ഇന്ന് ഭാരത് ബന്ദ്; കേരളത്തെ ബാധിക്കില്ല

Share to

Perinthalmanna Radio
Date: 16-02-2024

പെരിന്തൽമണ്ണ: കേന്ദ്ര നയങ്ങൾക്ക് എതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ പ്രകടനം മാത്രമുണ്ടാകുമെന്ന് സംഘടനകൾ അറിയിച്ചു. രാവിലെ 10ന് രാജ്ഭവന് മുന്നിലും ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോഓഡിനേഷൻ ചെയർമാനും കേരള കർഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാർ അറിയിച്ചു. വ്യാപാരി സമൂഹം കർഷകർക്ക് ഒപ്പമാണെന്നും സമരത്തിന് പിന്തുണ നൽകുന്നതായും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര അറിയിച്ചു. വ്യാപാര- വാണിജ്യ സ്ഥാപനങ്ങൾ പതിവുപോലെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീൺ ബന്ദിന് ഐക്യദാർഢ്യമറിയിച്ച് വെള്ളിയാഴ്ച ജില്ല-താലൂക്ക് കേന്ദ്രങ്ങളിൽ ജീവനക്കാർ പ്രകടനവും ധർണയും നടത്തുമെന്ന് അധ്യാപക-സർവിസ് സംഘടന സമരസമിതി ജനറൽ കൺവീനർ ജയചന്ദ്രൻ കല്ലിംഗലും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ജനറൽ കൺവീനർ എം.എ. അജിത്കുമാറും അറിയിച്ചു.
വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം നടപ്പാക്കൽ ഉൾപ്പെടെ 12 ആവശ്യങ്ങളുമായി കർഷകരുടെ സമരം നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാമീൺ ഭാരത് ബന്ദ് പ്രഖ്യാപിച്ച നാളെ കർഷകർ കൃഷിയിടങ്ങളിൽ ജോലിക്ക്പോകരുതെന്ന് ബി.കെ.യു നേതാവ് രാകേഷ്ടികായത് പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *