
Perinthalmanna Radio
Date: 21-02-2024
പെരിന്തല്‍മണ്ണ: ബൈക്ക് യാത്രികനെ ആക്രമിച്ച് ആറു ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ആനമങ്ങാട് പരിയാപുരം കൊളച്ചാലില്‍ ഷെഫീഖി(34) നെയാണ് പെരിന്തല്‍മണ്ണ എസ്‌ഐ ഷിജോ.സി.തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തത്.
ഈ കേസില്‍ ആറു പേരെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബൈക്ക് യാത്രക്കാരന്‍ വീട്ടില്‍ നിന്നു ബൈക്കില്‍ പുറപ്പെടുന്ന വിവരം കവര്‍ച്ചാ സംഘത്തിനു കൈമാറിയത് ഷെഫീഖായിരുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് ഷെഫീഖിന്‍റെ പങ്ക് വ്യക്തമായത്. ഇതോടെ ഈ കേസില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളെ ചോദ്യം ചെയ്യുന്നതിനും കവര്‍ച്ച മുതല്‍ കണ്ടെടുത്തു അന്വേഷണത്തിനും കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം പോലീസ് മേധാവി എസ്. ശശിധരന്‍റെ നേതൃത്വത്തില്‍ ഡിവൈഎസ്പി കെ.കെ. സജീവ്, സിഐ എം.എസ്. രാജീവ്,
എസ്‌ഐ ഷിജോ.സി.തങ്കച്ചന്‍, എസ്‌സിപിഒ സജി, മിഥുന്‍, സജീര്‍, കൃഷ്ണപ്രസാദ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്ക്വാഡുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
