Local

നിയമസഭ തിരഞ്ഞെടുപ്പ്  പ്രഖ്യാപനം മാര്‍ച്ച് 12 ന് ശേഷമെന്ന് സൂചന

Perinthalmanna RadioDate: 25-02-2026 സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 12 ന് ശേഷമാകുമെന്ന് സൂചന. മാര്‍ച്ച് അഞ്ചിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ആറിനും 11നും ഇടയ്ക്ക്  പ്രധാനമന്ത്രിയും കേരളത്തിലെത്തുന്നുണ്ട്. ഇതിന് ശേഷമാകും പ്രഖ്യാപനം ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ആറിനും 12നും ഇടയ്ക്ക് വോട്ടെടുപ്പ് നടന്നേക്കുമെന്നും അല്ലെങ്കില്‍ വിഷുവിന് ശേഷമാകും വോട്ടെടുപ്പെന്നുമാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ് മുന്നണികളെല്ലാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ച  മുഴുവന്‍ സിറ്റിങ് എംഎല്‍എമാരെയും മൂന്നാം തവണയും മല്‍സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തില്‍ ധാരണയായിട്ടുണ്ട്. തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ച എംഎല്‍എമാരെ സംഘടനാ രംഗത്തേക്ക് തിരികെ കൊണ്ടു വന്ന് ഉറച്ച സീറ്റുകളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെങ...
ലക്ഷങ്ങൾ മുടക്കിയ വനിതാ വിശ്രമകേന്ദ്രം തുറക്കുന്നില്ല

Local

ലക്ഷങ്ങൾ മുടക്കിയ വനിതാ വിശ്രമകേന്ദ്രം തുറക്കുന്നില്ല

Perinthalmanna RadioDate: 25-02-2026 പെരിന്തൽമണ്ണ : ലക്ഷങ്ങൾ മുടക്കി പെരിന്തൽമണ്ണ നഗരസഭ വനിതകൾക്കായി നിർമിച്ച വിശ്രമകേന്ദ്രം അടച്ചുപൂട്ടിയ നിലയിൽ. പ്രവേശന കവാടത്തിൽ വനിതകൾക്കായി സജ്ജമാക്കിയ ശുചിമുറികളും പ്രവർത്തന രഹിതം. 2019 നവംബർ 30ന് അന്നത്തെ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ ആണ് വനിതാ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്‌തത്. താഴത്തെ നിലയിൽ ശുചിമുറികളും മുകളിലത്തെ നിലയിൽ വനിതകൾക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. അമ്മമാർക്ക് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനും ഇവിടെ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ആവശ്യക്കാർക്ക് ലഘുഭക്ഷണം കഴിക്കുന്നതിനും സൗകര്യമുണ്ടായിരുന്നു. എം.മുഹമ്മദ് സലീം ചെയർമാൻ ആയിരുന്നപ്പോൾ സ്ഥാപിച്ച ഈ സ്ഥിരം സംവിധാനം കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അടച്ചുപൂട്ടിയതാണ്.നേരത്തെ ടാക്‌സി സ്‌റ്റാൻഡിനു മുൻവശത്ത് റോഡിന്റെ വട‌ക്കു ഭാഗത്തായി ബസുകൾ നിർത്തി യാത്രക്കാരെ കയറ്റിയിരുന്നു. ട്രാഫിക് പരി...
അങ്ങാടിപ്പുറം മേൽപ്പാലം അപ്രോച്ച് റോഡിൽ കുഴിയും പൊടിയും നിറഞ്ഞ ദുരിതയാത്ര

