സംരക്ഷിക്കാൻ ആളില്ലാതെ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം

Share to


Perinthalmanna Radio
Date: 04-07-2026

പെരിന്തൽമണ്ണ:  നഗരസഭയിലെ ഏക കളിക്കളമായ നെഹ്റു സ്റ്റേഡിയം നാഥനില്ലാ കളരിയായി നാശത്തിലേക്കു നീങ്ങുന്നു. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു പെരിന്തൽമണ്ണയിൽ വന്നപ്പോൾ പ്രസംഗിച്ച മൈതാനമാണ് പിൻകാലത്ത് നെഹ്റു സ്മാരക സ്റ്റേഡിയമായി മാറിയത്. നഗരസഭയുടെ കീഴിലാണ് സ്റ്റേഡിയമെങ്കിലും ഇതിന് സമീപമുള്ള രണ്ട് ഗവ. സ്കൂളുകളുടെ കളിക്കളമായും ഉപയോഗിച്ചു വരുന്നുണ്ട്. വർഷംതോറും പെരിന്തൽമണ്ണയിലെ ഏതെങ്കിലും ഒരു ക്ലബ് നഗരസഭക്ക് ലക്ഷങ്ങൾ വാടക നൽകി ഇവിടെ ഒരു മാസത്തിലേറെ നീളുന്ന അഖിലേന്ത്യാ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.


ആദ്യ കാലത്ത് കുറെ പരിചരണം ലഭിച്ച സ്റ്റേഡിയത്തിന്റെ പടിഞ്ഞാറും വടക്കും നല്ല നിലയിലുള്ള പവലിയൻ നിർമിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ സുരക്ഷിതത്തിനായി കാദറലി ക്ലബ് ടൗൺ ഹാൾ റോഡ് ഭാഗത്ത് പ്രധാന ഗേറ്റ് നിർമിച്ച് നൽകിയിരുന്നു. പിന്നീട് വാഹനം തട്ടി തകർന്ന ഗേറ്റ് പറിച്ചു മാറ്റി. ഒരു മൂലയിൽ വെച്ചിരുന്നതിന്റെ നല്ലൊരു ഭാഗവും ഇപ്പോൾ കാണാനില്ല.

ഡെയിലി മാർക്കറ്റിലേക്കുള്ള റോഡ് ഭാഗത്തെ പഴയ ഗെയിറ്റും തകർന്ന നിലയിലാണ്. മാർക്കറ്റിൽ എത്തുന്ന ചരക്കുകൾ വരുന്ന പെട്ടികൾ ചിലപ്പോൾ ഇത് വഴി ഗ്രൗണ്ടിൽ എടുത്ത് വയ്ക്കുന്നതും പതിവായിട്ടുണ്ട്. ഫുട്ബോൾ മത്സരങ്ങൾ നടത്തുന്ന സംഘാടകർ ചിലപ്പോൾ പോരായ്മകൾ പരിഹരിക്കാൻ സ്വന്തം ചെലവിൽ ഗ്രൗണ്ടിൽ മണ്ണ് നിരത്താറുണ്ട്. ഗ്രൗണ്ടിൽ ഏത് പരിപാടി നടത്തിയാലും നഗരസഭ നിശ്ചിത ഫീസ് ഈടാക്കാറുണ്ട്.

എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തെരഞ്ഞെടുപ്പ് കമ്മിഷൻ സാമഗ്രികളും, ഉദ്യോഗസ്ഥരെയും കൊണ്ട് പോകാൻ എത്തുന്ന എല്ലാ വാഹനങ്ങളും ഇതേ ഗ്രൗണ്ടിലാണ് പാർക്ക് ചെയ്യുന്നത്. ഇതിനും പുറമേ പുതുക്കി നിർമിച്ച ടൗൺ ഹാളിൽ എത്തുന്ന വാഹനങ്ങൾ പലപ്പോഴും അനധികൃതമായി സ്റ്റേഡിയത്തിൽ കയറ്റി പാർക്ക് ചെയ്യുന്നതും പതിവായിട്ടുണ്ട്. പ്രധാന പ്രവേശന കവാടത്തിൽ ഗെയിറ്റ് ഇല്ലാത്തതിനാൽ നിയന്ത്രണമില്ലാതെ വാഹനം കയറി ഇറങ്ങുന്നതിനാലും മഴ കൂടി പെയ്യുന്നതോടെ ഗ്രൗണ്ട് പൂട്ടു കണ്ടത്തിന് സമാനമായിട്ടുണ്ട്.

രാത്രി കാലത്ത് സ്റ്റേഡിയത്തിൽ ലൈറ്റില്ല എന്നതിനാൽ രാത്രിയായാൽ സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ അനാശാസ്യ പ്രവർത്തകരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നഗരസഭയുടെ ബജറ്റിൽ സ്റ്റേഡിയം സംരക്ഷണത്തിന് യാതൊരു പരിഗണനയും ലഭിച്ചില്ലെന്നതാണ് വാസ്തവം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *