സമസ്ത പൊതുപരീക്ഷ; രണ്ടരലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതി

Share to

Perinthalmanna Radio
Date: 18-02-2024

മദ്രസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷയ്ക്ക്‌ ശനിയാഴ്ച തുടക്കമായി. സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡിന്റെ 10,762 മദ്രസകളിലെ രണ്ടരലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടക്കുന്നത്.

കേരളം, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബംഗാൾ, ബിഹാർ, ഒഡിഷ, ഝാർഖണ്ഡ്, അസം, ലക്ഷദ്വീപ്, അന്തമാൻ എന്നിവിടങ്ങളിലും വിദേശത്ത് മലേഷ്യ, യു.എ.ഇ., സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലുമാണ് സമസ്തയുടെ മദ്രസകൾ പ്രവർത്തിക്കുന്നത്. അംഗീകൃത മദ്രസകൾ ഇല്ലാത്ത രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് ഇ-മദ്രസ പഠനം ഏർപ്പെടുത്തിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *