ജില്ലയിലെ 3 ലക്ഷം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി

Share to


Perinthalmanna Radio
Date: 29-06-2026

മലപ്പുറം: പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 5 വയസ്സിനു താഴെയുള്ള 3,00,101 കുട്ടികൾക്കു പോളിയോ തുള്ളിമരുന്ന് നൽകി.‍ 3925 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, 66 പ്രത്യേക കേന്ദ്രങ്ങൾ, 34 മൊബൈൽ ടീമുകൾ എന്നിവ മുഖേന ജില്ലയിലെ 76.47% കുട്ടികളാണ് ജില്ലയിൽ ആദ്യ ദിനം പോളിയോ വാക്‌സീൻ എടുത്തത്.

3,92,466 കുട്ടികളാണ് ജില്ലയിൽ അഞ്ചു വയസ്സിൽ താഴെയുള്ളത്. ആദ്യ ദിനം ബൂത്തിൽ എത്തി തുള്ളിമരുന്ന് സ്വീകരിക്കാൻ സാധിക്കാത്തവർക്ക് തുടർദിനങ്ങളിൽ ആരോഗ്യപ്രവർത്തകരും വൊളന്റിയർമാരും വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും.

പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂർ ആരോഗ്യകേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി നിർവഹിച്ചു. പൾസ് പോളിയോ വാക്സിനേഷൻ ജീവിതത്തിനുള്ള നിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *