
Perinthalmanna Radio
Date: 04-07-2026
മേലാറ്റൂർ : ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ വർധിപ്പിച്ച ഒ.പി. ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വർഷങ്ങളായി അഞ്ചു രൂപയായിരുന്നത് ജൂലായ് ഒന്നു മുതലാണ് പത്തു രൂപയായി വർധിപ്പിച്ചത്. ഒരു മാസം മുൻപ് ചേർന്ന എച്ച്.എം.സി. യോഗത്തിലെ തീരുമാന പ്രകാരമാണ് വർധനയെന്നാണ് വിശദീകരണം. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഏക കുടുംബാരോഗ്യ കേന്ദ്രമാണിത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമ പഞ്ചായത്തുകൾ ഈ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലാണുള്ളത്.
രാവിലെയും വൈകീട്ടുമുള്ള ഒ.പി.യിൽ നിത്യവും അഞ്ഞൂറോളം രോഗികൾ എത്താറുണ്ട്. സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന സീസണുകളിൽ എണ്ണം കൂടും. അടിസ്ഥാന സൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും കാലങ്ങളായി അവഗണനയിലാണ് കേന്ദ്രം. ഒ.പി. ചികിത്സ മാത്രമാണ് ഇവിടെയുള്ളത്.
അത്യാഹിത ചികിത്സയ്ക്കും കിടത്തി ചികിത്സയ്ക്കുമെല്ലാം കിലോ മീറ്ററുകൾ അകലെയുള്ള ആശുപത്രികളെ ആശ്രയിക്കണം. പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ സമയത്ത് കുടുംബ സമേതം ചികിത്സയെ ത്തുന്നവർക്ക് നിരക്ക് വർധന പ്രയാസം ഉണ്ടാക്കും.
ആശുപത്രിയിൽ ഇല്ലാത്ത ചില മരുന്നുകൾ പുറമേ നിന്ന് വാങ്ങേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. ടിക്കറ്റ് നിരക്ക് അഞ്ചുരൂപ ആക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