Local

അങ്ങാടിപ്പുറം മേൽപ്പാലം അപ്രോച്ച് റോഡിൽ കുഴിയും പൊടിയും നിറഞ്ഞ ദുരിതയാത്ര

Perinthalmanna RadioDate: 24-02-2026 അങ്ങാടിപ്പുറം: ദേശീയപാതയിൽ മേൽപ്പാലത്തിന് അടിയിലുള്ള അപ്രോച്ച് റോഡിന്റെ ശോച്യാവസ്ഥ ജനങ്ങളെ ദുരിതത്തിലാക്കുന്നു. മേൽപ്പാലം നവീകരണത്തിന്റെ ഭാഗമായി അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിൽ ഈ റോഡിലെ കുഴികളടച്ച് ടാറിളക്കിമാറ്റി മെറ്റൽ വിതറുകയുണ്ടായി. പിന്നീട് ടാറിട്ട് നവീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഈ മാറ്റം. പക്ഷേ, പുതിയ പരിഷ്കാരം ഉപേക്ഷിച്ചു. എന്നാൽ റോഡിൻ്റെ അവസ്ഥ ഏറെ ദുരിതമാവുകയും ചെയ്തു. ചെറിയൊരു വാഹനം പോയാൽ പോലും ഇവിടെ വലിയ തോതിൽ പൊടി പാറുന്നു. വാഹനങ്ങൾക്കാകട്ടെ കല്ലുകളിലൂടെ നടുവൊടിയും യാത്രയാണ്.കാൽനട യാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ഏറെ ദുസ്സഹംതന്നെ. ഈ റോഡിനോട് ചേർന്ന് ഒരു പോളിക്ലിനിക്കും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ചികിത്സാ കേന്ദ്രവും പ്രവർത്തിക്കുന്നു. റോഡിലെ പൊടി പ്രദേശ വാസികൾക്ക് നീണ്ടു നിൽക്കുന്ന ചുമയ്ക്കും ...
മങ്കടയിൽ അപകടഭീഷണിയായി ഉപേക്ഷിക്കപ്പെട്ട ഗുഡ്സ് ഓട്ടോ

Local

മങ്കടയിൽ അപകടഭീഷണിയായി ഉപേക്ഷിക്കപ്പെട്ട ഗുഡ്സ് ഓട്ടോ

Perinthalmanna RadioDate: 24-02-2026 മങ്കട: പാലക്കത്തടം റോഡരികിൽ ഒരു വർഷത്തിലേറെയായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഗുഡ്സ് ഓട്ടോ യാത്രക്കാർക്ക് വൻ അപകട ഭീഷണിയാകുന്നു. റോഡരികിലെ ചീനി മരത്തിൽ ഇടിച്ച നിലയിൽ കാണപ്പെട്ട വാഹനം മാറ്റാനോ ഇതിന്റെ ഉടമസ്ഥരെ കണ്ടെത്താനോ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല.റോഡിലേക്ക് തള്ളി നിൽക്കുന്ന രീതിയിലാണ് വാഹനം കിടക്കുന്നത്. ഇത് രാത്രി കാലങ്ങളിൽ ഈ വഴി കടന്നു പോകുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. അപകടം നടന്ന് ഇത്രയും കാലമായിട്ടും വാഹനം അവിടെത്തന്നെ തുടരുന്നത് നാട്ടുകാരുടെ ഇടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.പലപ്പോഴും ഇടുങ്ങിയ ഈ റോഡിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും ഈ ഓട്ടോ തടസ്സമാകുന്നു. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് അധികൃതർ ഇടപെട്ട് ഈ വാഹനം എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. .....
പെരിന്തൽമണ്ണയിൽ സ്ത്രീ സുരക്ഷാ പെൻഷൻ വിതരണം വൈകുന്നതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

Local

പെരിന്തൽമണ്ണയിൽ സ്ത്രീ സുരക്ഷാ പെൻഷൻ വിതരണം വൈകുന്നതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

Perinthalmanna RadioDate: 24-02-2026 പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിന്റെ സ്ത്രീ സുരക്ഷാ പദ്ധതി പ്രകാരമുള്ള പെൻഷൻ വിതരണം അകാരണമായി വൈകുന്നതിൽ പെരിന്തൽമണ്ണ നഗരസഭാ ഭരണ സമിതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. നഗരസഭയിലെ 1810 ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട 1000 രൂപയുടെ പെൻഷനാണ് ഉദ്യോഗസ്ഥരുടെയും ഭരണപക്ഷത്തിന്റെയും അനാസ്ഥ മൂലം വൈകുന്നത്.സർക്കാർ പെൻഷൻ പാസാക്കിയ ഈ മാസം 11 മുതൽ നഗരസഭാ സെക്രട്ടറിയെയും ചെയർപേഴ്സനെയും കണ്ട് പ്രതിപക്ഷം ഈ വിഷയം നിരന്തരം ഉന്നയിക്കുന്നുണ്ട്. റമദാൻ മാസത്തിൽ നോമ്പെടുക്കുന്ന സാധാരണക്കാരായ ആളുകൾക്ക് 1000 രൂപ എന്നത് കുടുംബം പുലർത്താൻ വലിയ ആശ്വാസമാണ്. എന്നാൽ ഭരണസമിതി ഈ പ്രയാസം മനസ്സിലാക്കുന്നില്ലെന്നും, പാവപ്പെട്ടവരുടെ കാര്യത്തിൽ യാതൊരു ശ്രദ്ധയും നൽകുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.മറ്റ് പല നഗരസഭകളിലും പെൻഷൻ വിതരണം ആരംഭിച്ചിട്ടും തങ്ങൾക്ക് ഇതുവരെ തുക ലഭിച്ചിട്ടില്...