പെരിന്തൽമണ്ണയുടെ ക്രിയ പദ്ധതി വയനാട്ടിലേക്കും

Share to


Perinthalmanna Radio
Date: 29-06-2026

പെരിന്തൽമണ്ണ : വിദ്യാഭ്യാസ രംഗത്ത് പെരിന്തൽമണ്ണ മണ്ഡലത്തിൽ നടപ്പാക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെയും ‘ക്രിയ’ പദ്ധതിയെയും പ്രശംസിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. പെരിന്തൽമണ്ണയിലെ വിദ്യാഭ്യാസ മുന്നേറ്റങ്ങളെക്കുറിച്ച് നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എംഎൽഎ നജീബ് കാന്തപുരത്തെ ഫോണിൽ വിളിക്കുകയും തുടർന്ന് എംഎൽഎയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പെരിന്തൽമണ്ണയിലെ വിവിധ പദ്ധതികൾ സമൂഹത്തിലുണ്ടാക്കിയ ചലനങ്ങളെക്കുറിച്ചും സിവിൽ സർവീസ് അക്കാദമിയുടെ നേട്ടങ്ങളെക്കുറിച്ചും ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ പ്രിയങ്ക ഗാന്ധി ചോദിച്ചറിഞ്ഞു. ഞായറാഴ്ച വൈകിട്ട് കോഴിക്കോട്ടാണ് കൂടിക്കാഴ്ച നടന്നത്.

പെരിന്തൽമണ്ണയിലെ മാതൃക സ്വന്തം ലോക്‌സഭാ മണ്ഡലമായ വയനാട്ടിലും നടപ്പാക്കാൻ ആഗ്രഹിക്കുന്നതായി പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. വയനാട്ടിലെ വിദ്യാർഥികളുടെ ശാക്തീകരണത്തിനായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതിക്ക് ‘ക്രിയ’ പദ്ധതിയുടെ പൂർണമായ പിന്തുണയും സാങ്കേതിക സഹായവും നജീബ് കാന്തപുരം ഉറപ്പുനൽകി.

വരും ദിവസങ്ങളിൽ വയനാട്ടിലെ സ്റ്റുഡന്റ് എംപവർമെന്റ് പ്രോജക്ടുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *