
Perinthalmanna Radio
Date: 24-02-2024
എരവിമംഗലം: വലയിൽ കെട്ട് പിണഞ്ഞു കിടന്നിരുന്ന പാമ്പിനെ മോചിതനാക്കി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. എരവിമംഗലം തേക്കിൻകാട്ടിൽ സുകുമാരൻ എന്നിവരുടെ വീട്ടിൽ വിരിച്ച് വെച്ചിരുന്ന വലയിലാണ് പാമ്പ് കെട്ട് പിണഞ്ഞു കിടന്നിരുന്നത്. പാമ്പിനെ മോചിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കൂടുതൽ കെട്ട് പിണഞ്ഞതിനെ തുടർന്ന് ഇവർ ട്രോമാ കെയർ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവർമാരായ യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, വാഹിദ അബു, യൂണിറ്റ് പ്രവർത്തകൻ ഗിരീഷ് കീഴാറ്റൂർ എന്നിവർ ചേർന്നാണ് പാമ്പിനെ മോചിതനാക്കിയത്. വിഷമില്ലാത്ത ഇനത്തിൽപ്പെട്ട പാമ്പായതിനാൽ ആളൊഴിഞ്ഞ ഭാഗത്തേക്ക് അതിനെ തുറന്നു വിട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
