
Perinthalmanna Radio
Date: 18-02-2024
പുലാമന്തോൾ: പുലാമന്തോൾ കൊളത്തൂർ റൂട്ടിൽ പുലാമന്തോൾ മുതൽ ഓണപ്പുട വരെയുള്ള ഭാഗത്തെ അറ്റകുറ്റ പണികൾക്ക് തുടക്കമായി റോഡിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായുള്ള റീ ടാറിങ്ങ് പ്രവർത്തികളാണ് കഴിഞ്ഞ ദിവസം തുടങ്ങിയത് . പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് റോഡിൽ അറ്റകുറ്റ പണികളുടെ ഭാഗമായി തകർന്ന ഇടങ്ങളിൽ ടാറിങ്ങ് നടത്തുന്നത്. അടുത്ത ദിവസങ്ങളിൽ ജലജീവ മിഷൻ പദ്ധതിയുടെ പൈപ്പിടുന്നതിന് വേണ്ടി കീറിയ ഭാഗത്തെ ടാറിങ്ങും ആരംഭിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
