അങ്ങാടിപ്പുറം അൽപ്പാകുളത്തിന്റെ നവീകരണം പുരോഗമിക്കുന്നു
Perinthalmanna radioDate: 10-05-2026 പെരിന്തൽമണ്ണ: രണ്ടര നൂറ്റാണ്ട് പഴക്കുള്ള അങ്ങാടിപ്പുറം അൽപ്പാകുളത്തിന്റെ നവീകരണ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. കോഴിക്കോട് പാലക്കാട് ദേശീയ പാതയോരത്ത് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് അടുത്താണ് ചരിത്ര പ്രാധാന്യമുള്ള അൽപ്പാകുളം, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് മുഖേന കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്. വൈ) പ്രകാരം ലഭിച്ച 55 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം നടക്കുന്നത്. 2020-25 കാലത്തെ പെരിന്തൽമണ്ണ ഭരണ സമിതിയുടെ വികസന പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അൽപ്പാക്കുളം നവീകരണം. കഴിഞ്ഞ വർഷം നവികരണ പ്രവർത്തികളുടെ ഉദ്ഘാടനം നടത്തിയിരുന്നു.തിരുമാന്ധാംകുന്ന് പൂരാഘോഷവും മഴ കാലവും ആയതിനാലാണ് നവീകരണ പ്രവൃത്തികൾ വൈകിയത്. അൽപ്പാക്കുളം ഉൾപ്പെടെ ഏഴ് കോടിയോളം രൂപ അങ്ങാടിപ്പുറം പഞ്ചായത്തിലെ വിവിധ കുളങ്ങളും ജലസ്രോതസുകളും സംരക...





