
Perinthalmanna Radio
Date: 22-02-2024
മലപ്പുറം: ജില്ലയിലെ കർഷകർക്ക് വന്യമൃഗശല്യം മൂലമുണ്ടായ നഷ്ടത്തിന് പരിഹാരം നല്‍കാനായി 96.5 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.
നിലമ്പൂർ സൗത്ത് വനം ഡിവിഷനില്‍ 42 ലക്ഷം രൂപയും നോർത്ത് ഡിവിഷനില്‍ 54.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്. തുകയുടെ വിതരണം തുടങ്ങിയതായും ഒരാഴ്ചക്കുള്ളില്‍ വിതരണം പൂർത്തിയാക്കുമെന്നും നിലമ്പൂർ സൗത്ത് വനം ഡിവിഷണല്‍ ഓഫീസർ (ഡി.എഫ്.ഒ.) ധനിക് ലാല്‍ അറിയിച്ചു.
വിതരണം പൂർത്തിയാകുന്നതോടെ നിലവില്‍ അപേക്ഷ നല്കി കാത്തിരിക്കുന്നവർക്കെല്ലാം നഷ്ടപരിഹാര തുക ലഭിക്കും. അതേ സമയം പെരിന്തല്‍മണ്ണക്കടുത്ത് മുള്ള്യാംകുർശിയില് പുലി ഇറങ്ങിയ സ്ഥലത്ത് പുലിയെ പിടികൂടാൻ കൂട് വെക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ഡി.എഫ്.ഒ. പറഞ്ഞു. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ പ്രദേശത്ത് കൂട് വെക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
