മങ്കട മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലേക്കും താലൂക്ക് ഓഫീസിലേക്കും കംപ്യൂട്ടറുകൾ കൈമാറി

Share to

Perinthalmanna Radio
Date: 22-02-2024

അങ്ങാടിപ്പുറം: മഞ്ഞളാംകുഴി അലി എം.എൽ.എ.യുടെ 2023 -24 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് എട്ടുലക്ഷം വകയിരുത്തി മങ്കട മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലേക്കും താലൂക്ക് ഓഫീസിലേക്കും കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണംചെയ്തു. ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ. നിർവഹിച്ചു. എ.ഡി.എം., സബ് കളക്ടർ എന്നിവരുടെ അഭ്യർഥനയെത്തുടർന്നാണ് ഫണ്ട് അനുവദിച്ചത്. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, തഹസിൽദാർ ടി.കെ. ഷാജി, എൽ.ആർ. തഹസിൽദാർ പി. രാജഗോപാൽ, സീനിയർ സൂപ്രണ്ട് ശ്രീകുമാർ, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ പി. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *