പുലിഭീതിയൊഴിയാതെ മുള്ള്യാകുർശ്ശി; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Share to

Perinthalmanna Radio
Date: 21-02-2024

പട്ടിക്കാട് : ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ പുലിയെ പിടികൂടാൻ നടപടിയെടുക്കാൻ വൈകുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. മാസങ്ങങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിട്ടും കെണി സ്ഥാപിക്കാൻ വനംവകുപ്പ് തയ്യാറാവാത്തതാണ് നാട്ടുകാരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ഇതിന്റെ ആദ്യപടിയായി വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ജനകീയ സമിതിക്ക് രൂപം നൽകി.

വരും ദിവസങ്ങളിൽ റോഡ് ഉപരോധമടക്കമുള്ള സമര മുറകളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. യോഗത്തിൽ ഇരുനൂറിലധികം പ്രദേശവസികൾ പങ്കെടുത്തു. മെമ്പർമാരായ സാബിറ കൊളമ്പിൽ, പി.കെ. അബ്ദുസ്സലാം എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *