
Perinthalmanna Radio
Date: 19-02-2024
താഴേക്കോട് : കൊടികുത്തിമല വിനോദ സഞ്ചാര കേന്ദ്രത്തിന്റ പ്രവേശന കവാടത്തിന്റെ പരിസരം സൗന്ദര്യ വത്കരിക്കുന്ന പ്രവൃത്തി തുടങ്ങി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ വാർഷിക പദ്ധതിയിൽ വകയിരുത്തിയാണ് പ്രവേശന കവാട പരിസരം കട്ട വിരിക്കൽ നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പ്രബീന ഹബീബ് അധ്യക്ഷത വഹിച്ചു. വാർഡംഗം റഹ്മത്ത് ലത്തീഫ്, എ.കെ. സെയ്തുമുഹമ്മദ്, ആലുങ്ങൽ സെയ്ത്, മുഹമ്മദാലി, അൻവർ ഹുസൈൻ, നീലേരി ബാബു, മലയിൽ ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
