
Perinthalmanna Radio
Date: 17-02-2024
പെരിന്തൽമണ്ണ ∙ കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ജിദ്ദയിൽ ആവേശത്തുടക്കം. 51–ാം വാർഷികത്തോടനുബന്ധിച്ച് കാദറലി സ്‌പോർട്‌സ് ക്ലബ് പെരിന്തൽമണ്ണ എൻആർഐ ഫോറത്തിന്റെ (പെന്റീഫ്) സഹകരണത്തോടെയാണ് വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗൾഫ് ഫുട്ബോൾ നടത്തുന്നത്. ഖാലിദ് ബിൻ വലീദ് സ്‌ട്രീറ്റിലെ ബ്ലാസ്‌റ്റേഴ്‌സ് സ്‌റ്റേഡിയത്തിൽ നൂറുകണക്കിന് ഫുട്ബോൾ പ്രേമികളുടെ ആവേശത്തിൽ ആദ്യദിന മത്സരങ്ങൾ നടന്നു.
അൽമുഷറഫ് ട്രേഡിങ് ടൗൺ ടീം എഫ്‌സിയും ഗെസ്‌റ്റോയെല്ലോ ആർമി എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽമുഷറഫ് ട്രേഡിങ് ടൗൺ ടീം എഫ്‌സി വിജയിച്ചു.
മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഷുഹൈബ് സാലിഹിന് മോഹൻബഗാൻ മുൻ താരം വാഹിദ് സാലിഹ് ട്രോഫി നൽകി. രണ്ടാം മത്സരത്തിൽ മൈക്രോബിറ്റ് ഐടി സോക്കർ സെവൻസ് എഫ്‌സിയും ഇത്തിഹാദ് എഫ്‌സിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. യൂനസ് അലി നേടിയ ഒരു ഗോളിന് ഐടി സോക്കർ വിജയികളായി.
മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഐടി സോക്കർ താരം പ്രിൻസ് ദാമോദരന് ഹിബ ഏഷ്യ മാർക്കറ്റിങ് മാനേജർ ഷാജുവും സൗദി സിവിൽ ഡിഫൻസ് ഫയർ സർവീസ് സെക്‌ഷൻ മാനേജർ സൽമാൻ അൽ അംറിയും ചേർന്ന് ട്രോഫി സമ്മാനിച്ചു.
യാൻബോയിൽ നിന്നുള്ള എച്ച്എംആർ എവർഗ്രീൻ എഫ്‌സി, മുഹമ്മദ് സഹീർ നേടിയ പെനൽറ്റി ഗോളിലൂടെ തിലകം തിരൂർക്കാടിനെ പരാജയപ്പെടുത്തി.
മികച്ച കളിക്കാരനായ എച്ച്എംആർഎഫ്സിയുടെ മുഹമ്മദ് ഇജാസിന് ഹിറാ ഗോൾഡ് എംഡി ഷിഹാം ട്രോഫി നൽകി. സുധീഷ് നേടിയ ഗോളിൽ സ്‌പ്രോ സിനജ് യൂണിവേഴ്‌സൽ ബിഎഫ്‌സിയെ തോൽപിച്ച് എൻ കംഫർട്ട് പെരിന്തൽമണ്ണ കെഎംസിസി വിജയികളായി.
മികച്ച കളിക്കാരനായ ബിഎഫ്‌സിയുടെ മുഹമ്മദ് നൗഫാന് പെന്റിഫിന്റെ വനിതാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ.ഇന്ദു, എൻജിനീയർ ജുനൈദ, നജ്‌മു ഹാരിസ്, ഷമീം, കൂബ്ര ലത്തീഫ് എന്നിവർ ട്രോഫി നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
